goodnews head
വിധിയെ തോല്‍പ്പിച്ച വിജയവുമായി പ്രണവ്‌
കൊയിലാണ്ടി: സെറിബ്രെല്‍ പാള്‍സി ബാധിച്ച് കാലുകളുടെ ചലനശേഷി പൂര്‍ണമായും കൈകളുടേത് ഭാഗികമായും നഷ്ടപ്പെട്ട മകന്‍ വീട്ടില്‍ തളര്‍ന്നുകിടന്ന ആദ്യകാലത്ത് പ്രണവ് പ്രഭാകറിന്റെ എല്ലാമെല്ലാമായ അമ്മപോലും ഈ നേട്ടം ചിന്തിച്ചിട്ടുണ്ടാവില്ല. കമ്പ്യൂട്ടറും മൊബൈലും സ്‌കൂളിലെത്താന്‍ വാഹനവും ടിഫിന്‍ ബോക്‌സ് നിറയെ ഭക്ഷണവുമായി എല്ലാസൗകര്യങ്ങളോടും കൂടി സ്‌കൂളുകളിലെത്തുന്നവര്‍ക്കിടയിലാണ് രോഗത്തോട് കീഴടങ്ങാന്‍ മനസ്സില്ലാതെ പ്രണവ് പ്രഭാകര്‍ എന്ന വിദ്യാര്‍ത്ഥി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുന്നത്. ഒന്‍പത് വിഷയങ്ങള്‍ക്ക് എ പ്ലസ്സും കണക്കിന് എ ഗ്രേഡും വാങ്ങിയ പ്രണവ് ഉറ്റവരുടെ പ്രതീക്ഷ കാത്തു. പുളിയഞ്ചേരി പ്രണവത്തില്‍ വിജയലക്ഷ്മിയുടെയും പ്രഭാകരന്റെയും ഇളയ മകനായ പ്രണവ് ഒന്നാം ക്ലാസില്‍ പഠിച്ചത് പുളിയഞ്ചേരി എല്‍.പി. സ്‌കൂളിലായിരുന്നു. ചലനശേഷിയില്ലാതെ തളര്‍ന്നു കിടന്നിരുന്ന പ്രണവിനെ ഇരുകൈകളിലുമായി...
Read more...

മണ്ണ് വീണ്ടെടുക്കാനൊരു കൂട്ടായ്മ

കോഴിക്കോട: മണ്ണ് വീണ്ടെടുക്കാനും ഭൂമിയെ നിലനിര്‍ത്താനും എക്‌സൈസ് വകുപ്പ് വിദ്യാര്‍ഥികളെ കൂട്ടിയിണക്കി. കാലങ്ങളായി അലിയാതെ കിടന്ന പ്ലാസ്റ്റിക്ക് കവറുകള്‍ അവര്‍ ശേഖരിച്ചു.നഗരം എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന മധ്യവേനല്‍ കാംപിന്റെ ഭാഗമായാണ് വിവിധ വിദ്യാലയങ്ങളില്‍...അമ്മയെ പരിചരിക്കുന്നതിനിടയിലും പഠിച്ച് 'നിധി' നേടിയ വിജയം

തൃപ്രയാര്‍: പത്താംക്ലാസ് പരീക്ഷയ്ക്ക് മകള്‍ നിധി ഗൗരവമായി പഠിക്കുന്നതിനിടയിലാണ് താന്ന്യം 17-ാം വാര്‍ഡിലെ വിളഹാകത്ത് പരേതനായ ജയകുമാരന്റെ ഭാര്യ സുഭദ്രയ്ക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നത്. നവംബറിലായിരുന്നു ഇത്. ആസ്പത്രിയില്‍ അമ്മയ്ക്ക് കൂട്ട് നിധിയായിരുന്നു. അമ്മയെ...കുഞ്ഞുമാളൂട്ടിക്ക് ഇനി കാണാം, നിറമുള്ള കാഴ്ചകള്‍

രാജാക്കാട് (ഇടുക്കി): പോറ്റമ്മ ട്രീസയെ നോക്കി മാളൂട്ടി നിലാവുപോലൊരു പുഞ്ചിരിപൊഴിച്ചു. പിന്നെ അവ്യക്തമായി കൊഞ്ചി. ആദ്യമായി കണ്‍തുറന്ന് വെളിച്ചംകണ്ടു; ഇതുവരെ തന്നെ മാറോടുചേര്‍ത്തണച്ച് കൊഞ്ചിച്ച ട്രീസാമ്മയുടെ മുഖവും. ഈ കുഞ്ഞിക്കണ്ണുകളിലെ ഇരുട്ടകലാന്‍ പ്രാര്‍ഥിച്ചവരുടെയും...പ്രിയ ടീച്ചര്‍ക്കുള്ള ഗുരുദക്ഷിണയുമായി ഓള്‍ഡ് ബോയ്‌സ്

