FRIDAY, DECEMBER 19, 2014
വിജയക്കുട ചൂടി ഇന്ത്യന്‍ യുവനിര
Posted on: 16 Jun 2013


ബര്‍മിങ്ങാം: ഇടവിട്ട് പെയ്ത മഴയ്ക്കും ഇടപെട്ട മഴനിയമത്തിനും ഇന്ത്യയുടെ വിജയപരമ്പരയെ തടയാനായില്ല. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനുമേല്‍ വിജയം നേടാനായിട്ടില്ലെന്ന കുറവ് നികത്തി അവസാന ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ ജേതാക്കളായി. പാകിസ്താനെതിരെ ഇന്ത്യയുടെ 50-ാം ഏകദിന വിജയമാണിത്. 126 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 71 വിജയങ്ങള്‍ പാകിസ്താനൊപ്പം നില്‍ക്കുന്നു.
സ്‌കോര്‍ പാകിസ്താന്‍ 39.4 ഓവറില്‍ 165. ഇന്ത്യ (മഴനിയമ പ്രകാരം) 19.1 ഓവറില്‍ രണ്ടിന് 102
മഴ പലകുറി തടസ്സപ്പെടുത്തിയ മത്സരത്തില്‍, ഇന്ത്യക്കെതിരെ 39.4 ഓവറില്‍ 165 റണ്‍സെടുക്കുന്നതിനിടെ പാകിസ്താന്‍ പുറത്തായി. മഴുമൂലം 40 ഓവറായി മത്സരം ചുരുക്കിയിരുന്നു. ഇടവിട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ, വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ പാകിസ്താന് കാര്യമായ നേട്ടമുണ്ടായില്ല. ഇന്ത്യയുടെ ലക്ഷ്യം 40 ഓവറില്‍ 168 റണ്‍സായി. 8.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. വീണ്ടും കളി തുടങ്ങിയെങ്കിലും, 11.3 ഓവറില്‍ ഒന്നിന് 63 റണ്‍സില്‍ നില്‍ക്കെ വീണ്ടും തടസ്സപ്പെട്ടു.
ഇതോടെ വിജയലക്ഷ്യം വീണ്ടും പുതുക്കി. 22 ഓവറില്‍ 102 റണ്‍സായി ഇന്ത്യയുടെ ലക്ഷ്യം. മഴയ്ക്കുശേഷം വേണ്ടിയിരുന്നത് 10.3 ഓവറില്‍ 39 റണ്‍സ് മാത്രമായിരുന്നു. ശിഖര്‍ ധവാന്റെ (48) കൂടി വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോലിയും (22) ദിനേഷ് കാര്‍ത്തിക്കും (11) ചേര്‍ന്ന് 17 പന്തുകള്‍ ശേഷിക്കെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചു. രോഹിത് ശര്‍മയാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍ (18). ഗ്രൂപ്പ് ബി ജേതാക്കളായാണ് ഇന്ത്യ മുന്നേറിയത്. വിന്‍ഡീസിനെ കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മഴനിയമത്തിന്റെ കനിവില്‍ മറികടന്ന ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍നിന്ന് സെമിയിലെത്തിയ രണ്ടാമത്തെ ടീം.
ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്‍ ഇക്കുറിയും ടീമിന്റെ ടോപ്‌സ്‌കോററായി. ടൂര്‍ണമെന്റിലാദ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ ധവാന്‍ 41 പന്തില്‍ 48 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് മത്സരങ്ങളില്‍നിന്ന് ധവാന്റെ നേട്ടം 264 റണ്‍സായി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാതെ ടീമിനെ നിലനിര്‍ത്താന്‍ തന്നെയാണ് ക്യാപ്റ്റന്‍ തീരുമാനിച്ചത്.
അസാദ് ഷഫീഖും(41) ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖും(22) ചേര്‍ന്ന അര്‍ധസെഞ്ച്വറി (54 റണ്‍സ്) കൂട്ടുകെട്ടിലാണ് പാകിസ്താന്‍ മത്സരത്തില്‍ ഭേദപ്പെട്ട നിലയിലെത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ഓപ്പണിങ് ബൗളര്‍ ഭുവനേശ്വറും ജഡേജയുമാണ് ഏറ്റവും തിളങ്ങിയത്. ഇരുവരും രണ്ടു വിക്കറ്റ് വീതമെടുത്തുവെന്ന് മാത്രമല്ല പാക് ബാറ്റ്‌സ്മാന്മാരെ ശരിക്കും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തു. ഇഷാന്ത് ശര്‍മയും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. രണ്ടു പാക് താരങ്ങള്‍ റണ്ണൗട്ടായി.
