കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നീസില്‍ റോജര്‍ ഫെഡറര്‍-റാഫേല്‍ നഡാല്‍ താരപോരാട്ടത്തില്‍ വിജയം റോജര്‍ ഫെഡറര്‍ക്ക്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നഡാലിനെ തോല്‍പ്പിച്ച് കിരീടം ചൂടിയിരുന്ന ഫെഡറര്‍ അതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വെല്‍സില്‍ പുറത്തെടുത്തത്. 

68 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡ് എക്‌സ്പ്രസ്സിന്റെ വിജയം. സ്‌കോര്‍: 6-2,6-3. ഇതോടെ ക്വാര്‍ട്ടറിലെത്തിയ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ താരമായ നിക്ക് കിര്‍ഗിയോസിനെ നേരിടും.

അഞ്ചു തവണ ഇന്ത്യന്‍ വെല്‍സില്‍ ചാമ്പ്യനായ നൊവാക് ദ്യോകോവിച്ചിനെ പരാജയപ്പെടുത്തിയാണ് കിര്‍ഗിയോസ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-4, 7-6(7/3).