WEDNESDAY, JANUARY 28, 2015
കോര്‍ട്ടില്‍ കാണാന്‍ പോകുന്ന പൂരം
Posted on: 27 Jul 2013


-ദേവ് എസ്. സുകുമാര്‍
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് ഒടുവില്‍ യാഥാര്‍ഥ്യമാവുകയാണ്. വരുംമാസങ്ങളില്‍ എന്തു തന്നെ നടന്നാലും നിക്ഷേപങ്ങള്‍ നടത്തിയ ആറു നഗരങ്ങളിലെ ഫ്രാഞ്ചൈസികളും തങ്ങള്‍ നടത്തിയ വാങ്ങലുകളെ കുറിച്ച് സന്തോഷവാന്മാരായേപറ്റൂ.

ടീം ലിസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈയില്ല എന്നു നമുക്ക് മനസിലാവും. ഒന്നുരണ്ടിടങ്ങളിലെങ്കിലും ചില ടീമുകള്‍ക്ക് ചില പിഴവുകള്‍ വന്നിട്ടുണ്ട്. താരലേലത്തിന് മുന്‍പ് തന്നെ ഭൂരിഭാഗം ടീമുകളും സിംഗിള്‍സിലെ താരങ്ങളായ ലീ ചോങ് വെയ്, സൈന നേവാള്‍, പി.വി.സിന്ധു, പി.കശ്യപ് എന്നിവര്‍ക്കുവേണ്ടിയായിരിക്കും കൂടുതല്‍ കാശെറിയുക എന്ന് ഏതാണ്ട് വ്യക്തമായിരുന്നു. (11 കളിക്കാര്‍ക്കായി ഓരോ ടീമിനും 275000 യു.എസ്. ഡോളര്‍ വീതം ചിലവിടാനാണ് അനുമതിയുള്ളത്). എന്നാല്‍, ഒരു സിംഗിള്‍സ് കളിക്കാരന് കൂടിയാല്‍ ഒരു പോയിന്റ് മാത്രമാണ് നേടിത്തരാന്‍ കഴിയുകയെന്നും അതിനുവേണ്ടി കൂടുതല്‍ തുക ചിലവിട്ടാല്‍ നല്ലൊരു ഡബിള്‍സ് ടീമിനുവേണ്ടി ചിലവിടാന്‍ ഏറെ കാശ് മിച്ചംവരില്ലെന്നുമുള്ള കാര്യം പല ടീമുകള്‍ക്കും ബോധ്യമുണ്ടാകേണ്ടിയിരുന്നു. ലോകത്തിലെ മുന്‍നിര ഡബിള്‍സ് കളിക്കാര്‍ ഇന്ത്യന്‍ ഡബിള്‍സ് കളിക്കാരേക്കാളും നിലവാരമുള്ളവരാണെന്ന് നമുക്ക് അറിയാം. ഈ സാഹചര്യത്തില്‍ ഒരു വിദേശ സിംഗിള്‍സ് കളിക്കാരനെയും മൂന്ന് വിദേശ ഡബിള്‍സ് കളിക്കാരെയും ലേലത്തിലെടുക്കുന്നതായിരുന്നു ടീമുകള്‍ക്ക് അഭികാമ്യം.

താരലേലം നമ്മള്‍ പ്രതീക്ഷിച്ചതിനപ്പുറം പോയിട്ടില്ല. സിംഗിള്‍സിനുവേണ്ടി ടീമുകളെല്ലാം കൈയിലെ കാശ് കാലിയാക്കുന്നതാണ് കണ്ടത്. ഇതിനുശേഷം പലരുടെയും കൈയില്‍ ഡബിള്‍സിനുവേണ്ടി മുടക്കാന്‍ കാര്യമായി കാശ് മിച്ചമുണ്ടായതുമില്ല. ഇതിന്റെ ഫലമായി ലോകത്തിലെ ടോപ് റാങ്ക് താരങ്ങളായ മത്യാസ് ബോ (ഡെന്‍മാര്‍ക്ക്, റാങ്ക്: 3), റ്യാന്‍ അഗുങ് സപുത്ര (ഇന്‍ഡൊനീഷ്യ, റാങ്ക്: 9), ക്രിസ്റ്റിന്ന പഡേഴ്‌സണ്‍ (ഡെന്‍മാര്‍ക്ക്, റാങ്ക്: 3), കമില്ലര്‍ റൈറ്റര്‍-യൂള്‍ (ഡെന്‍മാര്‍ക്ക്, റാങ്ക്: 4) വില്‍ക്കപ്പെടാതെ പോവുകയാണുണ്ടായത്.

