ജയിച്ചാല്‍ സ്‌പെയിനിന് റെക്കോഡ്
Posted on: 30 Jun 2012

* സ്‌പെയിന്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ യൂറോപ്യന്‍ കിരീടമെന്ന റെക്കോഡില്‍ ജര്‍മനിക്കൊപ്പമെത്തും. 1972, 1980, 1996 വര്‍ഷങ്ങളിലാണ് ജര്‍മനി കിരീടം നേടിയത്. സ്‌പെയിനിന്റെ കിരീടനേട്ടം 1964-ലും 2008-ലും. യൂറോകപ്പ് 12 അധ്യായം പിന്നിട്ടെങ്കിലും ഇതുവരെ ഒരു ചാമ്പ്യന്‍ ടീമിനും കിരീടം നിലനിര്‍ത്താനായിട്ടില്ല. സ്‌പെയിന്‍ ഇക്കുറി ചാമ്പ്യന്മാരായാല്‍ അത് ചരിത്ര നേട്ടമാവും.
* ഇറ്റലി യൂറോ ചാമ്പ്യന്മാരായിട്ടുള്ളത് ഒരേയൊരു തവണ. 1968-ല്‍. 2000-ല്‍ ഫൈനലിലെത്തിയെങ്കിലും ഫ്രാന്‍സിനോട് തോറ്റു
* സ്‌പെയിനും ഇറ്റലിയും പ്രധാന ടൂര്‍ണമെന്റുകളില്‍ നേര്‍ക്കുനേര്‍ വന്നിട്ടുള്ളത് ഏഴു തവണ. ഒരിക്കല്‍പ്പോലും സ്‌പെയിന്‍ കളി സമയത്ത് ഇറ്റലിയെ തോല്‍പിച്ചിട്ടില്ല. 2008 യൂറോയുടെ ക്വാര്‍ട്ടര്‍ ഫൈനിലില്‍ (0-0) ഷൂട്ടൗട്ടിലാണ് സ്‌പെയിന്‍ വിജയിച്ചത്. ഇക്കുറി ഗ്രൂപ്പ് ഘട്ടത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞു.
* 2008 ഫൈനലില്‍ കളിച്ച 14 സ്പാനിഷ് താരങ്ങളില്‍ ഒമ്പതുപേരും ഇക്കുറിയും ടീമില്‍. കസിയസ്, റാമോസ്, അലോണ്‍സോ, സാവി, ഇനിയേസ്റ്റ, സില്‍വ, സെസ്‌ക് ഫാബ്രിഗസ്, കസോര്‍ള, ടോറസ് എന്നിവര്‍.
* സെമിയില്‍ ഗോള്‍ നേടിയതോടെ, യൂറോയുടെ സെമിഫൈനല്‍ ഘട്ടത്തില്‍ ഗോള്‍ നേടുന്ന ആദ്യ ഇറ്റലിക്കാരനായി മരിയോ ബലോട്ടെല്ലി മാറി. 1968-ലെ സെമിയില്‍ സോവിയറ്റ് യൂണിയനെ ഇറ്റലി മറികടന്നത് ടോസ്സിങ്ങിലൂടെ. 2000 സെമിയില്‍ ഹോളണ്ടിനെ തോല്പിച്ചത് ഷൂട്ടൗട്ടിലൂടെ.
* ഫൈനലില്‍ ഗോള്‍ നേടിയാല്‍, ബലോട്ടെല്ലി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററാവും. നിലവില്‍, മൂന്നുഗോളോടെ മരിയോ ഗോമസ്, സഗോയേവ്, മാന്‍സൂക്കിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം. സ്പാനിഷ് ടീമില്‍ രണ്ടു ഗോള്‍ വീതം നേടിയ മൂന്നുപേര്‍. ഫാബ്രിഗസ്, ടോറസ്. സാബി അലോണ്‍സോ എന്നിവര്‍.
* 2010 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റശേഷം സ്‌പെയിന്‍ ടൂര്‍ണമെന്റ് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. അപരാജിതമായി 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ലോകകപ്പില്‍ ആറ്, യൂറോ യോഗ്യതാ റൗണ്ടില്‍ എട്ട്, ഇത്തവണ ടൂര്‍ണമെന്റില്‍ മൂന്ന് ജയങ്ങള്‍. വഴങ്ങിയ രണ്ട് സമനിലകളും ഇത്തവണ. ഗ്രൂപ്പില്‍ ഇറ്റലിയോടും (1-1) സെമിയില്‍ പോര്‍ച്ചുഗലിനോടും (0-0). പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ തോല്പിച്ചെങ്കിലും അത് സമനിലയായേ പരിഗണിക്കൂ.
* തോല്‍ക്കാതെ മുന്നേറിയ 19 മത്സരങ്ങളില്‍ സ്‌പെയിന്‍ വഴങ്ങിയത് എട്ടുഗോള്‍ മാത്രം. ഇത്തവണ ടൂര്‍ണമെന്റില്‍ ആദ്യ മത്സരമൊഴിച്ചാല്‍, പിന്നീടുള്ള നാല് മത്സരങ്ങളിലും ഗോള്‍ വഴങ്ങിയിട്ടില്ല.