സ്‌കോര്‍ബോര്‍ഡ്
പാകിസ്താന്‍: ജംഷേദ് സി റെയ്‌ന ബി ഭുവനേശ്വര്‍ 2, കനമ്രാന്‍ അക്മല്‍ സി കോലി ബി അശ്വിന്‍ 21, ഹഫീസ് സി ധോനി ബി ഭുവനേശ്വര്‍ 27, ഷഫീഖ് സി ധോനി ബി ഇഷാന്ത് 41, മിസ്ബാ ബി ജഡേജ 22, മാലിക് എല്‍ബിഡബ്ല്യു ജഡേജ 17, അമീന്‍ നോട്ടൗട്ട് 27, റിയാസ് ബി അശ്വിന്‍ 0, അജ്മല്‍ സി രോഹിത് ബി ഇഷാന്ത് 5, ജുനൈദ് ഖാന്‍ റണ്ണൗട്ട് 0, ഇര്‍ഫാന്‍ റണ്ണൗട്ട് 0, എക്‌സ്ട്രാസ് 3, ആകെ 39.4 ഓവറില്‍ 165ന് പുറത്ത്. വിക്കറ്റുവീഴ്ച: 1-4, 2-50, 3-56, 4-110, 5-131, 6-139, 7-140, 8-159, 9-159, 10-165. ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 6-2-19-2, ഉമേഷ് യാദവ് 6.4-0-29-0, ഇഷാന്ത് ശര്‍മ 7-0-40-2, അശ്വിന്‍ 8-0-35-2, കോലി 2-0-11-0, ജഡേജ 8-1-30-2.
ഇന്ത്യ: രോഹിത് ശര്‍മ സി മിസ്ബ ബി അജ്മല്‍ 18, ശിഖര്‍ ധവാന്‍ സി ജംഷേദ് ബി റിയാസ് 48, വിരാട് കോലി നോട്ടൗട്ട് 22, കാര്‍ത്തിക് നോട്ടൗട്ട് 11, എക്‌സ്ട്രാസ് 3, ആകെ 19.1 ഓവറില്‍ രണ്ടിന് 102. വിക്കറ്റ് വീഴ്ച: 1-58, 2-78. ബൗളിങ്: മുഹമ്മദ് ഇര്‍ഫാന്‍ 4-0-24-0, ജുനൈദ് ഖാന്‍ 4-0-21-0, അജ്മല്‍ 5-0-29-1, ഹഫീസ് 2.1-0-8-0, റിയാസ് 4-0-20-1
Other stories in this section:
 • ശ്രീകാന്തിനും സൈനയ്ക്കും രണ്ടാം ജയം
 • സബ്ജൂനിയര്‍ ഫുട്‌ബോള്‍: കര്‍ണാടകയെ തകര്‍ത്ത് കേരളം
 • ബ്ലാസ്റ്റേഴ്‌സ് എത്തി; കേരള ടീമിന് മുംബൈ ഹോം ഗ്രൗണ്ടാകും
 • ഇന്ത്യയുടെ സമീപനം മികച്ചത്‌
 • എസ്.വി.സേതുരാമന്‍ ചാമ്പ്യന്‍
 • സെല്‍ഫ് ഗോളില്‍ കേരള പുറത്തായി; കാലിക്കറ്റ് ഇന്നിറങ്ങും
 • ലോകറാങ്കിങ്ങില്‍ ശ്രീകാന്ത് ആറാമത്‌
 • സീക്കോ മടങ്ങി, തിരിച്ചുവരുമെന്ന ഉറപ്പില്‍
 • അംലയ്ക്ക് ഡബ്ള്‍
 • എം.എ. എറിഞ്ഞിട്ടത് രണ്ട് റെക്കോഡുകള്‍
 • ഫിഡെ ചെസ്‌
 • സാന്റോസ്... നീ പരാജിതനല്ല
 • പോരാട്ടം മുറുകുന്നു
 • എം.എ. കോളേജും അസംപ്ഷനും മുമ്പില്‍
 • പിര്‍ലോ മികച്ച താരം
 • ഫിഫ റാങ്കിങ്: ഇന്ത്യ താഴോട്ട്‌
 • ലീഗ് കപ്പ് ചെല്‍സി- ലിവര്‍പൂള്‍ സെമി
 • എലാനോ, ഇയാന്‍ ഹ്യൂം പിന്നെ യാന്‍ സെഡ
 • ദേശീയ ഗെയിംസ് ഒരുക്കങ്ങള്‍ ഇഴയുന്നു
 •