SATURDAY, NOVEMBER 01, 2014
സാഫില്‍ ഇന്ത്യ സെയ്ഫ്
Posted on: 31 Jul 2013


കാഠ്മണ്ഡു: സാഫ് ഫുട്‌ബോളില്‍ ഏഴാം കിരീടം തേടുന്ന ഇന്ത്യക്ക് ആദ്യ റൗണ്ട് താരതമ്യേന അനായാസം. സപ്തംബര്‍ ഒന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യ, ഗ്രൂപ്പ് 'എ'യിലെ മറ്റ് മത്സരങ്ങളില്‍ ആതിഥേയരായ നേപ്പാളിനെയും ബംഗ്ലാദേശിനെയും നേരിടും. ഗ്രൂപ്പ് 'ബി'യില്‍ അഫ്ഗാനിസ്താന്‍, മാലെദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുക.

1993-ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ആറ് തവണ ഇന്ത്യ ജേതാക്കളായിട്ടുണ്ട്. 1995-ല്‍ ശ്രീലങ്കയും 2003-ല്‍ ബംഗ്ലാദേശും 2008-ല്‍ മാലെ ദ്വീപും മാത്രമാണ് എട്ട് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയൊഴികെ ജേതാക്കളായിട്ടുള്ളത്. ഇന്ത്യ ഫൈനല്‍ കളിക്കാത്ത ഒരേയൊരു ടൂര്‍ണമെന്റ് 2003-ല്‍ മാത്രമാണ് നടന്നത്. അത്തവണ മൂന്നാം സ്ഥാനം ഇന്ത്യക്കായിരുന്നു.

ടൂര്‍ണമെന്റില്‍ കളിക്കുന്ന ടീമുകളില്‍ ഏറ്റവുമുയര്‍ന്ന റാങ്കുള്ള ടീം അഫ്ഗാനിസ്താനാണ് (140). മറ്റൊരു കരുത്തരായ മാലെദ്വീപിനെയും പ്രാഥമിക റൗണ്ടില്‍ നേരിടേണ്ട എന്നതാണ് ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം. എന്നാല്‍, ഫൈനലില്‍ കടക്കണമെങ്കില്‍ ഇതിലേതെങ്കിലുമൊരു ടീമിനെ സെമിയില്‍ നേരിടേണ്ടിവരുമെന്നുറപ്പാണ്.

സമീപകാലത്തൊന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധികളിലൊന്ന്. 'ഐ' ലീഗിനുശേഷം കാര്യമായ ടൂര്‍ണമെന്റുകള്‍ നടക്കാത്തതിനാല്‍, താരങ്ങളും ഏറെക്കുറെ വിശ്രമത്തിലാണ്. ഫിബ്രവരിയില്‍ പലസ്തീനെതിരെ കൊച്ചിയിലാണ് ഇന്ത്യ അവസാന മത്സരം കളിച്ചത്. അന്ന് 4-2ന് തോറ്റു.

ഫിക്‌സ്ചര്‍

ഗ്രൂപ്പ് 'എ': ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് 'ബി': അഫ്ഗാനിസ്താന്‍, മാലെദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍
സപ്തം 1: ഇന്ത്യ - പാകിസ്താന്‍
നേപ്പാള്‍ - ബംഗ്ലാദേശ്
സപ്തം 2: മാലെദ്വീപ് - ശ്രീലങ്ക
അഫ്ഗാനിസ്താന്‍ - ഭൂട്ടാന്‍
സപ്തം 3: പാകിസ്താന്‍ - നേപ്പാള്‍
ബംഗ്ലാദേശ് - ഇന്ത്യ
സപ്തം 4: ഭൂട്ടാന്‍ - മാലെദ്വീപ്
ശ്രീലങ്ക - അഫ്ഗാനിസ്താന്‍
സപ്തം 5: ഇന്ത്യ - നേപ്പാള്‍
ബംഗ്ലാദേശ് - പാകിസ്താന്‍
സപ്തം 6: അഫ്ഗാനിസ്താന്‍ - മാലെദ്വീപ്
ഭൂട്ടാന്‍ - ശ്രീലങ്ക

സെമിഫൈനല്‍


സപ്തം 8: വിന്നര്‍ ഗ്രൂപ്പ് 'എ' -റണ്ണര്‍ ഗ്രൂപ്പ് 'ബി'
സപ്തം 8: വിന്നര്‍ ഗ്രൂപ്പ് 'ബി' -റണ്ണര്‍ ഗ്രൂപ്പ് 'എ'
സപ്തം 11: ഫൈനല്‍
Other stories in this section:
  • എസ്.ബി.ടി.ജേതാക്കള്‍
  • തിരുവനന്തപുരത്തിന് കിരീടം
  • സൂപ്പര്‍ലീഗിന്റെ നഷ്ടങ്ങള്‍
  • പോലീസ് ഫുട്‌ബോള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
  • എം.എല്‍.എ. ട്രോഫി: ലോഗോ പ്രകാശനം ചെയ്തു
  • ഹെബാസിനെതിരായ നടപടിയില്‍ ഇളവ്‌
  • അന്തര്‍ജില്ലാ സബ് ജൂനിയര്‍ ഫുട്‌ബോള്‍: സെമിഫൈനല്‍ ഇന്ന്‌
  • മിന്നിയത് എലാനോ കോളടിച്ചത് ചെന്നൈയ്ക്ക്
  • അഖിലേന്ത്യാ വനിതാ ക്രിക്കറ്റ് സൂപ്പര്‍ലീഗ് ഇന്നുമുതല്‍
  • സംസ്ഥാന ടെന്നിസ് ടൂര്‍ണമെന്റിന് തുടക്കം
  • വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
  • ബി.സി.സി.െഎ.യുടെ ആദ്യ മത്സരത്തിന് ആലപ്പുഴയില്‍ പിച്ചൊരുങ്ങി
  • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടം നിലനിര്‍ത്തി
  • യൂനിസിന് ഡബ്ള്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍
  • വിജയത്തിനായ് ഗോവ കുതിപ്പ് തുടരാന്‍ ഡല്‍ഹി
  • സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  • വിമലിന്റെ പരിശീലനം ഗുണംചെയ്‌തെന്ന് സൈന
  • പോലീസ് ഫുട്ബാള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • വനിതാ ക്രിക്കറ്റ് ഇന്നുമുതല്‍
  •