WEDNESDAY, OCTOBER 22, 2014
അശ്വമേഥം തുടരാന്‍ ഇന്ത്യ
Posted on: 31 Jul 2013
മെല്‍ബണ്‍ : ഏകദിന ലോകകപ്പില്‍ ഇന്ത്യക്കുമുന്നില്‍ എല്ലായ്‌പ്പോഴും കാലിടറിയ ചരിത്രമാണ് പാകിസ്താന്. 2015 ഫിബ്രവരിയില്‍ അഡലെയ്ഡില്‍ ഈ ചരിത്രം തിരുത്തണമെങ്കില്‍ പാകിസ്താന് കൂടുതല്‍ വിയര്‍ക്കേണ്ടിവരും. കാരണം, നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടോടുകൂടിയാവും അന്ന് ടീം ഇന്ത്യ കളിക്കാനിറങ്ങുക. 2015 ലോകകപ്പില്‍, ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് ഈ മത്സരത്തോടെയാണ്.

14 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍, ഗ്രൂപ്പ് 'ബി'യിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, യോഗ്യത നേടിയെത്തുന്ന നാലാം ടീം എന്നിവയാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പില്‍നിന്ന് നാല് ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നോക്കൗട്ട് ഉറപ്പാക്കാവുന്ന ഗ്രൂപ്പാണിത്. രണ്ട് ഗ്രൂപ്പുകളില്‍ താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പ്. എന്നാല്‍, ഗ്രൂപ്പ് 'എ'യിലാണ് രണ്ട് ആതിഥേയ ടീമുകളായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും. അവര്‍ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ്, യോഗ്യത നേടിയെത്തുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ടീമുകള്‍ എന്നിവര്‍ ഗ്രൂപ്പ് 'എ'യില്‍ മത്സരിക്കും.

44 ദിവസങ്ങളിലായി 14 വേദികളില്‍ 49 മത്സരങ്ങളാണ് ലോകകപ്പിലാകെയുണ്ടാവുക. ഫിബ്രവരി 14-ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസീലന്‍ഡും ശ്രീലങ്കയുമായാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച് 29-ന് മെല്‍ബണ്‍ ഫൈനലിന് വേദിയാകും. പത്ത് ടെസ്റ്റ് രാജ്യങ്ങളും അയര്‍ലന്‍ഡും സ്ഥാനമുറപ്പിച്ചപ്പോള്‍, യോഗ്യതാ ടൂര്‍ണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഇനിയും അവസരമുണ്ട്.

2011 ലോകകപ്പില്‍, മുംബൈയില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ലോകകപ്പിനുശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

2015 ലോകകപ്പ്


പൂള്‍ 'എ': ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസീലന്‍ഡ്, ക്വാളിഫയര്‍ 2, ക്വാളിഫയര്‍ 3
പൂള്‍ 'ബി': ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, ക്വാളിഫയര്‍ 4

ഇന്ത്യയുടെ ഫിക്‌സ്ചര്‍


ഫിബ്ര. 15: ഇന്ത്യ - പാകിസ്താന്‍
ഫിബ്ര. 22: ഇന്ത്യ - ദക്ഷിണാഫ്രിക്ക
ഫിബ്ര. 28: ഇന്ത്യ - ക്വാളിഫയര്‍ 4
മാര്‍ച്ച് 6: ഇന്ത്യ - വെസ്റ്റിന്‍ഡീസ്
മാര്‍ച്ച് 10: ഇന്ത്യ - അയര്‍ലന്‍ഡ്
മാര്‍ച്ച് 14: ഇന്ത്യ - സിംബാബ്‌വെ

നോക്കൗട്ട് ഘട്ടം

മാര്‍ച്ച് 18: ക്വാര്‍ട്ടര്‍ ഫൈനല്‍ 1
മാര്‍ച്ച് 19: ക്വാര്‍ട്ടര്‍ ഫൈനല്‍ 2
മാര്‍ച്ച് 20: ക്വാര്‍ട്ടര്‍ ഫൈനല്‍ 3
മാര്‍ച്ച് 21: ക്വാര്‍ട്ടര്‍ ഫൈനല്‍ 4
മാര്‍ച്ച് 24: സെമിഫൈനല്‍ 1
മാര്‍ച്ച് 25: സെമിഫൈനല്‍ 2
മാര്‍ച്ച് 29: ഫൈനല്‍
Other stories in this section:
 • മുഹമ്മദന്‍സ് ഒരു ബ്ലാക്ക് & വൈറ്റ് ഓര്‍മ
 • സരിത ദേവിക്ക് സസ്‌പെന്‍ഷന്‍
 • രാജി പിന്‍വലിച്ചു: ടെറിവാല്‍ഷ് ഇന്ത്യന്‍ ഹോക്കി ടീം കോച്ചായി തുടരും
 • പിസ്‌റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • താരങ്ങള്‍ക്ക് കേരളത്തിന്റെ ആദരം
 • തെളിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌
 • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരം മുന്നില്‍
 • സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങി
 • അര്‍ജുന്‍ അജിക്ക് സെഞ്ച്വറി
 • ലോക ജൂനിയര്‍ ചെസ് : ലു ഷാങ്‌ലി, ഗോര്യാച്കിന ജേതാക്കള്‍
 • ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ അനുമോദിച്ചു
 • കാലിക്കറ്റ് സര്‍വ്വകലാശാലാ ഫുട്‌ബോള്‍: തൃശ്ശൂര്‍ ടീമുകള്‍ മുന്നില്‍
 • എം.എസ്.പി. ടീമിന് ഉജ്ജ്വല സ്വീകരണം
 • എം.എസ്.പിയുടെ ചുണക്കുട്ടികള്‍ക്ക് മലപ്പുറത്തിന്റെ സ്വീകരണം
 • ഓസ്‌കര്‍ പ്രിസ്റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • ദക്ഷിണാഫ്രിക്കയ്ക്ക് ജയം
 • മാഞ്ചസ്റ്ററിന് സമനില
 • വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കില്ല
 • ധോനിയ്ക്ക് വിശ്രമം കോലി ക്യാപ്റ്റന്‍
 • മാര്‍ ബസേലിയന്‍ ട്രോഫി ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
 •