SATURDAY, APRIL 19, 2014
ദക്ഷിണാഫ്രിക്കയ്ക്ക് 332 റണ്‍സ് വിജയലക്ഷ്യം
Posted on: 06 Jun 2013



കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 332 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കിടയറ്റ കന്നി അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ (94 പന്തില്‍ 114 റണ്‍സ്) ബലത്തില്‍ 331 റണ്‍സാണ് നേടിയത്. അപ്രതീകക്ഷിതമായി ഓപ്പണറുടെ വേഷം ലഭിച്ച രോഹിത് ശര്‍മ ധവാന് മികച്ച പിന്തുണയാണ് നല്‍കിയത്. 81 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ശര്‍മ ധവാനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 127 റണ്‍സാണ് നേടിയത്. 22-ാം ഓവറില്‍ ശര്‍മയെ പീറ്റേഴ്‌സന്റെ കൈയിലെത്തിച്ച മെക്‌ലാറനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. ധോനി 31 ഉം ക്യാപ്റ്റന്‍ ധോനി 27 ഉം റണ്‍െസടുത്തു. അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്ത രവീന്ദ്ര ജഡേജ 29 പന്തില്‍ നിന്ന് 47 റണ്‍സെടുത്തു. മെക്‌ലാറന്‍ എറിഞ്ഞ അമ്പതാം ഓവറിന്റെ അവസാന രണ്ടു പന്തുകളും ജഡേജ അതിര്‍ത്തി കടത്തി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മെക്‌ലാറന്‍ മൂന്നും സോട്‌സോബി രണ്ടും വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ബോര്‍ഡ്

Other stories in this section:
  • അരവിന്ദ് ഭട്ട് സെമിയില്‍
  • ഇന്ത്യന്‍ വനിതകള്‍ക്ക് ഹോക്കിപരമ്പര
  • രാജസ്ഥാന് ജയിക്കാന്‍ 134 റണ്‍സ്‌
  • ചെസ്: അഭിജിത് കുണ്ഡെയ്ക്ക് ജയം
  • നഡാല്‍ പുറത്ത്‌
  • ഇംഗ്ലണ്ടിന് പേടിയുണ്ട്; ഇറ്റലിയുടെ താടിക്കാരനെ
  • വെല്‍ഡണ്‍ പഞ്ചാബ്‌
  • പി.എഫ്.എ. അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ മൂന്ന് ലിവര്‍പൂള്‍ താരങ്ങള്‍
  • ചൈനയില്‍ ആയിരത്തിലേറെ 'ലോകകപ്പുകള്‍' പിടിയില്‍
  • ബ്രസീല്‍ - അര്‍ജന്റീന പോരാട്ടം ചൈനയില്‍
  • ജനകീയ കൂട്ടായ്മയില്‍ ഇനി പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍
  • മക്കൊണ്ടയുടെ കളിയെഴുത്തുകാരന്‍
  • നെയ്മര്‍ക്ക് പരിക്ക് നാലാഴ്ച കളിക്കില്ല
  •