goodnews head
നാട്ടുകാര്‍ ഒന്നിച്ചു; റോഡ് യാഥാര്‍ഥ്യമായി

ചിറ്റാരിക്കാല്‍: നാട്ടുകാര്‍ ഒത്തൊരുമിച്ചപ്പോള്‍ റോഡ് യാഥാര്‍ഥ്യമായി. കാക്കടവില്‍നിന്ന് കണ്ണംതോടി വഴി പെരുമ്പട്ടയിലേക്കുള്ള റോഡാണ് നാട്ടുകാരുടെ ശ്രമഫലമായി യാഥാര്‍ഥ്യമായത്. രണ്ടുലക്ഷം രൂപയോളം െചലവിട്ടാണ് ഒന്നര കിലോമീറ്റര്‍ റോഡ് യാഥാര്‍ഥ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.വര്‍ക്കി അധ്യക്ഷനായിരുന്നു. വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തംഗം കെ.സി.മുഹമ്മദ്കുഞ്ഞി, വെസ്റ്റ് എളേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.നാരായണന്‍, എം.ടി.പി.മുഹമ്മദലി, പി.പി.രവീന്ദ്രന്‍, എ.ജെ.ഷാജി, കെ.കൃഷ്ണന്‍, പി.പി.ശ്രീനിവാസന്‍, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. എം.സി.സലാം ഹാജി സ്വാഗതവും കെ.പ്രിയേഷ് നന്ദിയും പറഞ്ഞു.

ഒടുവില്‍ ജയ്ഷയുടെ കുടുംബത്തിന് ആശ്വാസം

മാനന്തവാടി: ഇന്ത്യയുടെ അഭിമാനതാരം ഒ.പി. ജയ്ഷയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആധാരമില്ല എന്നത് ഇനി ഒരു തടസ്സമാവില്ല. തൃശ്ശിലേരിയിലെ 'ജയാലയ'ത്തില്‍ ജയ്ഷയുടെ കുടുംബത്തെതേടി കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതരെത്തി. അച്ഛന്‍ പി.കെ. വേണുഗോപാലന്‍ നായര്‍ക്കും അമ്മ ശ്രീദേവിക്കും...അമ്മയും മകളും മുടി മുറിച്ച് കാന്‍സര്‍ രോഗിക്ക് നല്‍കി മാതൃകയായി

തലയോലപ്പറമ്പ്: എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും ഡി.ബി.കോളേജ് അധ്യാപികയുമായ കെ.എസ്.ഇന്ദുവും മകളായ വെള്ളൂര്‍ ഭവന്‍സ് സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന അനഘേന്ദുവും ഡി.ബി.കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഐശ്വര്യയും മുടി മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക്...പാറുഅമ്മ ജീവിക്കുന്നു; സമീറയുടെ സ്‌നേഹതണലില്‍

സ്വന്തം മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുന്ന കാലം.നരച്ച് വിളറുന്ന ജീവിത ദൈന്യതയില്‍ എല്ലാം ഉള്ളപ്പോഴും ഒറ്റപ്പെട്ട് പോകുന്നവര്‍ ഏറെയുള്ള നാട്.സദാചാരത്തിന്റെ മതില്‍ക്കെട്ടുയര്‍ത്തി നന്മകളെ തൂക്കിലേറ്റുന്ന സമൂഹം.സഹികെട്ടു പോകുന്ന സമകാലികതയില്‍...പോലീസ് സ്‌റ്റേഷനില്‍ ഒരു ലൈബ്രറി

കോഴിക്കോട്: പോലീസ് സ്‌റ്റേഷനും ലൈബ്രറിയും തമ്മില്‍ എന്ത് ബന്ധമെന്ന് സംശയം ഉയര്‍ന്നേക്കാം. കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനിലാണ് നാട്ടുകാര്‍ക്കുവേണ്ടി ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ജനങ്ങളുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ലൈബ്രറി തയ്യാറാക്കിയിട്ടുള്ളതെന്ന്...പഠനത്തോടൊപ്പം വരുമാനവുമൊരുക്കി ...കൈത്തൊഴില്‍ പരിശീലന ക്യാമ്പ്

