FRIDAY, OCTOBER 31, 2014
ഏഷ്യന്‍ സ്‌കൂള്‍ മീറ്റ്: ശ്രീനിത്ത്, ചിത്ര, ജെനി ഇന്നിറങ്ങും
Posted on: 19 Sep 2013പഹാങ്(മലേഷ്യ): പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച ട്രാക്കിലാവും. മത്സരങ്ങളുടെ ആദ്യദിനംതന്നെ ഇന്ത്യയും അതുവഴി കേരളവും തികഞ്ഞ പ്രതീക്ഷയിലാണ്. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ശ്രീനിത്ത് മോഹന്‍, പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പി.യു. ചിത്ര, ലോങ്ജമ്പില്‍ ജെനിമോള്‍ ജോയ് എന്നിവര്‍ക്ക് ആദ്യദിനം മത്സരമുണ്ട്.

ഹൈജമ്പില്‍ ശ്രീനിത്തടക്കം എട്ടുതാരങ്ങളാണ് മത്സരരംഗത്തുള്ളത്. എറണാകുളം എളമക്കര ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ശ്രീനിത്തിന് ഈയിനത്തില്‍ മെഡല്‍ നേടാനാവുമെന്നാണ് പ്രതീക്ഷ. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമായ പി.യു. ചിത്രയ്ക്കും മെഡല്‍ നേടാനാവുമെന്നുതന്നെയാണ് കരുതുന്നത്. ഇറ്റാവയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഇരട്ട റെക്കോഡോടെ നാല് സ്വര്‍ണം നേടിയ താരമാണ് ചിത്ര.

വ്യക്തിഗത ചാമ്പ്യന്മാര്‍ക്കുള്ള നാനോ കാര്‍ സ്വന്തമാക്കുകയും ചെയ്തു. ലോങ്ജമ്പില്‍ പത്തുതാരങ്ങളാണ് മത്സരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ജെനിമോള്‍ മാത്രം. ദേശീയ സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ റെക്കോഡിട്ട ജെനി, ലോങ്ജമ്പില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. തിരുവനന്തപുരം സായിയിലാണ് പരിശീലനം. കാര്യവട്ടം തുണ്ടത്തില്‍ മാധവവിലാസം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഇറ്റാവ സ്‌കൂള്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യനും നാനോ കാറിന് അര്‍ഹനുമായ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍ 800 മീറ്റര്‍ സെമിയില്‍ മത്സരിക്കുന്നുണ്ട്. കല്ലടി സ്‌കൂളിലെ സി. ബബിതയ്ക്കും 800 മീറ്റര്‍ മത്സരമുണ്ട്.

സപ്ന ബര്‍മന്‍ (ജാവലിന്‍ ത്രോ), ശക്തി സോളങ്കി (ഷോട്ട്പുട്ട്), അമിത് ഇന്ദര്‍ സിങ്, സൗമ്യദീപ് സാഹ, അങ്കിത ഗോസ്വാമി, റുമ സര്‍ക്കാര്‍ (നാലുപേരും 100 മീറ്റര്‍) എന്നിവര്‍ക്കും ആദ്യദിനം മത്സരമുണ്ട്.
Other stories in this section:
 • മാഫിയകളോട് കളിക്കാന്‍ വയ്യ; ടീമുകള്‍ തോല്‍ക്കാനടിച്ചത് അഞ്ച് സെല്‍ഫ് ഗോള്‍
 • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടമുറപ്പിച്ചു
 • രോഹിതിനും മനീഷിനും സെഞ്ച്വറി; ഇന്ത്യ 'എ'യ്ക്ക് ജയം
 • സബ് ജൂനിയര്‍ ഫുട്‌ബോള്‍: പാലക്കാട് സെമിയില്‍
 • കൊല്‍ക്കത്ത ഐ.എസ്.എല്‍. ടീമിനെ സ്വന്തമാക്കാനാവാത്തതില്‍ ഷാരൂഖിന് നിരാശ
 • അണ്ടര്‍ 19 വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കേരളത്തില്‍
 • സിബിഎസ്ഇ ഷട്ടില്‍: അസ്സീസിക്കും ടോക് എച്ചിനും ജയം
 • ദക്ഷിണ മേഖലയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്‌
 • കാത്തിരുന്ന മലയാളിഗോള്‍
 • നീന്തല്‍കുളത്തില്‍ പൊന്‍പറവ;കുഞ്ഞുജീവിതത്തിലില്ല തിളക്കമൊട്ടും
 • സംസ്ഥാന പോലീസ് ഫുട്‌ബോള്‍ പാലക്കാട്ട്‌
 • കായികമന്ത്രാലയത്തിനെതിരെ പേസ്
 • അസ്ഹറിനും യൂനിസിനും സെഞ്ച്വറി ; പാകിസ്താന്‍ 2ന് 304
 • റയലിന് ജയം: സിറ്റിക്കും യുവന്റസിനും തോല്‍വി
 • നിലവാരം കൂട്ടാന്‍ ഹോക്കിയില്‍ 'മാനേജര്‍മാര്‍' വരുന്നു
 • 12-ാം ലോകകിരീടം പങ്കജ് ചരിത്രം കുറിച്ചു
 • കേരള ഫുട്‌ബോളിന്റെ സന്തോഷസ്മരണകള്‍ക്ക് ഇന്ന് പത്താണ്ട്
 • ദേശീയ ജൂനിയര്‍ വടംവലി: കേരളത്തെ ജിബിന്‍ തോമസ് നയിക്കും
 • ടേബിള്‍ ടെന്നീസ് നാളെ മുതല്‍
 •