sevagബാറ്റിങ്ങിന്റെ നിര്‍വചനം തന്നെ തിരുത്തി കുറിച്ച ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. ഭയം എന്ന വികാരം തരിമ്പു പോലും ക്രീസില്‍ പ്രകടമാക്കാത്ത പോരാളി. കോപ്പീബുക്ക് ഷോട്ടുകളുടെ പിന്‍ബലത്തിലല്ല സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനാറായിരത്തിലധികം റണ്ണടിച്ചു കൂട്ടിയത്. ബൗളിങ്ങിലെ ലങ്ത് എന്ന സങ്കല്‍പ്പത്തെ തന്നെ അപ്രസക്തമാക്കി ഏതുതരം പന്തിലും ഏത് ഷോട്ടുകളും കളിക്കാമെന്ന ഒരു അവ്യവസ്ഥ ബാറ്റിങ്ങില്‍ നടപ്പാക്കുകയായിരുന്നു സെവാഗ്. ഏകനായി തന്നെ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്‌. തികഞ്ഞ പോരാളിയായിരുന്നു ക്രീസില്‍ വീരു. ജീവിതത്തിലും അതങ്ങിനെ തന്നെ.  

ഈ അഭിമുഖത്തില്‍ തന്റെ കരിയറിനേയും ബാറ്റ്‌സ്മാന്‍ഷിപ്പിനേയും സ്വതന്ത്രമായി വിലയിരുത്തുകയാണ് വീരേന്ദര്‍ സെവാഗ്. പ്രസക്ത ഭാഗങ്ങള്‍     
           

ബാറ്റ് ചെയ്യുമ്പോള്‍ വീരുവിന്റെ കാലുകള്‍ ചലിക്കുന്നില്ല, ഇങ്ങനെയല്ല ആ ഷോട്ട് കളിക്കേ ത്എന്നെല്ലാം കമന്റേറ്റര്‍മാര്‍ താങ്കളുടെ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ച് പരാതിപ്പെടുന്നത് കേള്‍ക്കാമായിരുന്നു. എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ വര്‍ഷങ്ങള്‍ അതിജീവിച്ചു. ഇത്രയധികം റണ്‍സും സെഞ്ച്വറിയും സ്‌കോര്‍ ചെയ്തു. എന്തു തോന്നുന്നു ?

നിങ്ങള്‍ പറയുന്ന ടെക്‌നിക്കുകളിലും മറ്റും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ മനക്കരുത്തുള്ളവനാണെങ്കില്‍, സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവനാണെങ്കില്‍, നിങ്ങള്‍ക്ക് പ്രതിഭയു െങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിജീവിക്കാനാവും. ഞാന്‍ ആഭ്യന്തരക്രിക്കറ്റില്‍ തുടക്കത്തിലേ മികച്ച പ്രകടനം നടത്തികൊ ിരുന്നു. പക്ഷെ ഈയൊരു കളി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പറിച്ചു നടുകയെന്നത് വളരെ ദുഷ്‌ക്കരമായിരുന്നു. 99 ഏപ്രിലില്‍ പാകിസ്താനെതിരെ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഞാന്‍ ടീമില്‍ നിന്ന് പുറത്തായി. ആ സമയത്ത് ടീമില്‍ തിരിച്ചെത്താന്‍ അതികഠിനമായി അധ്വാനിച്ചു. ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറി ബാറ്റ്‌ചെയ്യാന്‍ പഠിച്ചു. ദീര്‍ഘനേരം ബൗളിങ് മെഷിനില്‍ നിന്ന്  തിളങ്ങുന്ന പുതിയ പന്ത് അതിവേഗത്തില്‍ കളിച്ചുശീലിച്ചു. പന്തിന്റെ സ്വിങ്ങിനെതിരെ കളിക്കാനും പ്രത്യേകം പരിശീലനം ഉ ായിരുന്നു. അതിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ കളിച്ച മാച്ചില്‍ ഞാന്‍ ഒരു ഫിഫ്റ്റി സ്‌കോര്‍ ചെയ്തു. മൂന്നു വിക്കറ്റും കിട്ടി. ആ മല്‍സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ഠാനായിരുന്നു. അത് എനിക്ക് കിട്ടിയ ആത്മവിശ്വാസം ഏറെ വലുതാണ്. പിനിനീട് അതില്‍ പിടിച്ചുകയറി. എല്ലാവരും പറഞ്ഞ കാര്യമാണ്, ക്രിക്കറ്റില്‍ ആയാലും ജീവിതത്തിലായാലും വിജയത്തിലേക്ക് കുറുക്കു വഴികളില്ല. കഠിനാധ്വാനം വേണം. 