* സ്‌പെയിനെതിരെ ഇത്തവണ ഗോള്‍ സ്‌കോര്‍ ചെയ്തത് ഇറ്റാലിയന്‍ താരം അന്റോണിയോ ഡി നതാല്‍ മാത്രം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍.
മറ്റു വാര്‍ത്തകള്‍
- ഇറ്റലി ഷൂട്ട് ഇംഗ്ലണ്ട് ഔട്ട്
- സ്‌പെയിന്‍-പോര്‍ച്ചുഗല്‍ സെമി
- റഷ്യക്ക് മൂന്നാമതും പിഴ
- തുടരെ 15 വിജയം; ജര്‍മനിക്ക് റെക്കോഡ്
- പ്രാന്‍ഡേലി ഉറപ്പിച്ചു: ഷൂട്ടൗട്ടിന് ഇവര്‍
- കപ്പ് നേടിയാല്‍ കളിക്കാര്‍ക്ക് ലോട്ടറി
- മുന്‍തൂക്കം ഇംഗ്ലണ്ടിന്
- ദാന്സ്കില് ഫുട്ബോള്‍ രാഷ്ട്രീയം; അന്തിമജയം മെര്‍ക്കലിന്
- സല്യൂട്ട് ഒസില്‍, സല്യൂട്ട് ജര്‍മനി
- സ്വീഡന് പുറത്ത്
- ആദ്യറൗണ്ടിലെ താരങ്ങള്‍
- ചുവടുവെച്ച് ക്രൊയേഷ്യ സമനില ഷോക്കില്‍ സ്‌പെയിന്‍
- ഡച്ച് ടീമില്‍ ഹണ്ട്ലാര്ക്ക് മാധ്യമവിലക്ക് ഈ ടീമുകള്‍ക്ക് എന്തുപറ്റി?
- ഗോള്‍ ഗോമസ്, ജര്‍മനി
- ഓറഞ്ച് കണ്ണീരണിഞ്ഞു
- ഡിഫോ ടീമിനൊപ്പം ചേര്‍ന്നു
- പാപ്പഡോപൗലോസിന് പരിക്ക്
- യുവന്റസിനെ കൂട്ടുപിടിച്ച് ഇറ്റലി
- തെമ്മാടിക്കൂട്ടം 'കളി' തുടങ്ങി
- സ്‌പെയിന്‍ തന്നെ; പക്ഷേ, ഇറ്റലിയെ എങ്ങനെ തഴയും
- പരാതികള്‍ പരിഹരിക്കാന്‍ വാന്‍ പേഴ്സി
- ബയറണും റയലിനും സ്വന്തം ഇലവന്
- മരണഗ്രൂപ്പില്‍ ഇന്ന് മണിമുഴങ്ങും
- ഗ്രീസ് വിജയം കൈവിട്ടു
- ഇന്ന് കിഴക്കിന്റെ പോരാട്ടം
- ഇതാ യൂറോ; എന്റെ ടീം ജര്‍മനി
- സിദാന്റെ വിഷാദം
- ആദ്യ യൂറോയും ആതിഥേയ പ്രതീക്ഷകളും
- ബ്ലാങ്ക് ചെക്കില്‍ ഫ്രാന്‍സ്
- സ്വീഡിഷ് കുതിപ്പിന് വെല്ലുവിളികളേറെ
- വിജയപ്രതീക്ഷയില്‍ ത്രീലയണ്‍സ്
- പോരിനൊരുങ്ങി ക്രൊയേഷ്യ
- 'കെണി'യൊരുക്കുന്നത് ആര്‍ക്ക്
- കന്നി കിരീടം തേടി അസൂറികളുടെ വരവ്
- കിരീടം നിലനിര്‍ത്താന്‍ സ്‌പെയിന്‍
- പോര്‍ച്ചുഗല്‍ ഇക്കുറിയും നിരാശപ്പെടുത്തുമോ?
- ഹോട്ട് ഫേവറൈറ്റ്സ് ജര്‍മനി
- മരണഗ്രൂപ്പിലെ കറുത്ത കുതിരകള്‍
- ഓറഞ്ച് പട വരുന്നു
- ചെക്കില്‍ പ്രതീക്ഷിച്ച് ചെക്ക്
- റഷ്യ എവിടെ വരെ?
- യവനവീര്യം നുരയുമോ?
- പോളണ്ടിനെക്കുറിച്ച് എന്തും പറയാം
- ഹീറോയാകാന്‍ ബെന്‍സീമ
- തിയാഗോ: ഇറ്റലിയുടെ സാംബതാളം
- പ്ലേമേക്കറാവാന് ഫാബ്രിഗാസ്
- റൂണിക്ക് ജയിക്കണം
- ഗോളടിക്കാന്‍ റൊണാള്‍ഡോ
- സ്‌പെയിന്‍ എന്റെ ഫേവറിറ്റ് : ഹണ്ട്ലാര്‍
- ജര്‍മ്മനിക്ക് നേടാനാകും: മരിയോ ഗോമസ്
- ഫുട്ബോളിന്റെ ആട്ടപ്രകാരങ്ങള്‍
- കണ്ടുപഠിക്കാം, ഫ്രാന്‍സിനെ
- നീളുന്ന ഗ്രീക്ക് നിഴല്‍
- 'ബി' ഫോര്‍ ബാറ്റില്‍!