ഓരോ ടീമിന്റെയും ശക്തി, ദൗര്‍ബല്യങ്ങള്‍ നമുക്ക് പരിശോധിക്കാം:
ഹൈദരാബാദ് ഹോട്‌ഷോട്‌സ്


തൗഫിക് ഹിദായത്ത് (15 ലക്ഷം), അജയ് ജയറാം (25 ലക്ഷം), തനോങ്‌സാക് (15 ലക്ഷം), സൈന നേവാള്‍ (ഒരു കോടി 20 ലക്ഷം), വി. ഷെം ഗോ (10 ലക്ഷം), ലിം ഖിം വാ (10 ലക്ഷം), പ്രജ്ഞ ഗധ്രേ (46 ലക്ഷം), കാന്തി വിശാലാക്ഷി (3 ലക്ഷം) സുഭാങ്കര്‍ ദേവ് (3 ലക്ഷം).


സന്തുലിതമായ ടീം. സൈന സ്വന്തം നഗരത്തിനുവേണ്ടി കളിക്കുന്നുവെന്ന മേല്‍ക്കൈ ഉണ്ട്. ഒട്ടുമിക്ക സിംഗിള്‍സ് മത്സരങ്ങളിലും ടീമിന് ഒരു പോയിന്റ് ഉറപ്പാക്കാന്‍ സൈനയ്ക്ക് കഴിയും. തൗഫിക് ഹിദായത്തിനെ 15,000 യു.എസ്. ഡോളറിനാണ് സ്വന്തമാക്കിയത്. എന്നാല്‍ , ഈ ഇന്‍ഡൊനീഷ്യന്‍ താരം അത്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ കഴിയുന്ന, വിശ്വസിക്കാവുന്ന ഒരു കളിക്കാരനാണോ?. കഴിഞ്ഞ ഏതാനും മത്സരങ്ങളായി പാതി മനസ്സോട കളിക്കുന്ന തൗഫിക്കിനെയാണ് നമ്മള്‍ കണ്ടത്. ആദ്യ മത്സരത്തില്‍ ടീമിന് ഒരു വിജയം സമ്മാനിക്കാന്‍ തൗഫീക്കിന് കഴിയുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. തൗഫിഖിന് അനുകൂലമായേക്കാവുന്ന ഏക ഘടകം മൂന്നാം സെറ്റ് 21നു പകരം 11 പോയിന്റിനാണ് കളിക്കുന്നത് എന്നതാണ്. തരുണ്‍ കോന, പ്രഞ്ജ ഗധ്രേ എന്നിവര്‍ താരതമ്യേന സുരക്ഷിതരാണ്. എന്നാല്‍ , എല്ലാ മത്സരങ്ങളിലും പോയിന്റ് ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയില്ല. മലേഷ്യന്‍ ജോഡിയായ ലിം-ഗോ ടീം മോശമല്ലെങ്കിലും അവരിപ്പോള്‍ മികച്ച ഫോമിലൊന്നുമല്ല.മുംബൈ മാസ്‌റ്റേഴ്‌സ്


ലീ ചോങ് വെയ് (ഒരു കോടി 35 ലക്ഷം),
മാര്‍ക് സ്വെബ്ലെര്‍ (15 ലക്ഷം), ടിനെ ബോണ്‍ (30 ലക്ഷം), പ്രണവ് ചോപ്ര (36 ലക്ഷം), മനു അത്രി (10 ലക്ഷം), സിക്കി റെഡ്ഡി (11 ലക്ഷം), പി.സി. തുളസി (10 ലക്ഷം), വഌഡിമിര്‍ ഇവാനോവ് (15 ലക്ഷം), സുമീത് റെഡ്ഡി (7.5 ലക്ഷം), രസിക രാജെ (3 ലക്ഷം).

മുംബൈ മാസ്‌റ്റേഴ്‌സ് 135000 യു.എസ്. ഡോളറാണ് ലോക ഒന്നാം നമ്പറുകാരനുവേണ്ടി ചിലവിട്ടത്. അതിന്റേതായ ശക്തിയും ദൗര്‍ബല്യവും അവര്‍ക്കുണ്ട്. കളിക്കുന്ന എല്ലാ മത്സരങ്ങളിലും പോയിന്റ് ഉറപ്പാക്കാന്‍ ലീയ്ക്ക് കഴിയും. എന്നാല്‍ , ലോക ചാമ്പ്യന്‍ഷിപ്പില്‍ ചെന്‍ ലോങ്ങുമായോ ലിന്‍ ഡാനുമായിട്ടുള്ള മത്സരങ്ങള്‍ക്കുശേഷം ലീയുടെ മനോഭാവം എങ്ങനെയായിരിക്കും എന്നു പറയാനാവില്ല. 15 ലക്ഷം ഡോളറിന് സ്വന്തമാക്കിയ സ്വയ്‌ബ്ലെര്‍ക്ക് തന്റെ രണ്ടാം മത്സരം വിജയിക്കാനുള്ള കെല്‍പുണ്ട്.

30 ലക്ഷം ഡോളറിന് ടിനെ ബോണിനെ സ്വന്തമാക്കാനായത് നേട്ടമാണ്. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച ബോണിന് ഐ.ബി.എല്‍ . ആവശ്യപ്പെടുന്ന ശാരീരികക്ഷമത പുലര്‍ത്താന്‍ അവര്‍ക്കാവുമോ എന്നതാണ് കണ്ടറിയേണ്ടത്. സിംഗിള്‍സും ഡബിള്‍സും ഒരുപോലെ കളിക്കാനാവുന്ന വഌഡിമര്‍ ഇവാനോവാണ് അവരുടെ ഒരു സുപ്രധാന താരം. പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളായ പ്രണവ് ചോപ്രയ്‌ക്കോ മനു അത്രിക്കോ ഒപ്പം ഇവാനോവ് പുരുഷ ഡബിള്‍സ് കളിക്കാനുള്ള സാധ്യത വലുതാണ്. മിക്‌സഡ് ഡബിള്‍സാണ് ടീമിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണി.ബാംഗ ബീറ്റ്‌സ്


പി.കശ്യപ് (75 ലക്ഷം),
ഹു യുന്‍ (50 ലക്ഷം), തായ് സു യിങ് (25 ലക്ഷം), കരോലിന മാരിന്‍ (10 ലക്ഷം), കാസ്‌റ്റെന്‍ മോഗെന്‍സന്‍ (50 ലക്ഷം), അക്ഷയ് ദേവാല്‍ക്കര്‍ (36 ലക്ഷം), അപര്‍ണ ബാലന്‍ (12 ലക്ഷം), ആദിത്യ പ്രകാശ് (5 ലക്ഷം), അരവിന്ദ് ഭട്ട് (7.5 ലക്ഷം), ജെ.മേഘ്‌ന (4 ലക്ഷം).

തികച്ചും അപഹാസ്യമായ രീതിയിലാണ് ബാംഗ്ലൂര്‍ ടീം ലേലത്തില്‍ പങ്കെടുത്തത്. കശ്യപിനെ 75000 ഡോളറിനും ഹു യുന്‍, തായ്‌പെയുടെ എന്ത് അത്ഭുതവും കാട്ടാവുന്ന തായ് സു യിങ് എന്നിവരെ സ്വന്തമാക്കി മികവു പ്രകടിപ്പിച്ചവര്‍ സ്‌പെയിനിന്റെ കരോലിന മാറിനെ വാങ്ങി ഈ നേട്ടമത്രയും കളഞ്ഞുകുളിച്ചു. രണ്ട് വനിതാ സിംഗിള്‍സ് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ ഗുണമെന്താണ്. ഇതുകാരണം നല്ലൊരു ഡബിള്‍സ് ടീം ഉണ്ടാക്കാന്‍ അവരുടെ കൈയില്‍ കാശില്ലാതെ പോയി. ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് കാസ്‌റ്റെന്‍ മോഗെന്‍സനെ (50 ലക്ഷം) വാങ്ങിയപ്പോഴേക്കും അവരുടെ വിദേശതാരങ്ങളുടെ ക്വാട്ട പൂര്‍ത്തിയായിക്കഴിഞ്ഞു. അതുകൊണ്ട് അക്ഷയ് ദേവാല്‍ക്കറെയും അപര്‍ണ ബാലനെയും വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മികച്ച സിംഗിള്‍സ് ടീമാണ് ബാംഗ്ലൂരിനുള്ളത്. ഡബിള്‍സില്‍ തീര്‍ത്തും അസന്തുലിതമാണ് ടീം.ലഖ്‌നൗ വാരിയേഴ്‌സ്


