കെ-ടെറ്റ് ആറ് ദിവസം
Posted on: 01 Aug 2012
സംസ്ഥാന തല സ്‌കൂള്‍ അധ്യാപക യോഗ്യതാപരീക്ഷയായ കെ-ടെറ്റിന് ആഗസ്ത് ആറ് വരെ അപേക്ഷിക്കാന്‍ അവസരം. ഹൈസ്‌കൂള്‍ അധ്യാപകരാവാന്‍ (9, 10 ക്ലാസുകള്‍) ബിരുദാനന്തരബിരുദവും ബി.എഡും വേണമെന്ന നിബന്ധന പിന്‍വലിച്ചു. ബിരുദത്തിന് 45 ശതമാനം മാര്‍ക്കും ബിഎഡുമുള്ളവര്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസ്സുകളിലേക്കുള്ള കെ-ടെറ്റ് കാറ്റഗറി-3 പരീക്ഷയ്ക്ക് അപേക്ഷിക്കാം. യു.പി വിഭാഗം (6, 7, 8 ക്ലാസ്സുകള്‍) അധ്യാപകരാകാനുള്ള യോഗ്യതാപരീക്ഷയായ കാറ്റഗറി-2നും ഇതേ യോഗ്യതയാണ്.
മൂന്ന് ദിവസങ്ങളിലായാണ് പരീക്ഷ. കാറ്റഗറി ഒന്ന് ആഗസ്ത് 25നും രണ്ട് ആഗസ്ത് 27നും മൂന്ന് സപ്തംബര്‍ ഒന്നിനുമാണ് നടക്കുക.
വെബ്: keralapareekshabhavan.in
മൂന്ന് ദിവസങ്ങളിലായാണ് പരീക്ഷ. കാറ്റഗറി ഒന്ന് ആഗസ്ത് 25നും രണ്ട് ആഗസ്ത് 27നും മൂന്ന് സപ്തംബര്‍ ഒന്നിനുമാണ് നടക്കുക.
വെബ്: keralapareekshabhavan.in