ടെലി മെഡിസിന്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ക്യാമ്പ് എന്ന ഖ്യാതിയോടെ തൊടുപുഴയിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ ഓള്‍ഡ് ബോയിസിന്റെ വിശിഷ്ട സേവനം. ഈ ഓള്‍ഡ് ബോയിസ് ആരാണെന്നല്ലെ..പറയാം.. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി...ദളിത് യുവതിക്ക് ബില്ലടയ്ക്കാന്‍ പണമില്ല; പണം വേണ്ടെന്ന് സ്വകാര്യ ആസ്പത്രി

ചെറുതോണി: പ്രസവവേദനയുമായെത്തിയിട്ടും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ആസ്പത്രികള്‍ തേടിയലഞ്ഞ ദളിത് യുവതിക്ക് ആശ്രയമായ കട്ടപ്പന സെന്റ്‌ജോണ്‍സ് ആസ്പത്രി ബില്ലുകള്‍ ഒഴിവാക്കിനല്‍കിയും മാതൃക കാട്ടുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍...അമ്മയ്ക്കുംകുഞ്ഞിനും സീറ്റ്;ഫാ.ജേക്കബ്ബിന് ആദരം

പത്തനംതിട്ട: ബസ്സുകളില്‍ അമ്മയ്ക്കുംകൈക്കുഞ്ഞിനും സീറ്റ് സംവരണം കിട്ടാന്‍ നിയമപോരാട്ടം നടത്തിയ പുരോഹിതന് ആദരവ്. കടമ്മനിട്ട അന്ത്യാളന്‍കാവ് തിരുമുറ്റം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു പരിപാടി. അവിടത്തെ വികാരികൂടിയായ ഫാ. ജേക്കബ്ബ് കല്ലിച്ചേത്തിനെയാണ്...ഭാര്യമാര്‍ വൃക്ക വെച്ചുമാറി; രണ്ടു കുടുംബങ്ങള്‍ വീണ്ടും ജീവിതത്തിലേക്ക്‌

തിരൂരങ്ങാടി: രണ്ടുഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്കായി വൃക്കകള്‍ െവച്ചുമാറിയപ്പോള്‍ രണ്ടുകുടുംബങ്ങള്‍ പ്രത്യാശയോടെ ജീവിതത്തിലേക്ക്. മലപ്പുറം തിരൂരങ്ങാടി തൃക്കുളം അട്ടക്കുളങ്ങരയിലെ നജ്മത്ത്(30), കണ്ണൂര്‍ തലശ്ശേരിയിലെ സോന(37) എന്നിവരാണ് ഭര്‍ത്താക്കന്‍മാര്‍ക്കുവേണ്ടി...ഹര്‍ത്താല്‍ ചോറിന്റെ നല്ല പാഠം

കണ്ണൂര്‍: വാഹനങ്ങള്‍ ഓടാതിരുന്നതോ കടകള്‍ തുറക്കാതിരുന്നതോ ആയിരുന്നില്ല ബുധനാഴ്ചത്തെ ഹര്‍ത്താലില്‍ കണ്ണൂരില്‍നിന്നുള്ള വിശേഷം. വിശന്നുവലഞ്ഞവര്‍ക്ക് പൊതിച്ചോറുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമായി പോലീസിന്റെ വാഹനം. ഹര്‍ത്താലിന്റെ...സ്മൃതിവനത്തില്‍ ആദ്യം മുഴങ്ങിയത് ഗന്ധര്‍വനാദം

പഴയരിക്കണ്ടം (ഇടുക്കി): പഴയരിക്കണ്ടം വരകുളം ഗ്രാമത്തെ ഉത്സവലഹരിയിലാഴ്ത്തി ഗന്ധര്‍വഗായകനെത്തി. പ്രകൃതിയുടെ മുറിവുകളില്‍ സാന്ത്വനം പകരാനുള്ള വലിയ മാതൃകയാണ് ബാര്‍ബര്‍തൊഴില്‍ ചെയ്ത് തങ്ങളെ വളര്‍ത്തിവലുതാക്കിയ അച്ഛന്റെ ഓര്‍മ്മയ്ക്കായി മക്കള്‍ സ്മൃതിവനം ഒരുക്കുന്നതെന്ന്...ഓമനയെത്തേടി പശു തിരിച്ചെത്തി, എട്ടുമാസത്തിനുശേഷം