കോഴിക്കോട്: പഠനത്തോടൊപ്പം വരുമാനം കൂടി ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്റെ നേത്യത്വത്തില്‍ ഹൈസ്‌കൂള്‍, യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈത്തൊഴില്‍ പരിശീലന ക്യാമ്പ് നടത്തി . ക്ലേ മോഡലിംങ്, മ്യൂറല്‍ പെയിന്റിംങ്, പാവ നിര്‍മ്മാണം,വോളിബോള്‍...ഹ്യദയം നിറയെ സ്‌നേഹവുമായി ഒരു പ്രവാസി

കോഴിക്കോട് : 2007 ലാണ് കോഴിക്കോട് മിഠായിത്തെരുവില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ പടക്കകടയില്‍ ജോലിചെയ്തിരുന്ന നാല് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിരുന്നു.അപകടം നടന്ന് വര്‍ഷം 8 വര്‍ഷം കഴിഞ്ഞെങ്കിലും നടുക്കം മാറാത്ത ഇവരുടെ കുടുംബാംഗങ്ങളെ...ഒരു പൊതിച്ചോറിലുണ്ട്, ഒരായിരം പുണ്യം

'പട്ടിണി കിടക്കുന്നവനു മുന്‍പില്‍ ഭക്ഷണത്തിന്റെ രൂപത്തില്‍ മാത്രമേ ദൈവത്തിനു പ്രത്യക്ഷപ്പെടാനാവൂ' -ഗാന്ധിജി തിന്നുതീര്‍ക്കാനാവാതെ ടണ്‍ കണക്കിനു ഭക്ഷണമാണ് നിത്യവും പാഴാകുന്നത്. ആഡംബരപൂര്‍വമായ ആഘോഷവേളകളില്‍ ബാക്കിവരുന്ന ശുദ്ധമായ ഭക്ഷണം മിക്കപ്പോഴും മാലിന്യങ്ങളില്‍...ലൈവ് ക്ലാസ്‌റൂമൊരുക്കി സാഞ്ചോ സ്‌കൂള്‍

ഇടുക്കി: മക്കള്‍ സ്‌കൂളില്‍ പോയി തിരിച്ചു വരുന്നതു വരെ അച്ഛനമ്മമാരുടെ നെഞ്ചില്‍ ആധിയാണ്. കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രയ്ക്ക് ഭീതി ജനിപ്പിക്കുന്നതാണ്. ഇതിനൊരു പരിഹാരമെന്നോളം കൊടുവേലി ഗ്രാമത്തിലെ സാഞ്ചോ സ്‌കൂള്‍ ക്ലാസ് റൂം ലൈവാകുന്നു. മാതാപിതാക്കള്‍ക്ക്...'സാന്ത്വന'ത്തിന് മാജിതയുടെ കൂട്ട്; നവദമ്പതിമാര്‍ക്ക് അനുഗ്രഹവുമായി നാട്‌

പെരിന്തല്‍മണ്ണ: സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കപ്പുറം സാന്ത്വനത്തിന്റെ മഹത്വത്തിന് സ്വജീവിതം നല്‍കിയ യുവതി. അരയ്ക്കുതാഴെ തളര്‍ന്നയാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പുകള്‍ക്ക് അവളുടെ ദൃഢനിശ്ചയത്തെ മറികടക്കാനായില്ല. തളര്‍ന്നവര്‍ക്ക് കരുത്തും മനോധൈര്യവും...അരിമണലില്‍ യുവാക്കള്‍ നിര്‍മിച്ചു പ്രകൃതിക്കിണങ്ങുന്ന തടയണ

കാളികാവ്: കാളികാവ്, കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള അരിമണല്‍പുഴയില്‍ തടയണനിര്‍മിച്ചു. വെള്ളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം അരിമണല്‍ ഓറിയോണ്‍ ക്‌ളബ്ബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തടയണകെട്ടിയത്. പ്ലാസ്റ്റിക്...ഒരു കിണര്‍ നന്നാക്കാനായി ഒത്തൊരുമിച്ച്, കൈ കോര്‍ത്ത്...

