FRIDAY, OCTOBER 31, 2014
സൈനയ്ക്ക് അടിതെറ്റി
Posted on: 16 Jun 2013


ഇന്‍ഡൊനീഷ്യ സൂപ്പര്‍ സീരീസ്

നിലവിലെ ജേതാവായ സൈന നേവാളിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്പിച്ചത് ജര്‍മന്‍ താരം ജൂലിയാന ഷെങ്ക്

ജക്കാര്‍ത്ത: നിലവിലെ ചാമ്പ്യന്‍ സൈന നേവാളിന് ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് സെമിയില്‍ തോല്‍വി. തുടര്‍ച്ചയായ അഞ്ചാം ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ ലോക രണ്ടാംനമ്പര്‍ താരത്തിന് ജര്‍മനിയുടെ ജൂലിയാന ഷെങ്കിന് മുന്നിലാണ് മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടങ്ങിയത് (12-21, 21-13, 14-21). ഇതോടെ ഈ സീസണിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ താരത്തിന് മുന്നേറാനാവാത്തത് തുടര്‍ക്കഥയാവുകയാണ്. ജൂണ്‍ ആദ്യവാരം തായ്‌ലന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ഫൈനലിലും സൈന പുറത്തായിരുന്നു.
2009, 2010, 2012 വര്‍ഷങ്ങളില്‍ ഇന്‍ഡൊനീഷ്യയില്‍ കിരീടം നേടിയ സൈനയ്‌ക്കെതിരെ 52 മിനിറ്റിലായിരുന്നു ലോക നാലാം റാങ്കുകാരിയായ ജര്‍മന്‍താരത്തിന്റെ ജയം. ഷെങ്കിനെതിരെ മുമ്പുനടന്ന 11 പോരാട്ടങ്ങളില്‍ എട്ടിലും വിജയിച്ചിട്ടുള്ള സൈനയ്ക്ക് ശനിയാഴ്ച കാലിടറുകയായിരുന്നു. റാലികളിലും സ്മാഷുകളിലും അനാവശ്യ പിഴവുകള്‍ ആവര്‍ത്തിച്ച ഇന്ത്യന്‍ താരം ജൂലിയാന ഷെങ്കിന് ഫൈനല്‍ പോരാട്ടത്തിന് അവസരമൊരുക്കി.
ആദ്യ സെറ്റ് 12-21 ന് നഷ്ടപ്പെട്ട സൈന രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് (21-13) പ്രതീക്ഷ ഉണര്‍ത്തി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കത്തിലേതന്നെ 4-6 ലീഡ് നേടിയ ജര്‍മന്‍ താരത്തിനെതിരെ ഉണര്‍ന്നുകളിച്ച നിലവിലെ ചാമ്പ്യന്‍ ഒരവസരത്തില്‍ 14-16 വരെ സ്‌കോറെത്തിച്ച് തിരിച്ചുവരവിന് ശ്രമം നടത്തി. എന്നാല്‍ ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ പോയന്റുകള്‍ കരസ്ഥമാക്കിയ ജൂലിയാന ഷെങ്ക് സൈനയ്ക്ക് കൂടുതല്‍ അവസരങ്ങളൊന്നും നല്കാതെ 14-21 ന് സെറ്റും മാച്ചും കരസ്ഥമാക്കി ഫൈനലിലേക്ക് കുതിച്ചു.
Other stories in this section:
 • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടമുറപ്പിച്ചു
 • രോഹിതിനും മനീഷിനും സെഞ്ച്വറി; ഇന്ത്യ 'എ'യ്ക്ക് ജയം
 • സബ് ജൂനിയര്‍ ഫുട്‌ബോള്‍: പാലക്കാട് സെമിയില്‍
 • കൊല്‍ക്കത്ത ഐ.എസ്.എല്‍. ടീമിനെ സ്വന്തമാക്കാനാവാത്തതില്‍ ഷാരൂഖിന് നിരാശ
 • അണ്ടര്‍ 19 വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കേരളത്തില്‍
 • സിബിഎസ്ഇ ഷട്ടില്‍: അസ്സീസിക്കും ടോക് എച്ചിനും ജയം
 • ദക്ഷിണ മേഖലയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്‌
 • കാത്തിരുന്ന മലയാളിഗോള്‍
 • നീന്തല്‍കുളത്തില്‍ പൊന്‍പറവ;കുഞ്ഞുജീവിതത്തിലില്ല തിളക്കമൊട്ടും
 • സംസ്ഥാന പോലീസ് ഫുട്‌ബോള്‍ പാലക്കാട്ട്‌
 • കായികമന്ത്രാലയത്തിനെതിരെ പേസ്
 • അസ്ഹറിനും യൂനിസിനും സെഞ്ച്വറി ; പാകിസ്താന്‍ 2ന് 304
 • റയലിന് ജയം: സിറ്റിക്കും യുവന്റസിനും തോല്‍വി
 • നിലവാരം കൂട്ടാന്‍ ഹോക്കിയില്‍ 'മാനേജര്‍മാര്‍' വരുന്നു
 • 12-ാം ലോകകിരീടം പങ്കജ് ചരിത്രം കുറിച്ചു
 • കേരള ഫുട്‌ബോളിന്റെ സന്തോഷസ്മരണകള്‍ക്ക് ഇന്ന് പത്താണ്ട്
 • ദേശീയ ജൂനിയര്‍ വടംവലി: കേരളത്തെ ജിബിന്‍ തോമസ് നയിക്കും
 • ടേബിള്‍ ടെന്നീസ് നാളെ മുതല്‍
 •