ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പുരുഷകിരീടം ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക്. ഫൈനലില്‍ സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ തോല്‍പ്പിച്ചാണ് (6-3, 6-2) മറെ കരിയറിലെ 45-ാം അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത്.

ഇന്ത്യന്‍താരം രോഹന്‍ ബൊപ്പണ്ണയും പോളണ്ട് താരം മാര്‍സിന്‍ മറ്റോവ്സ്‌കിയും ചേര്‍ന്ന സഖ്യം ഡബിള്‍സ് ഫൈനലില്‍ തോറ്റു. റുമാനിയക്കാരന്‍ ഹോരിയ ടികൗ-ഡച്ച് താരം ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തോടാണ് ബൊപ്പണ്ണ-മാര്‍സിന്‍ സഖ്യം കീഴടങ്ങിയത് (6-4, 3-6, 3-10).