FRIDAY, OCTOBER 31, 2014
ഫെഡറേഷന്‍ കപ്പ്: കേരളം കളിക്കുമോ കളി കാണുമോ
Posted on: 19 Sep 2013

അനീഷ് പി. നായര്‍

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം ഫെഡറേഷന്‍ കപ്പ് മത്സരത്തിന്റെ നടത്തിപ്പ് കേരളത്തിന് ലഭിക്കുമ്പോള്‍ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമാണ് ഫുട്‌ബോള്‍ പ്രേമികള്‍ തേടുന്നത്. കേരളത്തില്‍ നിന്നുള്ള ടീമിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചട്ടപ്രകാരമാണെങ്കില്‍ കേരള ടീമുകളില്ലാതെ ടൂര്‍ണമെന്റ് നടക്കും. എന്നാല്‍ പ്രത്യേകാനുമതി വാങ്ങി ഒരു ടീമിനെയെങ്കിലും കളിപ്പിക്കാന്‍ കെ.എഫ്.എ. നടത്തുന്ന ശ്രമമാണ് ഏക പ്രതീക്ഷ.

കേരളത്തില്‍ നിന്നുള്ള ടീമിനെ കളിപ്പിക്കാന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്ന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. ഇതിനായി അപേക്ഷ നല്കുമെന്ന് ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഈഗിള്‍സ് എഫ്.സി, കേരള പോലീസ്, എസ്.ബി.ടി. എന്നീ ടീമുകളിലൊന്നിന് നറുക്ക് വീഴും.

ഫെഡറേഷന്‍ കപ്പ് ചട്ടപ്രകാരം 'ഐ' ലീഗ് ക്ലബ്ബുകള്‍ക്ക് നേരിട്ട് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും. രണ്ട് ടീമുകളെ യോഗ്യതാ റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. 'ഐ' ലീഗ് രണ്ടാം ഡിവിഷനില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ടീമുകളും കഴിഞ്ഞ സീസണില്‍ 'ഐ' ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ടീമുകളുമാണ് യോഗ്യതാ റൗണ്ടില്‍ കളിക്കുന്നത്. കേരള ടീമുകള്‍ 'ഐ' ലീഗില്‍ കളിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ 'ഐ' ലീഗിന്റെ രണ്ടാം റൗണ്ടില്‍ കളിച്ചതിലും കേരള ടീമുകളില്ല. ഇതാണ് കേരള ടീമുകളുടെ പ്രാതിനിധ്യം സംശയത്തിലാക്കിയിരിക്കുന്നത്. എന്നാല്‍, 'ഐ' ലീഗ് ക്ലബ്ബായ പൈലന്‍ ആരോസ് പിരിച്ചുവിട്ടതും മുംബൈ ടൈഗേഴ്‌സ് രണ്ടാം ഡിവിഷനിലേക്ക് പിന്മാറിയതും കെ.എഫ്.എ.യ്ക്ക് പ്രതീക്ഷ നല്കുന്നു.
Other stories in this section:
 • മാഫിയകളോട് കളിക്കാന്‍ വയ്യ; ടീമുകള്‍ തോല്‍ക്കാനടിച്ചത് അഞ്ച് സെല്‍ഫ് ഗോള്‍
 • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടമുറപ്പിച്ചു
 • രോഹിതിനും മനീഷിനും സെഞ്ച്വറി; ഇന്ത്യ 'എ'യ്ക്ക് ജയം
 • സബ് ജൂനിയര്‍ ഫുട്‌ബോള്‍: പാലക്കാട് സെമിയില്‍
 • കൊല്‍ക്കത്ത ഐ.എസ്.എല്‍. ടീമിനെ സ്വന്തമാക്കാനാവാത്തതില്‍ ഷാരൂഖിന് നിരാശ
 • അണ്ടര്‍ 19 വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കേരളത്തില്‍
 • സിബിഎസ്ഇ ഷട്ടില്‍: അസ്സീസിക്കും ടോക് എച്ചിനും ജയം
 • ദക്ഷിണ മേഖലയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്‌
 • കാത്തിരുന്ന മലയാളിഗോള്‍
 • നീന്തല്‍കുളത്തില്‍ പൊന്‍പറവ;കുഞ്ഞുജീവിതത്തിലില്ല തിളക്കമൊട്ടും
 • സംസ്ഥാന പോലീസ് ഫുട്‌ബോള്‍ പാലക്കാട്ട്‌
 • കായികമന്ത്രാലയത്തിനെതിരെ പേസ്
 • അസ്ഹറിനും യൂനിസിനും സെഞ്ച്വറി ; പാകിസ്താന്‍ 2ന് 304
 • റയലിന് ജയം: സിറ്റിക്കും യുവന്റസിനും തോല്‍വി
 • നിലവാരം കൂട്ടാന്‍ ഹോക്കിയില്‍ 'മാനേജര്‍മാര്‍' വരുന്നു
 • 12-ാം ലോകകിരീടം പങ്കജ് ചരിത്രം കുറിച്ചു
 • കേരള ഫുട്‌ബോളിന്റെ സന്തോഷസ്മരണകള്‍ക്ക് ഇന്ന് പത്താണ്ട്
 • ദേശീയ ജൂനിയര്‍ വടംവലി: കേരളത്തെ ജിബിന്‍ തോമസ് നയിക്കും
 • ടേബിള്‍ ടെന്നീസ് നാളെ മുതല്‍
 •