TUESDAY, OCTOBER 21, 2014
രാജ്കുന്ദ്രയെ ചോദ്യംചെയ്തു
Posted on: 06 Jun 2013


ന്യൂഡല്‍ഹി:ഐ.പി.എല്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയും ബോളിവുഡ് താരം ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍സെല്‍ ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ മുതല്‍ ചോദ്യം ചെയ്യുന്ന രാജ്കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തുമോ എന്ന് പോലീസ് വ്യക്തമാക്കിയില്ല. കുന്ദ്രയുടെ സുഹൃത്ത് ഉമേഷ് ഗോയങ്കയെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഗോയങ്കയുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പാകെ രേഖപ്പെടുത്തി.
ടീം ഉടമസ്ഥതയുമായി ബന്ധപ്പെട്ടകാര്യങ്ങളും അറസ്റ്റിലായ കളിക്കാരെക്കുറിച്ചും കൂടുതല്‍ ചോദിക്കാനാണ് കുന്ദ്രയെ വിളിച്ചുവരുത്തിയതെന്ന് സ്‌പെഷല്‍സെല്ലിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റുചില കാര്യങ്ങളും കുന്ദ്രയോട് ചോദിക്കുന്നുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ കൂടിയായ കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുവരികയാണ്.
രാവിലെ പത്തു മണിക്കാരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടും തുടര്‍ന്നതിനാല്‍, കുന്ദ്രയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്യുമോ എന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ മറുപടി നല്‍കിയില്ല.
എന്നാല്‍, കുന്ദ്രയ്ക്ക് കളിക്കാരെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലായിരുന്നു. മറ്റേതെങ്കിലും കളിക്കാര്‍ക്ക് വാതുവെപ്പിലോ ഒത്തുകളിയിലോ പങ്കുണ്ടോയെന്നും കുന്ദ്രയ്ക്ക് അറിയില്ലെന്നാണ് പറഞ്ഞത്.
എന്തുകൊണ്ടാണ് ടീമിന്റെ മറ്റ് ഉടമകളെ വിളിക്കാതെ 11.7 ശതമാനം മാത്രം ഓഹരിയുള്ള കുന്ദ്രയെ വിളിച്ചതെന്ന ചോദ്യത്തിന്, അദ്ദേഹമാണ് ടീമിന്റെ പ്രധാന 'മുഖ'മായി അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും കളിക്കാരോടൊപ്പം കുന്ദ്രയും പോയിരുന്നു.
കളിക്കാരുമായിക്കൂടി ബന്ധമുള്ളതുകൊണ്ടാണ് കുന്ദ്രയെ വിളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Other stories in this section:
 • ഐ.എസ്.എല്‍: ബ്ലാസ്റ്റേഴ്‌സ് 1 ചൈന്നൈയിന്‍ 2
 • ഇന്ത്യന്‍ ഹോക്കി കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു
 • ധോനിക്ക് വിശ്രമം: ശ്രീലങ്കയ്‌ക്കെതിരെ കോലി ഇന്ത്യയെ നയിക്കും
 • വിന്‍ഡീസിനെതിരെ ഇനി ഇന്ത്യ പരമ്പര കളിക്കില്ല
 • മലപ്പുറം ബ്രസീലിനോട് പൊരുതിവീണു
 • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സെന്റ് എഫ്രേം മാന്നാനവും എല്‍എഫ് കൊരട്ടിയും ജേതാക്കള്‍
 • ഫെഡറേഷന്‍ കപ്പ് ബോള്‍ ബാഡ്മിന്റണ്‍: കേരള വനിതകള്‍ക്ക് മൂന്നാംസ്ഥാനം
 • സുബ്രതോ കപ്പ് : ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും-ആഭ്യന്തരമന്ത്രി
 • സ്‌പെയിനില്‍ 'ക്യാപ്റ്റന്‍'മാരുടെ കളി
 • കോലിക്ക് രണ്ടാം റാങ്ക്‌
 • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: എല്‍എഫ് കൊരട്ടി ജേതാക്കള്‍
 • സാമ്പത്തിക പ്രതിസന്ധി: ഈ സീസണില്‍ കളിക്കാനില്ലെന്ന് മുഹമ്മദന്‍സ്
 • ചെന്നൈ മല്ലൂസ്
 • ചെന്നൈ പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
 • റിയോയില്‍ സ്വര്‍ണം, സുശീലിന്റെ സ്വപ്‌നം
 • ബയറണ് തകര്‍പ്പന്‍ ജയം
 • ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
 • കൊച്ചിയില്‍ ആറ് പരിശീലന സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും
 • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കണ്ണൂരില്‍ തുടക്കം
 • ഗോള്‍ ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു
 •