മയാമി: മയാമി ഓപ്പണ്‍ ഫൈനലിലെ ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ വീഴ്ത്തിയ റോജര്‍ ഫെഡറര്‍ക്ക് കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ നദാലിനെ വീഴ്ത്തിയത്.

ആദ്യ സെറ്റ് 6-3 എന്ന സ്‌കോറിന് ഫെഡറര്‍ സ്വന്തമാക്കിയ ശേഷം രണ്ടാം സെറ്റില്‍ നദാല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി. 4-4 എന്ന സ്‌കോറില്‍ എത്തിയ ശേഷമാണ് ഫെഡറര്‍ സ്പാനിഷ് താരത്തെ കീഴടക്കിയത്.

ബദ്ധവൈരിയായ നദാലിനെതിരെ തുടര്‍ച്ചയായ നാലാം വിജയമാണ് ഫെഡറര്‍ മയാമിയില്‍ ആഘോഷിച്ചത്. ഫെഡററുടെ മൂന്നാം മയാമി ഓപ്പണ്‍ കിരീടമാണിത്.

Nadal_Federer

പരിക്കിന് ശേഷം കഴിഞ്ഞ വര്‍ഷം തിരിച്ചുവന്ന ശേഷം മുപ്പത്തഞ്ചുകാരനായ ഫെഡറര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തിരിച്ചുവന്ന ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണും ഇന്ത്യന്‍ വെല്‍സും സ്വിസ് താരം സ്വന്തമാക്കിയിരുന്നു.