SATURDAY, OCTOBER 25, 2014
സോധിക്ക് ഖേല്‍രത്‌ന, രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന
Posted on: 13 Aug 2013



ന്യൂഡല്‍ഹി: ഷൂട്ടിങ് ലോക ചാമ്പ്യന്‍ രൊഞ്ജന്‍ സോധിക്കായിരിക്കും ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍ രത്‌ന. മലയാളി ട്രിപ്പിള്‍ജമ്പ്താരം രഞ്ജിത് മഹേശ്വരി, സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച വിരാട് കോലി, ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പി.വി. സിന്ധു, സ്‌ക്വാഷ്താരം ജോഷ്‌ന ചിന്നപ്പ എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. വോളിബോള്‍ താരം ടോം ജോസഫിനെ തുടര്‍ച്ചയായ ഒന്‍പതാം തവണയും അവാര്‍ഡ് നിര്‍ണയ സമിതി അവഗണിച്ചു.

ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ റാങ്കിങ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ സോധി ഷൂട്ടിങ് ലോകക്കപ്പിന്റെ ഡബിള്‍ ട്രാപ്പ് വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടു തവണ സ്വര്‍ണം നേടി. ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സോധി ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു വെള്ളിയും നേടിയിട്ടുണ്ട്. നേരത്തെ അര്‍ജുന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഷൂട്ടിങ് താരങ്ങളായ അഭിനവ് ബിന്ദ്ര, അഞ്ജലി ഭഗവത്, രാജ്യവര്‍ധന്‍സിങ് റാത്തോഡ്, മാനവ്ജിത്ത് സന്ധു, ഗഗന്‍ നാരംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്കും നേരത്തെ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഹൈദരാബാദ് സ്വദേശിയായ പി.വി.സിന്ധുവാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത. കഴിഞ്ഞയാഴ്ച ഗ്വാങ്ഷുവില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ചാണ് പതിനെട്ടുകാരിയായ സിന്ധു ഈ ചരിത്രനേട്ടം കൈവരിച്ചത്. ഈ വര്‍ഷം മലേഷ്യന്‍ ഓപ്പണില്‍ ചാമ്പ്യനായ സിന്ധു കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓപ്പണ്‍ ഗ്രാന്‍പ്രീയിലും 2011ല്‍ ഡച്ച് ഓപ്പണിലും റണ്ണറപ്പുമായിട്ടുണ്ട്.

കോട്ടയം സ്വദേശിയായ രഞ്ജിത്ത് മഹേശ്വരിയാണ് ഇക്കുറി അര്‍ജുന അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഏക മലയാളി. ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ സ്വര്‍ണവും ലഭിച്ചിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ജമ്പിലെ ദേശീയ റെക്കോഡിന്റെ ഉടമയാണ്. 17.07 മീറ്ററാണ് രഞ്ജിത്തിന്റെ പേരിലുള്ള റെക്കോഡ്. ലണ്ടന്‍ ഒളിംപിക്‌സില്‍ മോശപ്പെട്ട പ്രകടനം കാഴ്ചവച്ച രഞ്ജിത്ത് മരുന്നടിക്ക് പിടിക്കപ്പെട്ടെങ്കിലും ആറു മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ് ലഭിച്ചത്. പോള്‍വോള്‍ട്ട് താരം വി.എസ്. സുരേഖയാണ് ഭാര്യ. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് രഞ്ജിത്ത് പ്രതികരിച്ചു. ലോകചാമ്പ്യന്‍ഷിപ്പില്‍ ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും രഞ്ജിത്ത് പറഞ്ഞു.

രാജീവ്ഗാന്ധി ഖേല്‍രത്‌നയ്ക്ക് ഏഴര ലക്ഷം രൂപയും അര്‍ജുന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനത്തുക.

ഖേല്‍ രത്‌ന:

രൊഞ്ജന്‍ സോധി (ഷൂട്ടിങ്)

അര്‍ജുന അവാര്‍ഡ്:

രഞ്ജിത്ത് മഹേശ്വരി (അത്‌ലറ്റിക്‌സ്)
പി.വി.സിന്ധു (ബാഡ്മിന്റണ്‍)
വിരാട് കോലി (ക്രിക്കറ്റ്)
ജോഷ്‌ന ചിന്നപ്പ (സ്‌ക്വാഷ്)
ചെക്രവോലു സ്വുരോ (അമ്പെയ്ത്ത്)
കവിത ചാഹല്‍ (ബോക്‌സിങ്)
രൂപേഷ് ഷാഹ (സ്‌നൂക്കര്‍)
അഭിജിത്ത് ഗുപ്ത (ചെസ്)
ഗഗന്‍ജിത്ത് ഭുള്ളര്‍ (ഗോള്‍ഫ്)
സബ അന്‍ജും (ഹോക്കി)
രാജ്കുമാരി റാത്തോഡ് (ഷൂട്ടിങ്)
നേഹ രതി (ഗുസ്തി)
ധര്‍മേന്ദര്‍ ദലാള്‍ (ഗുസ്തി)
അമിത് കുമാര്‍ സരോഹ (അത്‌ലറ്റിക്‌സ്)

Other stories in this section:
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഡല്‍ഹിക്ക് ആധികാരിക ജയം
  • ഐ.സി.എല്‍ മര്‍ദ്ദനവിവാദം: നാലുപേര്‍ക്ക് വിലക്ക്
  • മുന്‍ ദക്ഷിണാഫ്രിക്കന്‍ ലോകചാമ്പ്യന്‍ മുലൗദ്‌സി വാഹനാപകടത്തില്‍ മരിച്ചു
  • ഇറ്റാലിയന്‍ ഫുട്‌ബോള്‍ അപകടത്തിലെന്ന് യുവന്റസ് പ്രസിഡന്റ്‌
  • അടച്ചുപൂട്ടില്ല; മുഹമ്മദന്‍സ് ഡ്യൂറണ്ട് കപ്പിനിറങ്ങുന്നു
  • പതാക വിവാദം: സെര്‍ബിയ വിജയികള്‍ അല്‍ബേനിയയ്ക്ക് വിലക്ക്‌
  • ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
  • മുംബൈയില്‍ ജയം നോര്‍ത്ത് ഈസ്റ്റിന്‌
  • ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: ഫാറൂഖ് കോളേജ് ഫൈനലില്‍
  • ഒത്തുകളി: ടെലിഫോണ്‍ സംഭാഷണം മെയ്യപ്പന്റേത്‌
  • സീനിയര്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെമി ഫൈനല്‍ ഇന്നുമുതല്‍
  • സി.ബി.എസ്.ഇ. ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
  • ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഖോ-ഖോ: കാലിക്കറ്റ് ചാമ്പ്യന്‍മാര്‍
  • ഫ്രഞ്ച് ഓപ്പണ്‍: സൈന, കശ്യപ് ക്വാര്‍ട്ടറില്‍
  • റയല്‍-ബാഴ്‌സ പോരാട്ടം ഇന്ന്‌
  • ഫുട്‌ബോള്‍: കേരളവര്‍മ്മ - ഗുരുവായൂരപ്പന്‍ സെമി
  • പിറസിനെ അത്‌ലറ്റിക്കോ കോച്ച് മുഖത്തടിച്ചു; ഐ.എസ്.എല്ലില്‍ വിവാദം
  • കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ തീം സോങ് ഒരുങ്ങുന്നു
  • പാകിസ്താന് ഒന്നാമിന്നിങ്‌സ് ലീഡ്‌
  • ഉത്തപ്പയുടെ സെഞ്ച്വറിയില്‍ ദക്ഷിണമേഖല ഫൈനലില്‍
  •