THURSDAY, AUGUST 21, 2014
മരുന്നടി: വെറോണിക്ക പിടിയില്‍
Posted on: 16 Jun 2013


കിംങ്‌സ്റ്റണ്‍: ജമൈക്കയുടെ 200 മീറ്റര്‍ വനിതാ സ്പ്രിന്റ് ലോകചാമ്പ്യന്‍ വെറോണിക്ക കാംബെല്‍ ബ്രൗണ്‍ മരുന്നടിക്ക് പിടിയില്‍.മെയ് നാലിന് കിംങ്‌സ്റ്റണില്‍ നടന്ന ജമൈക്ക ഇന്‍വിറ്റേഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത വെറോണിക്കയുടെ യൂറിന്‍ പരിശോധനയില്‍ നിരോധിയ്ക്കപ്പെട്ട ഡൈ യൂറിറ്റിക് ലാസിക്‌സ് എന്ന ഉത്തേജക ഔഷധത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ഇതോടെ ഈ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വെറോണിക്കയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ജൂണ്‍ 29ന് നടക്കാനിരിയ്ക്കുന്ന എഡ്‌മോണ്‍ടണ്‍ ഇന്റര്‍നാഷണല്‍ ട്രാക്ക് ക്ലാസിക് ടൂര്‍ണമെന്റിലും പങ്കെടുക്കാനാവില്ല. ലോക, ഒളിമ്പിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ജമൈക്കയ്ക്കുവേണ്ടി 16 മെഡലുകള്‍ 31 കാരിയായ വെറോണിക്ക നേടിയിട്ടുണ്ട്.2004-ല്‍ ഏതന്‍സിലും 2008-ല്‍ ബെയ്ജിങ്ങിലും 200 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ വെറോണിക്ക കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സിനോട് പരാജയപ്പെട്ടിരുന്നു.
Other stories in this section:
  • മെയ്‌മോന് ദേശീയ റെക്കോഡ്, യൂത്ത് ഒളിമ്പിക്‌സ് ഫൈനലില്‍
  • ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക് സംഘത്തില്‍ 20 മലയാളികള്‍
  • സായിയുടെ കേരളത്തിലെ ആദ്യത്തെ ഹോക്കി ടര്‍ഫ് ഫീല്‍ഡ് ക്രൈസ്റ്റില്‍ ആരംഭിക്കും- ജിജി തോംസണ്‍
  • എം.എ. കോളേജിലെ ഷൂട്ടിങ് റേഞ്ചിന് ഉന്നം പിഴയ്ക്കാതെ തുടക്കം
  • ഫോര്‍മുല വണ്‍: മാക്‌സ് വെര്‍സ്റ്റാപെന്‍ പ്രായം കുറഞ്ഞ ഡ്രൈവര്‍
  • ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പില്‍
  • ഇന്ത്യ പാകിസ്താനോട് തോറ്റു
  • പ്രാദേശികവാദം ഇന്ത്യന്‍ കായികരംഗത്തെ പിറകോട്ടടിക്കുന്നു -ജിജി തോംസണ്‍
  • ട്രാന്‍സ്ഫര്‍ വിലക്ക്: ബാഴ്‌സയുടെ അപ്പീല്‍ ഫിഫ തള്ളി
  • നാട്ടങ്കത്തില്‍ റയലിനെ അത്‌ലറ്റിക്കോ തളച്ചു
  • കൊച്ചിയില്‍ ഇന്ത്യ-പലസ്തീന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം വരുന്നു
  • ക്രിക്കറ്റോ ഫുട്‌ബോളോ; വേദിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു
  • ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു
  • ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍: കൊച്ചിയിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍
  • ആഴ്‌സനല്‍ സോക്കര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു
  •