ചോങ് വെയ് ഫെങ് (25 ലക്ഷം), ഗുരു സായി ദത്ത് (40 ലക്ഷം), പി.വി.സിന്ധു (80 ലക്ഷം), ഋത്വിക ശിവാനി (3 ലക്ഷം), ടി. സപ്‌സിരി (15 ലക്ഷം), മാര്‍കിസ് കിഡോ (15.5 ലക്ഷം), മനീഷ.കെ (26 ലക്ഷം), മനീപോങ് ജോങ്ജിത്ത് (10 ലക്ഷം), നന്ദഗോപാല്‍ .കെ (10 ലക്ഷം).

രസകരമായ ചില വാങ്ങലുകള്‍ നടത്തിയെങ്കിലും വാരിയേഴ്‌സിന്റെ പുരുഷ സിംഗിള്‍സ് ടീം താരതമ്യേന ദുര്‍ബലമാണ്. പോരാട്ടം തുടങ്ങാന്‍ പറ്റിയ മികച്ച താരമായി ചോങ് വെയ് ഫെങ്ങിനെ കരുതാനാവില്ല. ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഗുരാ സായി ദത്ത് മെച്ചമാണെന്ന് വേണമെങ്കില്‍ പറയാം. സിന്ധുവിനെ സ്വന്തമാക്കിയത് നേട്ടമാണ്. എന്നാല്‍ , എല്ലാ വനിതാ സിംഗിള്‍സ് മത്സരങ്ങളിലും പോയിന്റ് ഉറപ്പിക്കാന്‍ സിന്ധുവിന് കഴിയുമോ ? മികച്ച ഡബിള്‍സ് ടീമുകളാണ് വാരിയേഴ്‌സിനുള്ളത്. പുരുഷ ഡബിള്‍സില്‍ മാര്‍കിസ് കിഡോയും മനീപോങ് ജോങ്ജിത്തും മിക്‌സഡ് ഡബിള്‍സില്‍ മനീഷയും. കാനഡ ഓപ്പണില്‍ തായ് ടീമംഗമായ ബോഡിന്‍ ഇസ്സരയുമായി ഉരസിയ ജോങ്ജിത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നും പ്രഖ്യാപിക്കുക വയ്യ.ഡെല്‍ഹി സ്മാഷേസ്


വോങ് വിങ് കി (20 ലക്ഷം), സായി പ്രണീത് (40 ലക്ഷം), എച്ച്. എസ്. പ്രണോയ് (16 ലക്ഷം), അരുന്ധതി പന്തവാനെ (15 ലക്ഷം), താന്‍ ബൂന്‍ ഹിയോങ് (50 ലക്ഷം), കൂ കിയേന്‍ കീറ്റ് (50 ലക്ഷം), വി.ദിജു (30 ലക്ഷം), ജ്വാല ഗുട്ട (31 ലക്ഷം), നിചോവന്‍ ജിന്‍ഡാപോന്‍ (15 ലക്ഷം), പ്രജക്ത സാവന്ത് (7 ലക്ഷം).

ഡബിള്‍സിലാണ് ഡെല്‍ഹി നേട്ടമുണ്ടാക്കിയത്. കൂ കിയേന്‍ കീറ്റ-താന്‍ ബൂന്‍ ഹിയോങ്ങും വി.ദിജു-ജ്വാല ഗുട്ട സ്ഥിരം ജോഡികളാണ്. ഇവരില്‍ നിന്ന് പോയിന്റുകള്‍ ഉറപ്പാണ്. ആദ്യ പുരുഷ സിംഗിള്‍സില്‍ വോങ് വിങ് കിയിലാണ് പ്രതീക്ഷ. എന്നാല്‍ സ്ഥിരത പുലര്‍ത്താത്ത വോങ്ങിന്റെ ഫോം പ്രവചനാതീതവുമാണ്. സായി പ്രണീതും എച്ച്.എസ്. പ്രണോയും സിംഗിള്‍സിലെ വെല്ലുവിളികള്‍ നെഞ്ചേറ്റാന്‍ കെല്‍പുള്ളവരാണ്. വനിതാ സിംഗിള്‍സാണ് അവരുടെ ബലഹീനത.പുണെ പിസ്റ്റള്‍സ്