എല്ലാ മാച്ചിലും ഇത്ര അഗ്രസ്സീവായ കളിക്കുമ്പോള്‍ ഭയം തോന്നില്ലേ, ഇങ്ങനെ അടിച്ചു തകര്‍ക്കുമ്പോള്‍ വീരുവിനെ പുറത്താക്കാന്‍ ബൗളര്‍ക്ക് കൂടുതല്‍ അവസരം കിട്ടില്ലേ ?

 ഈ ആക്രമണോല്‍സുകത എന്റെ കരുത്താണ്. എന്റെ കരുത്തില്‍ ഊന്നി ഒരു ബൗളര്‍ എന്നെ പുറത്താക്കുന്നുവെങ്കില്‍ അതായുളുടെ മിടുക്ക്. അത്തരം ബൗളര്‍മാരോട് ഒന്നേ പറയാനുള്ളൂ ' ഗുഡ് ലക്ക് ' എന്റെ ഇഷ്ട ഷോട്ടുകള്‍ കളിച്ച് ഒട്ടേറെ റണ്‍സ് ഞാന്‍ നേടി. ഏതെങ്കിലും ഒരു ബൗളര്‍ ഏതെങ്കിലും മാച്ചില്‍ എന്റെ പ്രിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താക്കുന്നുെവെങ്കില്‍ അത് സ്വാഭാവികമാണ്. അങ്ങനെ പേടിക്കാനൊന്നുമില്ല. 

സ്വന്തം ബാറ്റിങ് വിലയിരുത്തി നോക്കിയിട്ടുണ്ടോ, എന്താണ് വലിയ കരുത്ത് ?

എന്റെ ഗെയിം എനിക്ക് നന്നായി അറിയാം. ഞാന്‍ ടെക്‌നിക്ക് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറില്ല. മറിച്ച് എന്റെ മാനസികാവസ്ഥ, മനോഭാവം മെച്ചപ്പെടുത്താനേ ശ്രമിക്കാറുള്ളൂ. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്റെ മനോഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്‌ .എന്റെ കരുത്തും ദൗര്‍ബല്യങ്ങളും ഏറ്റവും വ്യക്തമായി അറിയുന്ന വ്യക്തി ഞാന്‍ തന്നെയാണ്. എന്റെ തിയറി വളരെ ലളിതമാണ്.  പന്ത് നിരീക്ഷിക്കുക, കളിക്കുക). അടിക്കേ  പന്താണെന്ന് കണ്ടാല്‍ പിന്നെ അതേ കുറിച്ച് കൂടുതല്‍ ആലോചിക്കാറില്ല. ഞാന്‍ അടിച്ചിരിക്കും.  ക്രിയാത്മകതയും ആക്രമണോല്‍സുകതയും ആണ് എന്റെ ബാറ്റിങ്ങിന് ആധാരം. ആദ്യ പന്തു തൊട്ടേ ഷോട്ടുകള്‍ കളിച്ചാല്‍, റണ്ണടിച്ചാല്‍ ബൗളര്‍ സമര്‍ദ്ധത്തിലാവും. തുടക്കത്തിലേ റണ്‍സ് വിട്ടുകൊടുക്കേണ്ടി വരുമ്പോള്‍ ഏത് ബൗളറും പ്രതിരോധത്തലാവും. വിക്കറ്റെടുക്കാനാവില്ല, പരമാവധി റണ്‍ വിട്ടു കൊടുക്കാതിരിക്കാനാവും പിന്നെ അയാള്‍ ശ്രമിക്കുക. അത് നമ്മള്‍ക്ക് മുതലെടുക്കാം. 

ഹാന്‍ഡ്‌ഐ കോഡിനേഷനില്‍ മികവുള്ള ബാറ്റ്‌സ്മാന്‍ ആയി സെവാഗിനെ പലരും വിലയിരുത്തുന്നു. ഇതിനെ എങ്ങിനെ കാണുന്നു? 

ശരിയാണ് ആ ഗുണം എനിക്ക് നൈസര്‍ഗികമായി ലഭിച്ചതാണ്. പക്ഷെ അതെങ്ങെനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്കറിയില്ല. പറഞ്ഞുവല്ലോ, ഞാന്‍ ചെയ്യുന്നത് ഇത്രമാത്രം പന്ത് നിരീക്ഷിച്ച് അത് അര്‍ഹിക്കുന്ന ട്രീറ്റ്‌മെന്റ് നല്‍കുന്നു. 

