FRIDAY, SEPTEMBER 19, 2014
ജമൈക്കയ്ക്ക് സ്പ്രിന്റ് ഡബിള്‍
Posted on: 13 Aug 2013



മോസ്‌കോ: അതിവേഗത്തിന് ജമൈക്കയ്ക്ക് എതിരാളികളില്ല. പുരുഷന്മാരിലെ വേഗപ്പട്ടം ഉസൈന്‍ ബോള്‍ട്ട് സ്വന്തമാക്കിയതിന് പിന്നാലെ, വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് സ്വര്‍ണത്തിലേക്ക് കുതിച്ചെത്തി. 10.71 സെക്കന്‍ഡില്‍ ഇക്കൊല്ലത്തെ ഏറ്റവും മികച്ച സമയത്തോടെയാണ് ഒളിമ്പിക് സ്വര്‍ണത്തിനൊപ്പം ഷെല്ലി ലോക കിരീടവും ചേര്‍ത്തുവെച്ചത്. നിലവിലെ ചാമ്പ്യനായിരുന്ന അമേരിക്കയുടെ കര്‍മലീറ്റ ജെറ്റര്‍ 10.94 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഐവറി കോസ്റ്റിന്റെ മൗറിലേ അഹൂറി (10.93സെ) വെള്ളി സ്വന്തമാക്കി.

*തുടരെ നാലാം ലോകചാമ്പ്യന്‍ഷിപ്പിലും ന്യൂസീലന്‍ഡുകാരി വലേറി ആദംസിന് എതിരാളികളില്ല. വനിതാ ഷോട്ട്പുട്ടിലെ ഇതിഹാസ താരം ആറ് ശ്രമങ്ങളില്‍ അഞ്ചിലും 20 മീറ്ററിനുമീതെ എറിഞ്ഞാണ് എതിരാളികളെ അതിശയിപ്പിച്ചത്. മൂന്നാം ശ്രമത്തില്‍ കണ്ടെത്തിയ 20.88 മീറ്റര്‍ ദൂരമാണ് വലേറിക്ക് നാലാം സ്വര്‍ണം സമ്മാനിച്ചത്. 2007-ല്‍ ഒസാക്കയില്‍ത്തുടങ്ങിയ സ്വര്‍ണവേട്ട ആദംസ് ഇക്കുറിയും തുടര്‍ന്നു. 2008-ലെയും 2012-ലെയും ഒളിമ്പിക് ചാമ്പ്യന്‍ കൂടിയാണ് ആദംസ്. ജര്‍മനിയുടെ ക്രിസ്റ്റീന ഷ്വാനിറ്റ്‌സ് (20.41മീ.) രണ്ടാമതെത്തിയപ്പോള്‍, ചൈനയുടെ ലിജിയാവോ ഗോങ് (19.95) വെങ്കലത്തിനുടമയായി.

*വനിതകളുടെ 400 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനായ ബ്രിട്ടന്റെ ക്രിസ്റ്റീന്‍ ഒറൂഗു (49.41സെ) നിലവിലെ ചാമ്പ്യന്‍ ബോട്‌സ്വാനയുടെ അമാന്റില്‍ മോണ്‍ഷോയെ (49.41സെ) ഫോട്ടോ ഫിനിഷില്‍ പിന്തള്ളി സ്വര്‍ണം നേടി. റഷ്യയുടെ അന്റോണിന ക്രിവോഷാപ്ക (49.78) വെങ്കലം നേടി.

*പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ പാവേല്‍ ഫൈഡെക് (81.87 മീ) സ്വര്‍ണം എറിഞ്ഞിട്ടപ്പോള്‍, ഹംഗറിയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ക്രിസ്റ്റിയാന്‍ പാഴ്‌സ് (80.30) വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് മെലിച്ച് (79.36) വെങ്കലവും നേടി. നിലവിലെ ലോകചാമ്പ്യനായിരുന്ന ജപ്പാന്റെ കോജി മുറോഫുഷി

*പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ ജര്‍മനിയുടെ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് റാഫേല്‍ ഹോള്‍സ്‌ഡെപ്പ് ( 5.89 മീ) സ്വര്‍ണം നേടി. ഒളിമ്പിക് ചാമ്പ്യനും ലോക ഇന്‍ഡോര്‍ ചാമ്പ്യനുമായ ഫ്രാന്‍സിന്റെ റെനോ ലാവ്‌ലേനി (5.89) വെള്ളിയും ജര്‍മനിയുടെ ബ്യോണ്‍ ഓട്ടോ (5.82) വെങ്കലവലും നേടി.

*110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് അമേരിക്കയുടെ ഡേവിഡ് ഒളിവര്‍ ഇക്കൊല്ലത്തെ മികച്ച സമയത്തോടെ (13.00 സെ) സ്വര്‍ണം നേടി. നാട്ടുകാരനായ റയാന്‍ വില്‍സണ്‍ (13.13) വെള്ളി സ്വന്തമാക്കിയപ്പോള്‍ ആതിഥേയ താരം സെര്‍ഡി ഷുബെന്‍കോവ്(13.24) മൂന്നാമതെത്തി. നിലവിലെ ലോക ജേതാവ് ജെയ്‌സണ്‍ റിച്ചാര്‍ഡ്‌സണ്‍ നാലാമതും ലോക റെക്കോഡുകാരന്‍ ഏരീസ് മെറിറ്റ് ആറാമതുമാണെത്തിയത്.
Other stories in this section:
  • ആടിപ്പാടി, വര്‍ണങ്ങളില്‍ ആറാടി ഇഞ്ചിയോണ്‍
  • വോളി താരം ഉദയകുമാര്‍ അന്തരിച്ചു
  • ബിരിയാണി കഴിക്കാന്‍ സമ്മതിച്ചില്ല: ധോനിയും ടീമംഗങ്ങളും ഹോട്ടല്‍ വിട്ടു
  • ഇന്നുണരും ഇഞ്ചിയോണ്‍
  • സായി ദേശീയ അത്‌ലറ്റിക് അക്കാദമി ഉദ്ഘാടനം 22ന്‌
  • സൗഹൃദമത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കേരള പോലീസിനെ തകര്‍ത്തു
  • മര്‍ച്ചന്റ്‌സ് യൂണിയന്‍ യൂത്ത് വിംഗ് ക്രിക്കറ്റ് തുടങ്ങി
  • സര്‍വകലാശാല ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
  • സി.ബി.എസ്.ഇ. ടേബിള്‍ ടെന്നീസ് ; എസ്.ഡി. വി.യ്ക്ക് രണ്ട് കീരീടങ്ങള്‍
  • ഏഷ്യയുടെ ഉത്സവം
  • രഞ്ജിത്തും മയൂഖയും ടീമില്‍; റിലേ ടീമിനെ ഒഴിവാക്കി
  • നാ ലീ വിരമിക്കുന്നു
  • ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍: ജോര്‍ദാന് ജയം, വ. കൊറിയ രണ്ടാം റൗണ്ടില്‍
  • ടോക്യോ ഓപ്പണ്‍: സാനിയ-കാരാ സഖ്യം സെമിയില്‍
  • ഉറങ്ങാത്ത നഗരത്തില്‍
  • ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു
  • ബയറണ്‍ സിറ്റിയെ വീഴ്ത്തി
  • ഫിഫ റാങ്കിങ്: ഇന്ത്യ 158-ലേക്ക് വീണു
  • ഫുട്‌ബോള്‍ ലൈവ്‌
  • ഇഞ്ചിയോണില്‍ സര്‍ദാര്‍ സിങ് ഇന്ത്യയുടെ പതാകയേന്തും
  •