Vijayapadam

ഇന്ത്യന്‍ ബാങ്കില്‍ 1201 ക്ലാര്‍ക്ക്‌

Posted on: 11 Jul 2012


ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് വിവിധ സംസ്ഥാനങ്ങളില്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1201 ഒഴിവുകളാണുള്ളത്.

കേരളത്തില്‍ 20 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അതതു സംസ്ഥാനങ്ങളില്‍ ഐ.ബി.പി.എസ്. ക്ലറിക്കല്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത: 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത/ബാങ്കിങില്‍ അംഗീകൃത ഡിപ്ലോമ.

ഐ.ബി.പി.എസ്. ക്ലര്‍ക്ക് പരീക്ഷയില്‍ ജനറല്‍-161, സംവരണവിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും- 156 ടോട്ടല്‍ വെയിറ്റഡ് മാര്‍ക്കുണ്ടായിരിക്കണം.

പ്രായം: 01.08.2011-ല്‍ 18-നും 28-നും മധ്യേ.
ശമ്പളം: 7200-19300 രൂപ.
100 രൂപയാണ് (എസ്.സി./എസ്.ടി./വിമുക്തഭടര്‍ക്ക് 20 രൂപ) അപേക്ഷാഫീസ്. www.indianbank.in എന്ന വെബ്‌സൈറ്റില്‍ ജൂലായ് 13നകം ഓണ്‍ലൈനായി അപേക്ഷിക്കണം.



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial