WEDNESDAY, NOVEMBER 26, 2014
ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്‌
Posted on: 19 Sep 2013



മിലാന്‍: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ പ്രബലര്‍ പ്രതീക്ഷ കാത്തു. നിലവിലെ ജേതാക്കളായ ബയറണ്‍ മ്യൂണിക് റഷ്യന്‍ ടീം സി.എസ്.കെ.എ. മോസ്‌കോയെ കീഴടക്കിയപ്പോള്‍ (3-0) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡ് തുര്‍ക്കി ടീം ഗളത്‌സരെയെ തകര്‍ത്തു(6-1). ഇംഗ്ലണ്ടിലെ വമ്പരായ മാഞ്ചസ്റ്റര്‍ ടീമുകളും തുടക്കം വിജയത്തോടെ ഗംഭീരമാക്കി. പി.എസ്.ജി, ബെന്‍ഫിക്ക, ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക് എന്നീ ടീമുകളും ജയം നേടിയപ്പോള്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസ് സമനിലയില്‍ കുടുങ്ങി.

പ്രതീക്ഷയോടെ ബയറണ്‍

പെപ് ഗാര്‍ഡിയോളയ്ക്ക് കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ബയറണ്‍ ഗ്രൂപ്പ് 'ഡി'യില്‍ ജയത്തോടെ മുന്നിലിടം പിടിച്ചു. ഡേവിഡ് ആല്‍ബ(3), മാരിയോ മാന്‍സൂക്കിച്ച്(41) എന്നിവരുടെ ഗോളുകള്‍ക്ക് ആദ്യ പകുതിയില്‍ മുന്നിലെത്തിയ ബയറണ് വേണ്ടി ഇടവേളയ്ക്കുശേഷം 68-ാം മിനിറ്റില്‍ സൂപ്പര്‍താരം ആര്യന്‍ റോബനും സ്‌കോര്‍ചെയ്തു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റി, ചെക്ക് ടീം വിക്ടോറിയ പ്ലെസനെ കീഴടക്കി (3-0). സിറ്റിക്കുവേണ്ടി എഡിന്‍ സെക്കോ(48), യായാ ടുറേ(53), സെര്‍ജി അഗ്യൂറോ( 58) എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒക്ടോബര്‍ രണ്ടിന് ബയറണ്‍ മ്യൂണിക്കുമായാണ് സിറ്റിയുടെ അടുത്ത മത്സരം.

വിലയറിയിച്ച് ക്രിസ്റ്റ്യാനോ


റയല്‍ മാഡ്രിഡുമായി വമ്പന്‍ വേതനക്കരാര്‍ ഒപ്പിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മൂല്യം വെളിപ്പെടുത്തിയ പ്രകടനത്തോടെയാണ് ഇസ്താംബുളില്‍ തുര്‍ക്കി ചാമ്പ്യന്മാരെ വീഴ്ത്തിയത്. ഗളത്‌സരെയ്‌ക്കെതിരെ ഗ്രൂപ്പ് 'ബി' മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക്. 63, 66 മിനിറ്റുകളിലും ഇന്‍ജുറി ടൈമിലുമായി ക്രിസ്റ്റ്യാനോ ഹാട്രിക് തികച്ചു. കരിയറിലെ 23-ാമത്തെയും ചാമ്പ്യന്‍സ് ലീഗിലെ രണ്ടാമത്തെയും ഹാട്രിക്കാണിത്.

കഴിഞ്ഞവര്‍ഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തുര്‍ക്കി ഗളത്‌സരെയില്‍നിന്ന് ഇസ്താംബുളില്‍വെച്ചേറ്റ തോല്‍വിക്ക് ഇതോടെ റയല്‍ മധുരമായി പകരം വീട്ടുകയും ചെയ്തു. കരീം ബെന്‍സേമ (54, 81) ഇരട്ട ഗോള്‍ നേടിയപ്പോള്‍ യുവതാരം ഇസ്‌കോ(33)യാണ് റയലിന്റെ ഗോള്‍മഴയ്ക്ക് തുടക്കമിട്ടത്.

ഗ്രൂപ്പ് 'ബി' യിലെ രണ്ടാം മത്സരത്തില്‍ ഇറ്റാലിയന്‍ സീരി 'എ' ചാമ്പ്യന്മാരായ യുവന്റസ് ഡെന്മാര്‍ക്ക് സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാരായ എഫ്.സി. കോപ്പെന്‍ഹേഗനോട് സമനില വഴങ്ങി (1-1).

റൂണിയുടെ ഡബിള്‍ സ്‌ട്രൈക്ക്


പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞമത്സരത്തില്‍ ഗോള്‍ നേടിയ വെയ്ന്‍ റൂണി അതേ മികവ് വീണ്ടും പുറത്തെടുത്തപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-2ന് ജര്‍മന്‍ ടീം ബേയര്‍ ലെവര്‍കൂസനെ കീഴടക്കി. കളിയുടെ 22, 70 മിനിറ്റുകളിലായി ഇരട്ടഗോള്‍ നേടിയ വെയ്ന്‍ റൂണിയും റോബിന്‍ വാന്‍പേഴ്‌സി(59), അന്റോണിയോ വലന്‍സിയ(79) എന്നിവരുമായിരുന്നു യൂണൈറ്റഡിന്റെ സ്‌കോറര്‍മാര്‍. സൈമോണ്‍ റോള്‍ഫ്‌സ്(54), ഒമര്‍ ടോപ്‌റാക്ക്(88) എന്നിവര്‍ ലെവര്‍കൂസനുവേണ്ടി ഗോള്‍ നേടി.

ഗ്രൂപ്പ് 'എ'യിലെ മറ്റൊരു മത്സരത്തില്‍ യുക്രൈന്‍ ചാമ്പ്യന്മാരായ ഷാക്തെര്‍ ഡൊണെറ്റ്‌സ്‌ക് സ്പാനിഷ് ടീം റയല്‍ സോസിഡാഡിനെ കീഴടക്കി(2-0).

പി.എസ്.ജി. വരുന്നു

കഴിഞ്ഞതവണ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ ഫ്രഞ്ച് ടീം പി.എസ്.ജി. ഇക്കുറിയും രണ്ടും കല്പിച്ചാണ്. ഗ്രീക്ക് ലീഗ് ചാമ്പ്യന്‍മാരായ ഒളിമ്പ്യാക്കോസിനെ 4-1നാണ് പി.എസ്.ജി. കീഴ്‌പ്പെടുത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ തിയോഗോ മോട്ടയും(68, 73), എഡിന്‍സണ്‍ കവാനി(20), മാര്‍ക്വിനെസ്(86) എന്നിവരുമാണ് പി.എസ്.ജി.യുടെ വിജയശില്പികള്‍.
Other stories in this section:
  • സെന്റ് ജോര്‍ജിന്റെ നിലപാട് കേരളത്തിന്റെ ചാമ്പ്യന്‍ഷിപ്പ് സ്വപ്‌നത്തിന് തിരിച്ചടിയാവുന്നു
  • നാലിന്റെ മധുരത്തില്‍ കണ്ണൂര്‍ ക്വാര്‍ട്ടറില്‍
  • ആദ്യദിനം കഠിനം
  • സെന്റ് ജോര്‍ജിന്റെ താരങ്ങള്‍ പേരിനുമാത്രം
  • ഹാട്രിക് സ്വപ്‌നത്തില്‍ കേരളം ട്രാക്കില്‍
  • സംസ്ഥാന ജൂനിയര്‍ വോളി വാവക്കാട്‌
  • കളിക്കാരുടെ പേരുകള്‍ പുറത്തുവിടുന്നത് പരിഗണിക്കും
  • കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് വിഷ്ണുവും
  • സേക്രഡ് ഹാര്‍ട്ടിനും ഭവന്‍സിനും കിരീടം
  • ടി.എസ്.ഡി. റാലി: ടാറ്റ ടീം ജേതാക്കള്‍
  • അവസാന എവേ മത്സരം ഇന്ന്; സെമി ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
  • സരിതയുടെ വിലക്ക് സച്ചിന്‍ കായികമന്ത്രിയുമായി ചര്‍ച്ചനടത്തും
  • വെറ്റോറി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി
  • 5 ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അര്‍ധശതകം
  • കോപ്പ അമേരിക്ക
  • ചാമ്പ്യന്‍സ് ലീഗ് ആഴ്‌സനലിനും ലിവര്‍പൂളിനും നിര്‍ണായകം
  • ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസിന്റെ നില ഗുരുതരം
  • സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: അഞ്ചു മത്സരങ്ങള്‍ കാസര്‍കോട്ട്
  • റോവിങ് ടീം തിരഞ്ഞെടുപ്പ്‌
  • ദേശീയ ജൂനിയര്‍ ആന്‍ഡ് യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  •