Vijayapadam

സെക്ര. അസിസ്റ്റന്റ്: ഇപ്പോള്‍ അപേക്ഷിക്കാം

Posted on: 08 Aug 2012


* ഡി.സി.എ വേണ്ട, യോഗ്യത ബിരുദം മാത്രം
* മാര്‍ക്ക് നിബന്ധനയും ഒഴിവാക്കി
* അവസാന തിയ്യതി: സപ്തംബര്‍ 5



ബിരുദധാരികള്‍ ഏറെക്കാലമായി കാത്തിരുന്ന പരീക്ഷയ്ക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (അസിസ്റ്റന്റ്/ ഓഡിറ്റര്‍)പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദത്തിന് മാര്‍ക്ക് നിബന്ധനയും കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയും വേണമെന്ന് നിബന്ധന വെച്ചത് കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിട്ടുണ്ട്. അംഗീകൃതസര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 18-36. പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നീ മൂന്നുഘട്ടപരീക്ഷ ഇക്കുറി ഒറ്റ ഘട്ടമായി ചുരുക്കിയിട്ടുണ്ട്.
ഒബ്ജക്ടീവ് ടൈപ്പ് രീതിയിലുള്ള പരീക്ഷ ജനവരിയില്‍ നടത്താനാണ് തീരുമാനം. റാങ്ക്‌ലിസ്റ്റ് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചേക്കും.

പി.എസ്.സി. വെബ്‌സൈറ്റായ www.keralapsc.org വഴി ഓണ്‍ലൈനായിട്ട് വേണം അപേക്ഷിക്കാന്‍. ഒറ്റത്തവണരജിസ്‌ട്രേഷന്‍ മാര്‍ഗത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സപ്തംബര്‍ അഞ്ച്. വെബ്‌സൈറ്റ് ജാമാകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പതിവായതിനാല്‍ നേരത്തേത്തന്നെ അപേക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ആയിരത്തിലേറെ പേര്‍ക്ക് നിയമനം ലഭിച്ചേക്കാവുന്ന പരീക്ഷയാണിത്. ശമ്പളം: 13,900-24, 040 രൂപ. തുടക്കത്തില്‍ത്തന്നെ 20,000 രൂപയിലേറെ കൈയില്‍ക്കിട്ടും.

അല്പം കടുപ്പമുള്ള പരീക്ഷയാവുമിത്. നല്ല നിലവാരമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. നന്നായി പരിശീലിച്ചാല്‍ മാത്രമേ മികവുകാട്ടാന്‍ കഴിയുകയുള്ളൂ. നേരിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കാണാപ്പാഠം പഠിച്ചു പോകുന്നവര്‍ കുഴങ്ങും. പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങള്‍, ജനറല്‍ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ നിന്നാകും ചോദ്യങ്ങള്‍.

Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial