MONDAY, DECEMBER 22, 2014
സ്‌കൂള്‍ ഗെയിംസില്‍ പുതിയ ഇനമായി ഭാരോദ്വഹനവും
Posted on: 31 Jul 2013


പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസില്‍

കണ്ണൂര്‍: കേരളത്തിലെ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ ഗെയിംസില്‍ ഇനി ഫുട്‌ബോള്‍ മത്സരവും. പന്തുകളി കമ്പക്കാരേറെയുള്ള നാട്ടില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. ഭാരോദ്വഹനവും സ്‌കൂള്‍ ഗെയിംസ് ഇനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

19 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗമായിട്ടാണ് പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരം നടത്തുക. ഭാരോദ്വഹന മത്സരത്തില്‍ 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേകമത്സരങ്ങള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപജില്ലാതലം മുതല്‍ മത്സരങ്ങള്‍ നടക്കും.

മത്സരിക്കാനും കാണാനുമൊക്കെ ആള് കുറവുള്ള ധാരാളം ഇനങ്ങളില്‍ ദേശീയതലം വരെ മത്സരിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് അവസരം ലഭിക്കുന്ന സ്‌കൂള്‍ കായികമേളകളിലാണ് ഫുട്‌ബോള്‍ പടിക്കുപുറത്തായിരുന്നത്. കേരളത്തിലെ മികച്ച താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കിനുപുറമെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു. 1997-98ല്‍ കശ്മീരില്‍ നടന്ന സ്‌കൂള്‍വിദ്യാര്‍ഥിനികളുടെ ദേശീയ ഫുട്‌ബോള്‍ മത്സരത്തില്‍ പരിശീലകനായ ഗബ്രിയേല്‍ ജോസഫ് മുന്‍കൈയെടുത്ത് കേരളാ ടീമിനെ പങ്കെടുപ്പിച്ചിരുന്നു. അന്ന് ഓപ്പണ്‍ സെലക്ഷനിലൂടെയാണ് സംസ്ഥാന ടീമിനെ കണ്ടെത്തിയത്. പിന്നീട് ഈ രീതിക്കും ആരും മുന്‍കൈയെടുത്തിരുന്നില്ല.

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ മത്സരയിനമാക്കണമെന്ന ആവശ്യവുമായി കോഴിക്കോട് വിമന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് ഭാരവാഹിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ എം.ഫൗസിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനും വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പണം കെട്ടിവെച്ചാലേ പെണ്‍കുട്ടികളുടെ ഫുട്‌ബോളിന്റെ ദേശീയ സ്‌കൂള്‍മത്സരത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ച മറുപടി. സ്‌കൂള്‍ കായികമേളയില്‍ ഇത് മത്സരയിനമാക്കുന്നതിനെക്കുറിച്ച് ഒരു മറുപടിയും അന്ന് അധികൃതര്‍ നല്‍കിയതുമില്ല.

പെണ്‍കുട്ടികളുടെ ഫുട്‌ബോളിനെ വിദ്യാഭ്യാസ വകുപ്പ് തഴയുന്നതിനെക്കുറിച്ച് 'മാതൃഭൂമി' നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വള്ളിക്കുന്ന് എം.എല്‍.എ. അഡ്വ. കെ.എന്‍.എ. ഖാദര്‍ നിയമസഭയില്‍ അവതരിപ്പിക്കാനായി സബ്മിഷന്‍ കൊണ്ടുവന്നു. എന്നാല്‍, അന്ന് സഭാനടപടികള്‍ മുടങ്ങിയതിനാല്‍ വിഷയം അവതരിപ്പിക്കാനായില്ല. പിന്നീട് എം.എല്‍.എ. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സ്‌കൂള്‍ കായികമേളയില്‍ മത്സരയിനമാക്കാന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ തുടര്‍നടപടിയൊന്നുമുണ്ടാകാതെ തീരുമാനം നീണ്ടുപോകുകയായിരുന്നു.

സുബ്രതോ മുഖര്‍ജി ടൂര്‍ണമെന്‍റിലും പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഈ ടൂര്‍ണമെന്‍റില്‍ കേരളത്തിലെ പെണ്‍കുട്ടികളും കളിച്ചു.

Other stories in this section:
  • രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹൈദരബാദ് 270 ന് പുറത്ത്‌
  • അഫ്രീദി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
  • മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
  • കോണ്‍സ്റ്റന്റൈന്‍ വീണ്ടും ഇന്ത്യന്‍ കോച്ചാവും
  • ഐ.എസ്.എല്‍. : വായനക്കാരുടെ ഇന്ത്യന്‍ ഇലവനില്‍ സുശാന്തും
  • ഹൈദരാബാദ് പതറുന്നു
  • എസ്.ബി.ടി. ജേതാക്കള്‍
  • റയലിന് ലോക ക്ലബ്ബ് കിരീടം
  • അന്തര്‍സര്‍വകലാശാലാ ഫുട്‌ബോള്‍; കലാശക്കളി ഇന്ന്
  • സന്തോഷം... ഹ്യൂമേട്ടന്റെ ആരാധകര്‍
  • ലോകകപ്പ് കബഡി ഇന്ത്യയ്ക്ക് ഇരട്ടകിരീടം
  • ജാസന്‍ ഹോള്‍ഡര്‍ വിന്‍ഡീസ് ഏകദിന ടീം ക്യാപ്റ്റന്‍
  • സൂപ്പര്‍ ലീഗ് 'ജനപ്രിയ ഹിറ്റ്'
  • ജോ ബേണ്‍സ് ഓസീസ് ടീമില്‍
  • കൃഷ്ണഗിരി സ്റ്റേഡിയത്തിന് താരങ്ങളുടെ പ്രശംസ
  •