വീരുവിനെ ആളുകള്‍ സച്ചിനുമായി പലപ്പോഴും താരതമ്യം ചെയ്തിരുന്നു. സത്യത്തില്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ? 

ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ കാരണം സച്ചിന്‍ ആണ് . കുഞ്ഞു നാളിലേ സച്ചിന്റെ കളി ടെലിവിഷനില്‍ കാണാറു ായിരുന്നു. സച്ചിന്‍ അന്നേ വലിയ ആവേശവും ക്രിക്കറ്റ് കളിക്കാനുള്ള പ്രചോദനവുമാണ്. കളിക്കാന്‍ തുടങ്ങിയപ്പോള്‍ സച്ചിനെ അനുകരിക്കാന്‍ ശ്രമിച്ചു. സച്ചിന്‍ ഉപയോഗിക്കുന്ന രീതിയിലുള്ള പാഡും ഹെല്‍മറ്റുമെല്ലാം ധരിച്ച് ഗ്രൗ ിലിറങ്ങി. അപ്പോള്‍ ആളുകള്‍ പറഞ്ഞു. 'സെവാഗ് സച്ചിനെ പോലാണ്' എന്നെ കാണാന്‍ സച്ചിനെ പോലെയു ാവാം. പക്ഷെ സച്ചിനെ പോലെ കളിച്ചിട്ടില്ല. അതിന് ശ്രമിച്ചു. കഴിഞ്ഞില്ല. അത് അസാധ്യമാണ്. എന്നാല്‍ സച്ചിന്‍ പറഞ്ഞു, 'സെവാഗിന്റെ ശൈലി എന്റേതിന് വളരെ അടുത്ത് നില്‍ക്കുന്നു' എന്ന് . എനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ആ വാക്കുകള്‍. 

സെവാഗിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സച്ചിന്റെ ഒരു വെടിക്കെട്ട് സെഞ്ച്വറിയുണ്ടായിരുന്നു. അന്ന് സച്ചിനൊപ്പം സെവാഗ് ഒരു ഡെബ്ള്‍ സെഞ്ച്വറി കൂട്ടുകെട്ടു ാക്കി. സച്ചിന്‍ കളിച്ച പോലത്തെ ഷോട്ടുകള്‍, അപ്പര്‍ കട്ടുകള്‍ ഉള്‍പ്പെടെ കളിച്ച് സെവാഗും സെഞ്ച്വറിയടിച്ചു. സച്ചിന്റെ പ്രതിബിംബം പോലെയായിരുന്നുവല്ലോ അത് ?

നല്ല വാക്കുകള്‍ക്ക് നന്ദി. (ചിരിക്കുന്നു, മനസ്സ് നിറഞ്ഞ് ഒരു സെവാഗിയന്‍ ചിരി ) ആ അരങ്ങേറ്റ ഇന്നിങ്‌സ് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ബ്ലോംഫൗ െയിനിലെ ഗുഡ് ഇയര്‍ പാര്‍ക്കിലായിരുന്നു അത്. നല്ല ബൗണ്‍സുള്ള വിക്കറ്റായിരുന്നു അത്. ഞാന്‍ ക്രീസിലെത്തിയപ്പോള്‍ സച്ചിന്‍ പറഞ്ഞു. ' ബൗണ്‍സി വിക്കറ്റാണ്. നിനക്കെതിരെ ഷോട്ട് ബോളുകളും ബൗണ്‍സറുകളും അവര്‍ എറിയും. അപ്പര്‍കട്ടുകള്‍ കളിച്ചാല്‍ റണ്‍സ് കിട്ടും. ഞാനങ്ങനെ ചെയ്തു. രണ്ടു ബൗണ്ടറി കിട്ടി. അത് നല്ല തുടക്കമായി. സച്ചിന്‍ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുള്ളത് വലിയ കാര്യമാണ്. ഓരോ സാഹചര്യവും എങ്ങിനെ കൈകാര്യം ചെയ്യമമെന്ന് പറഞ്ഞുതരും. എങ്ങനെയാണ് കളിക്കേ തെന്ന് കൃത്യമായി മനസ്സിലാക്കി തരും. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്‌ന സാക്ഷാത്ക്കാരമായിരുന്നു. സച്ചിനൊപ്പം ഇന്ത്യക്ക് കളിക്കുക. അദ്ദേഹത്തോടൊപ്പം വലിയ പാര്‍ട്ണര്‍ഷിപ്പു ാക്കുക, അദ്ദേഹത്തെ പോലെ സെഞ്ച്വറിയടിക്കുക. അതൊക്കെ പറഞ്ഞു മനസ്സിലാക്കിത്തരിക ഏറെ ബുദ്ധിമുട്ടാണ്, സുഹൃത്തേ... സച്ചിന്റെ സാന്നിധ്യം, ഉപദേശം ആ അരങ്ങേറ്റ ഇന്നിങ്‌സില്‍ എനിക്ക് താങ്ങും തണലുമായി. അദ്ദേഹം കാരണമാണ് അത് സാധ്യമായത്. 
             
