SATURDAY, AUGUST 30, 2014
ഡീഗോയ്ക്കും മേലെ മെസ്സി ഗോള്‍
Posted on: 16 Jun 2013


ഗ്വാട്ടിമാലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം (4-0), മെസ്സിയ്ക്ക് ഹാട്രിക്
ഗോള്‍വേട്ടയില്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് പിന്നില്‍ 35 ഗോളുമായി രണ്ടാമത്റിയോ ഡി ജെനെയ്‌റോ: അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ സാക്ഷാല്‍ മാറഡോണയെയും പിന്തള്ളി ലയണല്‍ മെസ്സി ഹാട്രിക്കോടെ തിളങ്ങിയപ്പോള്‍ ഗ്വാട്ടിമാലയ്‌ക്കെതിരായ സൗഹൃദപ്പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് വമ്പന്‍ ജയം (4-0).
അര്‍ജന്റീനയ്ക്കുവേണ്ടി ക്യാപ്റ്റന്‍ മെസ്സിയുടെ മൂന്നാം ഹാട്രിക്കാണിത്. കഴിഞ്ഞവര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡിനും ബ്രസീലിനുമെതിരെ മെസി ഹാട്രിക് നേടിയിരുന്നു. ടീമിനുവേണ്ടി തന്റെ 35-ാം ഗോള്‍ നേടിയ ലോകഫുട്‌ബോളര്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ഡീഗോ മാറഡോണയുടെ (34 ഗോള്‍) നേട്ടത്തെ പിന്നിലാക്കി. ദേശീയ ടീമിലെ എക്കാലത്തെയും ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ ഹെര്‍നാന്‍ ക്രെസ്‌പോയ്ക്ക് ഒപ്പം രണ്ടാം സ്ഥാനത്താണ് മെസി. 56 ഗോളുകള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
കൊളംബിയയ്ക്കും ഇക്വഡോറിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ മെസി ഇക്കുറി ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചപ്പോള്‍ കളിയുടെ 15-ാം മിനിറ്റില്‍തന്നെ സൂപ്പര്‍താരത്തിലൂടെ അര്‍ജന്റീന മുമ്പിലെത്തി. പെനാല്‍ട്ടി ഏരിയയ്ക്ക് പുറത്തുനിന്ന് മെസി ഉതിര്‍ത്ത ഇടതുകാലുകൊണ്ടുള്ള അടി ഗ്വാട്ടിമാല ഗോളിക്ക് യാതൊരു അവസരവും നല്കാതെ വലയിലെത്തി. 35-ാം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റിയ മെസി ഗ്വാട്ടിമാലയ്ക്ക് അടുത്ത പ്രഹരമേല്പിച്ചു.
ഇടവേളയില്‍ 3-0ത്തിന് മുന്നിട്ടുനിന്ന അര്‍ജന്റീന രണ്ടാം പകുതിയിലും മേധാവിത്വം നിലനിര്‍ത്തി. ഇതിനിടെ 49-ാം മിനിറ്റിലായിരുന്നു ലോക ഫുട്‌ബോളര്‍ ഹാട്രിക് തികച്ചത്. എസേക്വീല്‍ ലവേസിയുടെ വലതുവശത്ത് നിന്നുള്ള താഴ്ന്ന ക്രോസ് മൈതാനത്തിന് ഇടതുവശത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മെസി 12 മീറ്റര്‍ അകലെ നിന്ന് ഗ്വാട്ടിമാല പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Other stories in this section:
 • ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം
 • റേസിനിടയിലെ കൂട്ടിയിടി; റോസ്ബര്‍ഗിനെതിരെ നടപടി
 • താരകൈമാറ്റം കൊഴുക്കുന്നു; ടോറസ് എ.സി മിലാനില്‍
 • ഐ എസ് എല്‍ : റൊണാള്‍ഡീന്യോയെയും സീക്കോയെയും എത്തിക്കാന്‍ നീക്കം
 • ഇന്ത്യയുടെ പ്രാര്‍ഥന-ടെസ്റ്റ് പരമ്പര ആവര്‍ത്തിക്കരുതേ...
 • ഇറ്റാലിയന്‍ സീരി എയ്ക്ക് ഇന്ന് തുടക്കം
 • ചെസ്സ് കിരീടം: ആനന്ദുമായി പോരാടാന്‍ കാള്‍സന് വിമുഖത
 • യു.എസ്. ഓപ്പണ്‍: ദ്യോക്കോവിച്ച്, സെറീന മൂന്നാം റൗണ്ടില്‍
 • ആഹ്ലാദത്തിരയില്‍ രമണയും വിജയയും
 • മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കും
 • കേരള സര്‍വകലാശാല ഫുട്‌ബോള്‍; കൊല്ലം ടി.കെ.എം. ജേതാക്കള്‍
 • തൃപ്രയാര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ പുരസ്‌കാരം ടിന്റു ലൂക്കയ്ക്ക്‌
 • രോഹിതിന് പരിക്ക് പകരം വിജയ്‌
 • കേരള രഞ്ജി ടീമിലേക്ക് രണ്ട് കര്‍ണാടക താരങ്ങള്‍
 • ക്രിസ്റ്റ്യാനോ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍
 • പഴഞ്ഞി മാര്‍ ഡയനേഷ്യസിന് കിരീടം
 • ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേയ്ക്ക് റൊണാള്‍ഡിന്യോയും
 • ലോക ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍
 •