എന്‍ ഗുയെന്‍ തിയെന്‍ മിന്‍ (44 ലക്ഷം), അനൂപ് ശ്രീധര്‍ (6 ലക്ഷം), സൗരഭ് വര്‍മ (20 ലക്ഷം), ജൂലിയന്‍ ഷെങ്ക് (90 ലക്ഷം), ജോചിം ഫിഷര്‍ (35,000 രൂപ), താന്‍ വീ കിയോങ് (15 ലക്ഷം), സനേവ് തോമസ് (5 ലക്ഷം), അരുണ്‍ വിഷ്ണു (26 ലക്ഷം), അശ്വിനി പൊന്നപ്പ (25 ലക്ഷം), രൂപേഷ്‌കുമാര്‍ (20 ലക്ഷം കമ്പൈന്‍ഡ്).

സന്തുലിതമായ ടീം. ടോപ് ടെന്നില്‍ സ്ഥിരമായ നില്‍ക്കുന്ന എന്‍ഗുയെന്‍ ടിയെന്‍ മിന്നിന് ചില മത്സരങ്ങളിലെങ്കിലും പോയിന്റ് നേടിത്തരാന്‍ കഴിയും. രണ്ടാം സിംഗിള്‍സ് താരം എന്ന നിലയില്‍ സൗരഭ് വര്‍മയും മികച്ച ഒരു താരമാണ്. ജൂലിയാനെ ഷെങ്ക് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ജോച്ചിം ഫിഷര്‍, സനേവ് തോമസ്, അരുണ്‍ വിഷ്ണു, രൂപേഷ്‌കുമാര്‍, അശ്വിനി പൊന്നപ്പ, താന്‍ വീ കിയോങ് എന്നിവ െതിരഞ്ഞെടുക്കുക വഴി ഡബിള്‍സ് കോമ്പിനേഷന്റെ കാര്യത്തിലും അവര്‍ നല്ല ആലോചന നടത്തിയതായി കാണാം. ഇതില്‍ കാണാന്‍ കാത്തിരിക്കുന്ന പ്രകടനം ജോച്ചിം ഫിഷര്‍- അശ്വിനി പൊന്നപ്പ മിക്‌സഡ് ഡബിള്‍സ് ജോഡഡിയുടേതാണ്.

(പ്രകാശ് പദുക്കോണിന്റെ ജീവചരിത്രം രചിച്ച ലേഖകന്‍ ബാഡ്മിന്റൗ വേള്‍ഡ് ഫെഡറേഷന്റെ 2012ലെ മീഡിയ പ്രൈസും സ്വന്തമാക്കിയിട്ടുണ്ട്.)

 

 

 

Other stories in this section:
 • കളിക്കാനിടമില്ലാത്തവരുടെ വിജയം
 • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
 • നൂയര്‍, നിങ്ങളാണ് താരം
 • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
 • ആ പതിനഞ്ച് ആരൊക്കെ?
 • ധോനി ഇഫക്ട് !
 • വിജയങ്ങളുടെ വലിയ അംബാസഡര്‍
 • വെറുത്തു സ്‌നേഹിക്കപ്പെട്ടവന്‍
 • മലയാളീ, നിങ്ങളുടെ ടീമേതാണ് ?
 • പന്തിന് പിറകെ സുശാന്തിന്റെ ജീവിതം
 • സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കട്ടെ
 • എപ്പോഴും കിട്ടാത്ത ഭാഗ്യങ്ങള്‍
 • പന്ത്രണ്ടാമന്റെ വരവും പോക്കും
 • ഗോവന്‍ വിജയ കാര്‍ണിവല്‍
 • അങ്കത്തിന് ജൂനിയേഴ്‌സ്‌
 • സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
 • നിഷ്‌കളങ്കതയുടെ നഷ്ടം; അഥവാ മഞ്ഞക്കുപ്പായമിട്ട കുട്ടി
 • കിങ് ലൂയിസ്‌
 • അതിരുവിടുന്ന പരീക്ഷണം
 • ടെന്നീസ് കോര്‍ട്ടിലെ ഉയര്‍ച്ച താഴ്ചകള്‍
 •