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരുവിനെ ഏറ്റവും വിഷമിപ്പിച്ച ബൗളര്‍ ആരാണ് ?

വെല്ലുവിളി ഉയര്‍ത്തുന്ന കുറേ ബൗളര്‍ ഉണ്ടായിരുന്നു . ബ്രെറ്റ് ലീ, ഷോയിബ് അക്തര്‍ അങ്ങനെ ചിലര്‍. എന്നാല്‍ മുത്തയ്യ മുരളീധരന്റെ ക്ലാസ് ഒന്നു വേറെയാണ്. ഞാന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ മറ്റേത് ബൗളറെയും വിഷമിക്കാതെ കൈകാര്യം ചെയ്യും. എന്നാല്‍ മുരളിയെ ഏത് വിക്കറ്റിലായാലും ഞാന്‍ ഫോമിലാണെങ്കിലും അല്ലെങ്കിലും നേരിടുക വളരെ ബുദ്ധിമുട്ടാണ്.

ടെസ്റ്റില്‍ 27, ഏകദിനത്തില്‍ 87 വിക്കറ്റ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട ്. നല്ലൊരു ഓഫ് സ്പിന്നറാണ് വീരു. ഒരു ഓള്‍റൗണ്ടറെന്ന് വിലയിരുത്തപ്പെടാന്‍ ആഗ്രഹിക്കുന്നുവോ ?

അത്യാവശ്യം ബൗള്‍ചെയ്യാനറിയുന്ന ഒരു നല്ല ബാറ്റ്‌സ്മാനാണ് സെവാഗ്. അല്ലാതെ ഓള്‍റൗണ്ടല്ല. ഓള്‍റൗണ്ടറുടേത് കഠിനമായൊരു റോള്‍ ആണ്. ഞാന്‍ ഒരു പാര്‍ട്ട്‌ടൈം ബൗളരുടെ റോളിലാണ്. 

ഒട്ടേറെ ക്യാപ്റ്റന്‍മാരുടെ കീഴില്‍ വീരു കളിച്ചു. സൗരവ്, രാഹുല്‍, അനില്‍, ധോനി... അവരെ എങ്ങിനെ വിലയിരുത്തുന്നു?

സൗരവാണ് ഏറ്റവും മികച്ച ക്യാപ്റ്റന്‍. രാഹുലും ആ ജോലി നന്നായി നിര്‍വഹിച്ചു. കളിക്കാരുമായുള്ള ആശയ വിനിമയത്തിലും ടീമിനെ മാനേജ് ചെയ്യുന്നതിലും അനില്‍ ഭായ് ഏറെ മികവു കാട്ടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഗ്രൗണ്ടില്‍ വലിയ റിസല്‍ട്ട് ഉണ്ടാക്കാനായില്ല. ഗ്രൗണ്ടിന് പുറത്ത് ഏറ്റവും മികച്ച ക്യാപ്റ്റനാണ് അനില്‍ഭായ്. 

സാധാരണ ഹാര്‍ഡ്ഹിറ്റര്‍മാര്‍ക്ക് ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയാറില്ല. അഫ്രിഡിയും ഗെയ്‌ലും ശ്രീകാന്തുമെല്ലാം ഉദാഹരണങ്ങള്‍. പക്ഷെ വീരു ട്രിപ്പിളുകളും ഡബല്‍കളും സ്‌കോര്‍ ചെയ്തു എങ്ങിനെയാണ് ഇത്ര ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞത് ?

