NagaraPazhama
nagarapazhama
'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'
ഊട്ടി അറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രമാണല്ലോ. ഊട്ടി എന്ന ഈ സ്ഥലത്തിന്റെ ദൃശ്യമനോഹാരിത കിലുക്കം എന്ന സിനിമയുടെ ക്യാമറക്കണ്ണുകള്‍ ഭംഗിയായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. കോഴിക്കോട്ടുനിന്ന് അഞ്ചോ ആറോ മണിക്കൂറുകൊണ്ട് നമുക്ക് ഊട്ടിയിലെത്താം. എന്നാല്‍, ഊട്ടിയിലെത്താന്‍ ഒരാഴ്ച യാത്രചെയ്യേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 1828-ല്‍ ഊട്ടിയില്‍ എത്താന്‍ 7 ദിവസമെടുത്തിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് എന്റെ മുന്നില്‍. ചോദ്യോത്തരമായിട്ടാണ് ഈ രേഖകള്‍. മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടറായിരുന്ന ഷഫീല്‍ഡ് ബോര്‍ഡ് ഓഫ് റവന്യൂവിന് അയച്ച മറുപടി എഴുത്താണിത്. ചോദ്യം: ബേപ്പൂര് നിന്നും കാരക്കൂര്‍ മലകളിലേക്ക് ഉള്ള ജലഗതാഗതത്തിന്റെ ഒരു വിവരണം തരിക. ഉത്തരം: കോഴിക്കോട് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് ജലഗതാഗതംതന്നെയാണ് യാത്രയ്ക്ക് കാര്യമായി ഉപയോഗപ്പെടുക. പ്രത്യേകിച്ചും ചരക്കുനീക്കത്തിന്. ബേപ്പൂരില്‍നിന്നും വര്‍ഷത്തില്‍...
Read more...

ഹജൂര്‍കച്ചേരിയില്‍ കൊച്ചിരാജാവ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍വരെ

പഴമക്കാരുടെ മനസ്സില്‍ പുത്തന്‍കച്ചേരി, ഹജൂര്‍കച്ചേരി എന്നീ പേരുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് എന്ന തൂവെള്ളകെട്ടിടം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മഹാരാജാക്കന്മാരുമായും ദിവാന്‍മാരുമായും ബ്രിട്ടീഷ് ഗവര്‍ണര്‍...ധര്‍മടം പാലവും ഒരു പുക്കാറും

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകുമ്പോള്‍ നാം ശ്രദ്ധിക്കപ്പെടുന്നൊരു സ്ഥലമാണ് ധര്‍മടം. ചരിത്രത്തില്‍ ധര്‍മടത്തിനൊരു പ്രാധാന്യമുണ്ട്. ഏറ്റവും നല്ല കുരുമുളക് കയറ്റിയയ്ക്കപ്പെടുന്നൊരു സ്ഥലമായിട്ടായിരുന്നു ധര്‍മടത്തെ വിദേശികള്‍ കണ്ടിരുന്നത്. 'ധര്‍മപുത്തിന'...ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഓര്‍മകളുമായി

പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ന്നു. ഇത്തവണയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. 1951-52ല്‍ നടന്ന ആദ്യപാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ആദ്യമായി എത്തിയതെന്ന് അനന്തപുരിയിലെ...നാല് നമ്പൂതിരിമാരും ഒരു അവിഹിതബന്ധവും

ഞങ്ങള്‍ കുട്ടികളുടെ ലോകത്തും ചെറിയ ചെറിയ കുറ്റകൃത്യങ്ങളുണ്ടാകുമായിരുന്നു. ഓര്‍മയിലെ തറവാടിന്റെ നാലുഭാഗത്തും സര്‍പ്പക്കാവുകളില്‍ ഉഗ്രമൂര്‍ത്തികള്‍ സ്ഥിരതാമസക്കാരായിട്ടുണ്ടായിരുന്നു. തെക്ക് ഘണ്ടാകര്‍ണന്‍, വടക്ക് ബ്രഹ്മരക്ഷസ്സ്, കിഴക്കും പടിഞ്ഞാറും നാഗത്താന്മാര്‍....ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ നിയമിച്ചത് വാര്‍ത്തയായ കാലം

ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചാല്‍ അത് വാര്‍ത്തയായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്ക് നിയമനം കിട്ടുക അസാധാരണമാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീപം' എന്ന പത്രത്തിലാണ് 1932 കാലത്ത് അനന്തപുരി...അമാലന്മാരുടെ സങ്കടഹര്‍ജി

''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട്ടെ അമാലന്മാരായ മുക്കുവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇതോടൊപ്പമയയ്ക്കുന്നു. എത്രയും പെട്ടെന്ന് വിശദമായി ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തുക. താമസമൊട്ടുംതന്നെ ഉണ്ടായിക്കൂടാ. ചൗക്കീദാര്‍ കളവായിട്ടാണ് ഇത്തരമൊരു കേസ്...അമ്പത് വര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി നിയമസഭയില്‍....

ആദ്യ നിയമസഭയിലെ ആദ്യ കണ്ണിയറ്റു അനന്തപുരിയെ ഇളക്കിമറിച്ച മഹാസംഭവങ്ങളിലൊന്നായിരുന്നു അത്. നിരോധനാജ്ഞയും പട്ടാളത്തിന്റെയും പോലീസിന്റെയും വിലക്കുകളും എല്ലാം അതിലംഘിച്ച് പതിനായിരങ്ങള്‍ തമ്പാനൂര്‍ മുതല്‍ വെട്ടിമുറിച്ചകോട്ട വരെ അണിനിരന്നു. നാടുഭരിച്ചിരുന്ന...കടല്‍ കടന്നെത്തിയ മെറ്റല്‍

റസലുവാശാന്റെ ചായക്കടയില്‍നിന്നാണ് ഗ്രാമത്തില്‍ ആ വാര്‍ത്ത പരന്നത്. ഗ്രാമത്തിലെ ഏക ചെമ്മണ്‍പാത ടാറിടാന്‍ പോകുന്നു. ആ പാത ഗ്രാമത്തിന്റെ രക്തധമനിയായിരുന്നു. 'നായര് പിടിച്ച പുലിവാലി'ന്റെയും 'കണ്ടംബെച്ച കോട്ടി'ന്റെയും നോട്ടീസുകള്‍ ചെണ്ടക്കൊട്ടിനോടൊപ്പം ഗ്രാമത്തിലെത്തിച്ച...നഗരത്തിലെ വെള്ളപ്പൊക്കം അന്നും ഇന്നും

രണ്ടുദിവസമായി തകര്‍ത്തുപെയ്യുന്ന മഴ അനന്തപുരിക്കുമാത്രമല്ല കേരളത്തിനാകമാനം വിതച്ച നാശം കുറച്ചൊന്നുമല്ല. പേമാരിയും അതേത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളും നഗരത്തിന് നടാടെയല്ല. എത്രയോ പ്രാവശ്യം അനന്തപുരി കൊടുംമഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിലമര്‍ന്നിട്ടുണ്ട്....ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു

ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട് ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍ അടക്കം 239 പേരുമായി കോലാലമ്പൂരില്‍ നിന്ന് ചൈനയ്ക്ക് പറന്ന വിമാനം കണ്ടുപിടിക്കാനുള്ള...മലബാറിലെ തടവറകളില്‍നിന്ന് മൗറീഷ്യന്‍ ദ്വീപിലേക്ക്‌

