ദുബായ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി വീണ്ടും കോര്‍ട്ടില്‍ സജീവമായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക് തിരിച്ചടി. ലോകറാങ്കിങ്ങില്‍ 116ാം സ്ഥാനത്തുള്ള റഷ്യന്‍ താരം എവ്‌ഗെനി ഡൊണ്‍സ്‌കോയിയാണ് ഫെഡററെ അട്ടിമറിച്ചത്. ദുബായ് ഓപ്പണില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ വിജയം. രണ്ടും മൂന്നും സെറ്റുകള്‍ ടൈബ്രേക്കറിലേക്ക് നീണ്ടു. സ്‌കോര്‍: 3-6,7-6(9/7),7-6(7/5).

അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ കഴിയാത്തതാണ് പരാജയത്തിന് കാരണമെന്ന് ഫെഡറര്‍ മത്സരശേഷം പ്രതികരിച്ചു. 26 കാരനായ ഡൊണ്‍സ്‌കോയ് യോഗ്യതാ റൗണ്ട് കളിച്ചാണ് ദുബായ് ഓപ്പണിനെത്തിയത്. 2017ല്‍ പരാജയമറിയാതെ എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഫെഡററുടെ വിജയത്തുടര്‍ച്ചക്കും ഇതോടെ വിരാമമായി.