നേരിടാന്‍ പോവുന്ന ബോളിനെ കുറിച്ച് മാത്രം ചിന്തിച്ച് കളിക്കുക എന്നതാണ് എന്റെ ശൈലി. മറിച്ച് ദീര്‍ഘമായ ഇന്നിങ്‌സുകള്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. ഓരോ ബോളും എങ്ങിനെ നേരിടാം, അതിജീവിക്കാം എന്നു ചിന്തിച്ച്, ആ പന്തില്‍ മാത്രം ശ്രദ്ധിച്ച് കളിക്കുമ്പോള്‍, നീ  ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിയുമെന്നാണ് എന്റെ അനുഭവം. 

സെഞ്ച്വറിയും ഡബ്ള്‍ സെഞ്ച്വറിയും അടുക്കുമ്പോള്‍ മിക്ക ബാറ്റ്‌സ്മാന്‍മാരും സമര്‍ദ്ധത്തിന് അടിപ്പെടുന്നതായി കാണുന്നു. പക്ഷെ വീരു ടെസ്റ്റില്‍ തന്റെ ആദ്യ ട്രിപ്പിള്‍ തികച്ചത് ഒരു സിക്‌സറോടെയായിരുന്നു. എന്താണ് ഈ വ്യത്യസ്ഥതയുടെ രഹസ്യം ?

 സെഞ്ചറിക്കോ ട്രിപ്പിളിനോ അരികില്‍ എത്തിയാല്‍ ചെയ്യാവുന്നത്, ആത്മവിശ്വാസം ഒന്നുകൂടി ഉറപ്പിച്ച് ഒരു മോശം പന്തിന് വേ ി കാക്കുക. ആ പന്ത് കിട്ടികഴിഞ്ഞാല്‍ അതില്‍ ഷോട്ട് കളിക്കുക, എത്രയും വേഗം ആ മാന്ത്രിക സംഖ്യ തികക്കുക എന്നതാണ്. മറിച്ച് 20 പന്തുകളൊക്കെ അതിനായി കാത്തിരുന്നാല്‍ സമര്‍ദ്ധത്തിന് അടിപ്പെട്ട് പുറത്താവാനുള്ള സാധ്യത കൂടുതലാണ്. 

സച്ചിന്‍ പറഞ്ഞിരുന്നു , ടെസ്റ്റ് മാച്ചുകള്‍ക്ക് മുമ്പുള്ള രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ലെന്ന്. വീരുവിന്റെ കാര്യമെങ്ങനെയാണ് ?

ഞാന്‍ നന്നായി ഉറങ്ങും. ഒരു പത്ത് മണിക്കൂര്‍ സുഖ നിദ്ര.
 
സെവാഗ് ഒരു അക്കാദമിയുടേയോ ഒരു സിസ്റ്റത്തിന്റേയോ സന്തതിയല്ല. അതു കൊണ്ടു തന്നെ ഒരു സ്വാഭാവിക പ്രതിഭയെന്നാണ് വിലയിരുത്തപ്പെട്ടത്. എന്തു തോന്നുന്നു? 

നിങ്ങള്‍ പറഞ്ഞ വിശേഷണം തന്നെയാണ് എനിക്ക് യോജിച്ചത്. ഞാന്‍ ക്രിക്കറ്ററായി രൂപപ്പെടുന്ന ഘട്ടത്തില്‍ നിരന്തരം 10 ഓവര്‍, 15 ഓവര്‍ മാച്ചുകള്‍ കളിക്കുമായിരുന്നു. ഓരോ ബോളിലും റണ്ണെടുക്കുക എന്നതാണ് ഈ മാച്ചുകളുടെ ആവശ്യം. ഓരോ പന്തും എങ്ങനെ അതിജീവിക്കാം എന്ന ചിന്തക്ക് അവിടെ സ്ഥാനമില്ല. എങ്ങനെ റണ്ണെടുക്കാം എന്നു മാത്രമേ ചിന്തിക്കാനാവൂ.  

എന്തായിരുന്നു സെവാഗിന്റെ കരിയറിലെ ടേണിങ് പോയന്റ് ?

2001 ല്‍ ശ്രീലങ്കയില്‍ ന്യൂസിലന്റിനെതിരെ ഞാന്‍ ഒരു അര്‍ദ്ധ സെഞ്ച്വറി നേടി. ഏകദിന ക്രിക്കറ്റിന്‍രെ ചരിത്രത്തിലെ തന്നെ വേഗതയേറിയ ര ാമത്തെ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു അത്. അന്ന് തൊട്ടാണ് ആളുകള്‍ പറഞ്ഞു തുടങ്ങിയത്. ' ഇയാള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള പ്രതിഭയുണ്ട് . അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടാനാവും ' എന്നെല്ലാം. 

