K-TET ഹൈസ്‌കൂളിനും; യോഗ്യത പി.ജി.യും ബി.എഡും
Posted on: 18 Jul 2012
സംസ്ഥാന സ്‌കൂള്‍ അധ്യാപകയോഗ്യതാപരീക്ഷയായ കെ-ടെറ്റില്‍ ഹൈസ്‌കൂള്‍ വിഭാഗവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങി. എല്‍.പി, യു.പി. വിഭാഗങ്ങള്‍ക്കുപുറമെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും (8, 9 ക്ലാസുകള്‍) കെ-ടെറ്റ് പരീക്ഷ നടത്താന്‍ തീരുമാനമായി. കാറ്റഗറി-3 എന്നാണ് ഇതറിയപ്പെടുക.
ഇതോടെ ടെറ്റില്‍ മൂന്ന് പരീക്ഷകള്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായി. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലേക്ക്(എല്‍.പി) കാറ്റഗറി-1, ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്ക് (യു.പി) കാറ്റഗറി-2, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് (ഹൈസ്‌കൂള്‍) കാറ്റഗറി-3 പരീക്ഷകളാണ് നടക്കുക.
കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അധ്യാപകനിയമനം ആഗ്രഹിക്കുന്നവര്‍ ടെറ്റ് കാറ്റഗറി-3 പരീക്ഷ ജയിച്ചിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെയെങ്കിലുമുള്ള ബിരുദാനന്തരബിരുദവും ബി.എഡുമാണ് (അല്ലെങ്കില്‍ തത്തുല്യയോഗ്യത) അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത.
ടെറ്റിന്റെ മൂന്ന് പരീക്ഷകളുടെയും വിജ്ഞാപനം ഒരുമിച്ചാകും വരിക. ഓരോന്നിനും പ്രത്യേകം പരീക്ഷാഫീസ് നല്‍കേണ്ടിവരും. വിജ്ഞാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ് കാറ്റഗറി-3നും. മൈനസ് മാര്‍ക്കില്ല. 60 ശതമാനം മാര്‍ക്കുനേടുന്നവര്‍ യോഗ്യത നേടും.
ടെറ്റിന്റെ മൂന്നു പരീക്ഷകളും ഒറ്റ ദിവസം തന്നെയാണ് നടക്കുക, എന്നാല്‍ വ്യത്യസ്തസമയങ്ങളിലായിരിക്കും. യോഗ്യതയനുസരിച്ച് എല്ലാ പേപ്പറുകളും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുമവസരം ലഭിക്കും. പട്ടികവിഭാഗക്കാര്‍ക്കും ശാരീരികവൈകല്യമുള്ളവര്‍ക്കും യോഗ്യതയില്‍ അഞ്ചുശതമാനം മാര്‍ക്കിന്റെ ഇളവിന് അര്‍ഹതയുണ്ട്.
ഏഴു വര്‍ഷമാണ് കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. ഇതിനകം നിയമനം ലഭിച്ചില്ലെങ്കില്‍ വീണ്ടും പരീക്ഷയെഴുതണം. സ്‌കോര്‍ മെച്ചപ്പെടുത്താന്‍ എത്ര തവണ വേണമെങ്കിലും പരീക്ഷയെഴുതാം.
* കെ-ടെറ്റ് മൂന്നു പരീക്ഷകളുടെയും വിശദമായ സിലബസ് തിങ്കളാഴ്ച പുറത്തിറങ്ങിയ മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.