കണ്ണൂര്‍: മാസം എട്ടുകഴിഞ്ഞിട്ടും ഓമനയുടെ പശു ഉടമസ്ഥയെ മറന്നില്ല. എട്ടുമാസം മുമ്പ് വിറ്റ പശുവും കിടാവും കഴിഞ്ഞ ഹര്‍ത്താല്‍ദിവസം രാവിലെ വീട്ടില്‍ തിരിച്ചെത്തി. ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മാവിലാക്കണ്ടി ഹൗസില്‍ ഓമനയുടെ പശുവാണ് മാസങ്ങള്‍ക്കുശേഷം...'ഞാന്‍ അവന്റെ കൈകളാണ്, അവന്‍ എന്റെ കണ്ണുകളും'

രണ്ടു കൈകള്‍ ഇല്ലാത്തവനും രണ്ടു കണ്ണുകള്‍ ഇല്ലാത്തവനും ചേര്‍ന്നാല്‍ എന്തുസംഭവിക്കും? 'എട്ട് ഹെക്ടര്‍ തരിശുഭൂമി വനമാക്കി മാറ്റും - കിളികള്‍ പാടുന്ന, പൂമ്പാറ്റകള്‍ പാറുന്ന വനം', എന്നാവും ജിയ വെന്‍ക്വിയും ജിയ ഹൈഷിയയും നല്‍കുന്ന ഉത്തരം. കാരണം, അവരുടെ ജീവിതമാണത്. കൈ രണ്ടുമില്ലാത്ത...അപൂര്‍വങ്ങളില്‍ അപൂര്‍വം, ക്ലാസ്‌മേറ്റ്‌സില്‍ ആറാമനും നീതിപീഠത്തില്‍

കൊച്ചി: ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ ഒരേ ക്ലാസില്‍ പഠിച്ച ആറ് പേര്‍ ഒരു ഹൈക്കോടതിയില്‍ ജഡ്ജിമാരായിരിക്കുക എന്ന അപൂര്‍വത കൂടി വന്നെത്തി. ജസ്റ്റിസുമാരായ വി.കെ. മോഹനന്‍, പി.ആര്‍. രാമചന്ദ്ര മേനോന്‍, സി.കെ. അബ്ദുള്‍ റഹീം, എ.എം. ഷഫീഖ്, പി.വി....കാരുണ്യത്തിന്റെ കൈത്തിരിയുമായി അനീഷ് വീണ്ടും

ചെറുതോണി: പ്രസവവേദനയോടൈയത്തിയ ദളിത് യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് മടക്കി അയച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വിവിധ ആസ്പത്രികള്‍ കയറിയിറങ്ങി രക്ഷപ്പെടുത്തിയ അനീഷ് നാടിന് വീണ്ടും അഭിമാനമായി. ഞായറാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രസവവേദനയോടെ...വണ്ണാന്തുറൈയില്‍ വന്നാല്‍ പോലീസുകാരുടെ കൃഷിത്തോട്ടം

മറയൂര്‍: വണ്ണാന്തുറൈ കൊടുംവനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുന്നവര്‍ വൈവിധ്യ കൃഷികള്‍ കണ്ട് ഞെട്ടും. മറയൂര്‍ സാന്‍ഡല്‍ ഡിവിഷനില്‍ കാന്തല്ലൂര്‍ റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഫോറസ്റ്റ് സ്റ്റേഷനാണിത്. ഈ സ്റ്റേഷനിലെ െഡപ്യൂട്ടി റേഞ്ച്...അവര്‍ നന്ദിയോടെ സ്മരിക്കുന്നു; പാകിസ്താന്‍ നാവികരെ

കോയമ്പത്തൂര്‍: െയമനിലെ കലാപഭൂമിയില്‍നിന്ന് തിരിച്ചെത്തിയ തുടിയല്ലൂരിലെ മൈക്കിള്‍സാമുവലും സഹപ്രവര്‍ത്തകരും നന്ദിയോടെ സ്മരിക്കുന്നത് പാകിസ്താന്‍ നാവികരെ. യുദ്ധഭൂമിയില്‍ നിസ്സഹായരായിനിന്ന 10 പേരെയാണ് പരമ്പരാഗത ശത്രുതമറന്ന്‌ െയമനില്‍നിന്ന് കറാച്ചിയിലെത്തിച്ച്...ബാബുവിന് വിഷുക്കൈനീട്ടമായി അരലക്ഷം നല്‍കി

ഗുരുവായൂര്‍: അരയ്ക്കുതാഴെ തളര്‍ന്ന് ഏഴു വര്‍ഷമായി കിടപ്പിലായ തിരുവെങ്കിടം സ്വദേശി പെരുവഴിക്കാട്ടില്‍ ബാബുവിന് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചികിത്സാ സഹായമായി അരലക്ഷം രൂപ നല്‍കി. മണ്ഡലം മുന്‍ പ്രസിഡന്റ് ആര്‍. രവികുമാര്‍, പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍...


( Page 1 of 31 ) 

 
MathrubhumiMatrimonial