ക്രിക്കറ്റിലായാലും ജീവിതത്തിലായാലും പെട്ടെന്ന് പ്രതികരിക്കുന്ന വ്യകാതിയാണ് വീരുവെന്ന് തോന്നുന്നു. പെട്ടെന്ന് ദേഷ്യം വരുമല്ലേ ?

അങ്ങനെയല്ല.  എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കില്‍ അതിനെ കുറിച്ച് ചിന്തിച്ച് ചുറ്റിക്കറങ്ങുന്ന സ്വഭാവക്കാരനല്ല. ചിന്തിക്കുന്ന കാര്യം കഴിയുന്നത്ര വേഗം നടപ്പാക്കും. ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനോട് യോജിപ്പില്ലെങ്കില്‍ അപ്പോള്‍ തന്നെ വെട്ടിതുറന്നു പറയും. എന്റെ ക്യാരക്റ്റര്‍ നേരെ കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന രീതിയിലാണ്. ക്രിക്കറ്റിലും അതെ. 

ക്രിക്കറ്ററായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു ?

ആരുമാവില്ല. നല്ലൊരു മനുഷ്യ ജീവി മാത്രം.

പുനര്‍ജന്‍മം കിട്ടിയാലോ ?

സച്ചിന്‍ തെണ്ടുല്‍ക്കര്‍. 

സെവാഗിന് ദൈവം എന്നാല്‍ എന്താണ് ?

ഇതൊരു കുഴക്കുന്ന ചോദ്യമാണല്ലോ. സത്യത്തില്‍ എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ഒരുപാട് ദൈവങ്ങളെ ആരാധിക്കുന്നു. ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദി പറഞ്ഞുകൊ ിരിക്കുന്നു. എനിക്ക് ജന്മം തന്നതിന്, ഒരു മികച്ച ക്രിക്കറ്ററും നല്ല മനുഷ്യനും ആയി ജീവിക്കാന്‍ അവസരം തന്നതിന്...

മറ്റുള്ളവര്‍ വീരുവിനെ കുറിച്ച് എന്തു പറയുന്നു, എന്നത് ഗൗനിക്കാറുണ്ടോ ?

ഇല്ല. കാരണം അവര്‍ക്ക് അവരുടേതായ രീതിയില്‍ ചിന്തിക്കാനും സംസാരിക്കാനും അവകാസമുണ്ട ്. അവരെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുകയുമില്ല. 

ആരോടാണ് കടപ്പാട് ?

സത്യത്തില്‍ എന്നോട് തന്നെ. ഒരുപാട് അധ്വാനിച്ചാണ് ഇവിടംവരെയെത്തിയത്. ഞാനിന്നുമോര്‍ക്കുന്നു. ചെറുപ്പത്തില്‍ പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. അഞ്ചു മണിയോടെ വീട്ടില്‍ നിന്നിറങ്ങും. പിന്നെ പഠനവും നിരന്തരം കളിയും. തിരിച്ചെത്തുമ്പോള്‍ രാത്രി ഒന്‍പത് മണി കവിയും. അങ്ങനെ ഏറെക്കാലം. പിന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരെന്നാണെങ്കില്‍, അതെന്റെ അമ്മയാണ്. 

പണം വീരുവിനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണ് ?

പണം എനിക്ക് മാത്രമല്ലല്ലോ, എല്ലാവര്‍ക്കും അനിവാര്യമാണ്. നല്ല രീതിയില്‍ ജീവിക്കാന്‍ പണം വേണമല്ലോ. പക്ഷെ വീരുവിന് പണത്തോട് ആര്‍ത്തിയാമെന്ന് എന്നെയറിയുന്നവര്‍ ആരും പറയില്ല. ജീവിക്കാന്‍, ചിലവഴിക്കാന്‍ വേ  പണം കിട്ടിയാല്‍ ഞാന്‍ തൃപ്തനാവും. 

റിട്ടയര്‍മെന്റിന് ശേഷം എന്താവും. കമന്റേറ്റര്‍, കോച്ച് ?

ഒരു കാര്യം ഉറപ്പ്. എന്നെ ഞാനാക്കിയ, എല്ലാം എനിക്ക് വെച്ചു നീട്ടിയ ഈ ഗെയ്മിനായി, അല്ലെങ്കില്‍ സമൂഹത്തിനായി എന്തെങ്കിലും ഒക്കെ തിരിച്ചു നല്‍കാന്‍ ഉതകുന്ന ഒരു റോള്‍ എനിക്കുണ്ടാവും.