ഇന്ത്യന്‍ ജയിലുകള്‍ മുഴുവന്‍തന്നെ ഒരു ഏജന്‍സിയുടെ കീഴില്‍ വരികയും കേരളത്തിലെ കുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കും അവിടെയുള്ളവരെ നമ്മുടെ ജയിലുകളിലേക്കും മാറ്റപ്പെടേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മാത്രമേ പ്രാദേശിക രാഷ്ട്രീയ ധാര്‍ഷ്ട്യത്തില്‍നിന്ന്...അടിമകളുടെ ദാമ്പത്യം

വിവാഹിതരായാല്‍ ഒരുമിച്ച് താമസിക്കുകയെന്നതാണല്ലോ നാട്ടുനടപ്പ്. അത് അത്യാവശ്യമാണുതാനും. എന്നാല്‍ ഈ നാട്ടുനടപ്പിനെതിരെ ഭരണാധികാരികള്‍ ചിലപ്പോള്‍ രംഗത്തുവരാറുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറാറുള്ളത്. ദമ്പതിമാരില്‍ ഭാര്യയെ തിരുവനന്തപുരത്തേക്കും...സര്‍. ടി. മാധവറാവുവിന്റെ ഓര്‍മകളുമായി ഹജൂര്‍കച്ചേരിയില്‍ ഒരു ചടങ്ങ്‌

ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നോ? അങ്ങനെ പറയുന്നത് ശരിയല്ല. കാരണം ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല. ഫ്രഞ്ച് വിപ്ലവവും അമേരിക്കന്‍ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒരിക്കലും വീണ്ടും അതുപോലെ ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ്...മരണവാറണ്ടുകള്‍

വധശിക്ഷ വേണമോ വേണ്ടയോ എന്ന ചര്‍ച്ചയിലാണല്ലോ നാമിപ്പോള്‍. വേണ്ട എന്നുപറയാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഒട്ടേറെയുണ്ടുതാനും. പാവം രാമനോ മൊയമ്മദോ വധശിക്ഷയ്ക്കിരയായാല്‍ ഇക്കൂട്ടരെ കണ്ടെത്തുക പ്രയാസം. വിദേശബന്ധമുള്ള ഭീകരവാദികളോ സംഘടിതശക്തികളുടെ വക്താക്കളോ വധശിക്ഷയ്ക്കിരയായെന്ന്...ഗാന്ധിജിയുടെ ആദ്യ സന്ദര്‍ശനവും അനന്തപുരിയിലെ ഇന്നത്തെ മാറ്റങ്ങളും

തൊണ്ണൂറുവര്‍ഷംകൊണ്ട് അനന്തപുരിയുടെ രൂപവും ഭാവവും ആകെ മാറി. മഹാത്മാഗാന്ധി ഈ നഗരത്തില്‍ ആദ്യമായി എത്തിയിട്ട് അടുത്ത മാര്‍ച്ചില്‍ തൊണ്ണൂറ് വര്‍ഷമാകും. 1925 മാര്‍ച്ച് 13 നാണ് ഗാന്ധിജി ആദ്യമായി തിരുവനന്തപുരം സന്ദര്‍ശിച്ചത്. ശിവഗിരി മഠത്തിലെത്തി ശ്രീനാരായണഗുരുവുമായി...ഒന്നാം ലോകമഹായുദ്ധത്തിന് അനന്തപുരിയിലൊരു സ്മാരകം

പാളയത്ത് കോളേജ് ഓഫ് ആര്‍ട്‌സിന് എതിര്‍വശത്തും ആര്‍. ശങ്കര്‍ പ്രതിമയ്ക്ക് സമീപത്തുമായി ഒരു പാര്‍ക്കും അതിനുള്ളില്‍ ഒരു സിമന്റ് സ്മാരകവും കാണാം. അത് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതും ചരമം പ്രാപിച്ചതുമായ പട്ടാളക്കാരുടെ സ്മരണയ്ക്കുവേണ്ടിയുള്ള വാര്‍ മെമ്മോറിയല്‍...


( Page 1 of 8 )


MathrubhumiMatrimonial