WEDNESDAY, NOVEMBER 26, 2014
ബോള്‍ട്ടിലും നിറയാതെ ലൂഷ്‌നിക്കി
Posted on: 13 Aug 2013


മോസ്‌കോ: ലോകചാമ്പ്യന്‍ഷിപ്പ് മൂന്നാംദിനം പൂര്‍ത്തിയാകുമ്പോള്‍ സംഘാടകരെയും കായികതാരങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ലൂഷ്‌നിക്കി സ്റ്റേഡിയത്തിലെ കാലിയായ സീറ്റുകള്‍. ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ ഫൈനല്‍ സ്വര്‍ണനേട്ടം കാണാന്‍ പോലും സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞില്ലെന്നത് സംഘാടകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കുകയും പിന്നീട് പ്രവേശനം സൗജന്യമാക്കുകയും ചെയ്തിട്ടും കാണികളുടെ തണുപ്പന്‍ മട്ട് 2014-ലെ വിന്‍റര്‍ ഒളിമ്പിക്‌സിന്റെയും 2018-ലെ ലോകകപ്പ് ഫുട്‌ബോളിന്റെയും ആതിഥേയരായ റഷ്യയെ നിരാശരാക്കുന്നു.

1980-ലെ മോസ്‌കോ ഒളിമ്പിക്‌സിന് വേദിയായ ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ 85,000-ത്തോളം സീറ്റുകളുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പിനായി സീറ്റുകള്‍ 50,000 ആയി ചുരുക്കിയിരുന്നു. ഇതില്‍ത്തന്നെ, 33,000 സീറ്റുകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കായുള്ളത്. യോഗ്യതാ മത്സരങ്ങള്‍ നടക്കുന്ന രാവിലത്തെ സെഷനില്‍ സ്റ്റേഡിയം മിക്കവാറും കാലിയായി കിടക്കുകയാണ്. വൈകിട്ടത്തെ ആവേശപ്പോരാട്ടങ്ങള്‍ക്കും ഗാലറികള്‍ നിറയുന്നില്ല. ഞായറാഴ്ചയായിട്ടുകൂടി രാത്രി നടന്ന 100 മീറ്റര്‍ ഫൈനലിനും സ്റ്റേഡിയത്തില്‍ ഏറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കാണികളുടെ കുറവിനെതിരെ താരങ്ങള്‍തന്നെ രംഗത്തെത്തിക്കഴിഞ്ഞു. ബ്രിട്ടന്റെ 10,000 മീറ്റര്‍ ചാമ്പ്യന്‍ മോ ഫറയും അമേരിക്കന്‍ ഹര്‍ഡില്‍സ് താരം ഏരീസ് മെറിറ്റുമാണ് കാണികളില്ലായ്മയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. റഷ്യന്‍ താരങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കുന്നില്ലെന്നതും കാണികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുന്നു.

എന്നാല്‍, വരുംദിനങ്ങളില്‍ കാണികള്‍ സ്റ്റേഡിയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് റഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റും മുന്‍ ഒളിമ്പിക് ലോങ്ജമ്പ് ചാമ്പ്യനുമായ താത്യാന ലെബഡേവ. അത്‌ലറ്റിക്‌സില്‍ വലിയ മേളകള്‍ സംഘടിപ്പിച്ച് റഷ്യക്ക് പരിചയമില്ലാത്തതാണ് സംഘാടനത്തില്‍ പോരായ്മകളുണ്ടാക്കിയതെന്ന് ലെബഡേവ പറയുന്നു. ഡെക്കാത്തലണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം താരങ്ങള്‍ ട്രാക്ക് വലംവെക്കുകയെന്ന പതിവ് തെറ്റിച്ചതും പരിചയക്കുറവുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു. മത്സരങ്ങള്‍ക്കുശേഷം താരങ്ങളോട് ട്രാക്കില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത് വിവാദമായി മാറിയിരുന്നു.

എന്നാല്‍, ചൊവ്വാഴ്ച യെലേന ഇസിന്‍ബയേവയുടെ പോള്‍വാള്‍ട്ട് മത്സരത്തോടെ കാണികളെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഞായറാഴ്ച നടന്ന വനിതകളുടെ ലോങ്ജമ്പില്‍ ദാര്യ ക്ലിഷിന മെഡല്‍ നേടിയിരുന്നെങ്കില്‍ ആരാധകരെ ആകര്‍ഷിക്കാനാവുമായിരുന്നെന്നും അവര്‍ കണക്കുകൂട്ടുന്നു.

ലോകകപ്പും ഒളിമ്പിക്‌സും കഴിഞ്ഞാല്‍ ഏറ്റവും വലിയ കായികമേളയായി കരുതുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ച സമയവും പ്രതികൂലമായിട്ടുണ്ട്. റഷ്യയില്‍ ചൂടുകാലമാണിപ്പോള്‍. നഗരവാസികള്‍ തണുപ്പാസ്വദിക്കാനായി പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാലമാണിത്.

Other stories in this section:
  • സെന്റ് ജോര്‍ജിന്റെ നിലപാട് കേരളത്തിന്റെ ചാമ്പ്യന്‍ഷിപ്പ് സ്വപ്‌നത്തിന് തിരിച്ചടിയാവുന്നു
  • നാലിന്റെ മധുരത്തില്‍ കണ്ണൂര്‍ ക്വാര്‍ട്ടറില്‍
  • ആദ്യദിനം കഠിനം
  • സെന്റ് ജോര്‍ജിന്റെ താരങ്ങള്‍ പേരിനുമാത്രം
  • ഹാട്രിക് സ്വപ്‌നത്തില്‍ കേരളം ട്രാക്കില്‍
  • സംസ്ഥാന ജൂനിയര്‍ വോളി വാവക്കാട്‌
  • കളിക്കാരുടെ പേരുകള്‍ പുറത്തുവിടുന്നത് പരിഗണിക്കും
  • കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് വിഷ്ണുവും
  • സേക്രഡ് ഹാര്‍ട്ടിനും ഭവന്‍സിനും കിരീടം
  • ടി.എസ്.ഡി. റാലി: ടാറ്റ ടീം ജേതാക്കള്‍
  • അവസാന എവേ മത്സരം ഇന്ന്; സെമി ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
  • സരിതയുടെ വിലക്ക് സച്ചിന്‍ കായികമന്ത്രിയുമായി ചര്‍ച്ചനടത്തും
  • വെറ്റോറി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി
  • 5 ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അര്‍ധശതകം
  • കോപ്പ അമേരിക്ക
  • ചാമ്പ്യന്‍സ് ലീഗ് ആഴ്‌സനലിനും ലിവര്‍പൂളിനും നിര്‍ണായകം
  • ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫിലിപ്പ് ഹ്യൂസിന്റെ നില ഗുരുതരം
  • സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: അഞ്ചു മത്സരങ്ങള്‍ കാസര്‍കോട്ട്
  • റോവിങ് ടീം തിരഞ്ഞെടുപ്പ്‌
  • ദേശീയ ജൂനിയര്‍ ആന്‍ഡ് യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  •