പാലക്കാട്: മുന്നില്‍നിന്ന് നയിച്ച് രാമനാഥപുരത്തെ ഗിരിധര്‍. ഒത്തൊരുമിച്ച് ഒത്തുപിടിച്ച് കൈ കോര്‍ത്ത് ലോഡിങ് തൊഴിലാളികളും നാട്ടുകാരും അധ്യാപകരും കുട്ടികളും. എല്ലാം ഒരു സ്‌കൂളിലെ കിണര്‍ നന്നാക്കുന്നതിന് വേണ്ടിയാണ്; സ്‌നേഹത്തിന്റെ നീരുറവ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കുമായി...മൂപ്പന്‍ കരാറുകാരനായി; നെടുങ്കയത്ത് പത്ത് വീടൊരുങ്ങുന്നു

കരുളായി: കരാറുകാരുടെ ചൂഷണത്തില്‍ മനംമടുത്ത നെടുങ്കയത്തെ ആദിവാസികള്‍ ഇക്കുറി തങ്ങള്‍ക്കനുവദിച്ച വീടുനിര്‍മിക്കാന്‍ ഏല്‍പിച്ചത് സ്വന്തം മൂപ്പനെ. കാട്ടിലെ മറ്റുജോലികള്‍ ചെയ്തുനടന്നിരുന്ന നെടുങ്കയത്തെ മൂപ്പന്‍ എന്‍. ശിവരാജന്‍ അങ്ങനെ കരാറുകാരനുമായി. ഐ.എ.വൈ പദ്ധതിപ്രകാരം...സുമനസ്സുകള്‍ ഒരുമിച്ചു; അജിത്തിന് ഇനി വീടിന്റെ സുരക്ഷിതത്വം

കാട്ടാക്കട: അജിത്ത് എന്ന ആറാംക്ലാസുകാരന് ഇനി മഴയെ പേടിക്കേണ്ട. ചോര്‍ന്നൊലിക്കുന്ന പുരയില്‍ മനോരോഗിയായ അമ്മയ്ക്കും വൃദ്ധയായ അമ്മൂമ്മയ്ക്കുമൊപ്പം ഭയന്ന് കഴിഞ്ഞിരുന്ന കട്ടയ്‌ക്കോട് സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ ഈ മിടുക്കന് കെട്ടുറപ്പുള്ള വീടായി. വിദ്യാര്‍ഥിയുടെ...കാടത്തം മറന്ന് മണിയന്‍, നാട്ടിലിണങ്ങാതെ സൂര്യ

മുത്തങ്ങ സൂര്യയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു അന്നത്തെ കൊലപാതകം. രണ്ടുവര്‍ഷം മുമ്പായിരുന്നു ആ കൈപ്പിഴ. വനത്തില്‍ നിന്നും തീറ്റ കഴിഞ്ഞ് പന്തിയിലേക്കുള്ള മടക്കത്തില്‍ അപ്പു എന്ന പാപ്പാനെ അറിയാതെ കൊന്നുപോയി. ഇടയ്‌ക്കൊക്കെ അങ്ങിനെയാണ് ഒന്നിനും...അംഗപരിമിതരുടെ വിജയഗാഥകള്‍

ഡിസംബര്‍ 3- ലോകഅംഗപരിമിതദിനം. അംഗപരിമിതരുടെ വിജയകഥകള്‍ വായിക്കാം. അനീഷിന്റെ ആത്മവിശ്വാസത്തിന് സര്‍ക്കാരിന്റെ ആദരം കോട്ടയം: വിധിയുടെ മുന്നില്‍ പകച്ചുനില്‍ക്കാതെ ജീവിതം തിരിച്ചുപിടിച്ച അനീഷ് മോഹന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. ഭിന്നശേഷിയുള്ളവരില്‍ വേറിട്ട...ബേബിയുടെ സ്വപ്നം പൂവണിയുന്നു: മകള്‍ക്കൊപ്പം ഇനി സ്വന്തംവീട്ടില്‍ തലചായ്ക്കാം

പേയാട്: ഒറ്റക്കാലില്‍ നടന്ന് ബേബി യാചിച്ചത് മൂന്ന് വയറ് പോറ്റാന്‍ മാത്രമല്ല. തന്റെ തണലില്‍ കഴിയുന്ന അമ്മയ്ക്കും മകള്‍ക്കും താമസിക്കാനൊരു വീട് വേണം. പേയാട് കാട്ടുവിള മായാ നിവാസില്‍ ബേബിയുടെ ദുരിതജീവിതം 2011 നവംബര്‍ 18ലെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത...


( Page 1 of 22 )


MathrubhumiMatrimonial