WEDNESDAY, APRIL 23, 2014
വികാസ്ഗൗഡ ഫൈനലില്‍
Posted on: 13 Aug 2013


ഫൈനല്‍ ഇന്ന് രാത്രി എട്ടരയ്ക്ക്

മോസ്‌കോ:ഇന്ത്യയുടെ വികാസ്ഗൗഡ ലോക അത്‌ലറ്റിക് മീറ്റിന്റെ ഡിസ്‌കസ് ത്രോ ഫൈനലില്‍ കടന്നു. മോസ്‌കോയില്‍ തിങ്കളാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനക്കാരനായാണ് വികാസ് ഫൈനലിലെത്തിയത്. കഴിഞ്ഞമാസം പുണെയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാണ് വികാസ്. ചൊവ്വാഴ്ചയാണ് ഫൈനല്‍.

തുടരെ രണ്ടാംതവണയാണ് വികാസ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ദെയ്ഗുവില്‍ ഏഴാം സ്ഥാനത്തെത്താന്‍ സാധിച്ചിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

യോഗ്യതാ റൗണ്ടില്‍ 'എ' ഗ്രൂപ്പില്‍ മത്സരിച്ച വികാസ് 63.64 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരനായി ആദ്യ ശ്രമത്തില്‍ ഈ ദൂരം കണ്ടെത്തിയ വികാസ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.

12 പേരാണ് ഫൈനലില്‍ മത്സരിക്കുന്നത്. ജര്‍മനിയുടെ റോബര്‍ട്ട് ഹാര്‍ട്ടിങ്ങാണ് (66.62 മീ) യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. പോളണ്ടിന്റെ പിയോട്ടര്‍ മലച്ചോവ്‌സ്‌കി (66.00), എസ്‌തോണിയയുടെ ഗെര്‍ഡ് കാന്‍റര്‍ (65.54) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 66.68 മീറ്ററാണ് വികാസിന്റെ കരിയറിലെ മികച്ച ദൂരം. സീസണില്‍ 65.82 മീറ്റര്‍ ദൂരം കണ്ടെത്താനും വികാസിനായിട്ടുണ്ട്.

Other stories in this section:
  • വനിതകളുടെ 'സന്തോഷ് ട്രോഫി' പ്രതീക്ഷകളോടെ കേരളം അസമിലേക്ക്‌
  • ബയറണ്‍-റയല്‍ പോരാട്ടം ഇന്ന്‌
  • മാക്‌സ്‌വെല്‍ മിന്നലില്‍ സൂര്യന്‍ വാടി
  • മുദ്ഗല്‍ ടേപ്പുകള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നു
  • കേരളത്തിന് ഓവറോള്‍ കിരീടം
  • ലങ്കന്‍ കോച്ച് ഫാര്‍ബ്രെയ്‌സ് രാജിവെച്ചു
  • മോയസിനെ മാഞ്ചസ്റ്റര്‍ പുറത്താക്കി
  • ചെകുത്താന്‍ വരും; ഉറുഗ്വായുടെ ദൈവമായി
  • കായിക പാരമ്പര്യം തിരിച്ചുവരാന്‍
  •