FRIDAY, APRIL 18, 2014
ദ്യോക്കോവിച്ച് -നഡാല്‍ ക്ലാസിക് സെമി
Posted on: 06 Jun 2013



പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ക്ലേ കോര്‍ട്ട് വിദഗ്ധനും നിലവിലെ ചാമ്പ്യനുമായ സ്‌പെയിനിന്റെ റാഫേല്‍ നഡാലുമായി ഏറ്റുമുട്ടും. വനിതകളില്‍ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ റഷ്യയുടെ മരിയ ഷറപ്പോവയും മൂന്നാം സീഡ് ബെലാറസിന്റെ വിക്ടോറിയ അസാരെങ്കയും തമ്മിലാണ് സെമി.

ഒമ്പതാം സീഡ് സ്വിസ്താരം സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയെ തന്റെ ഏഴാം കിരീടം തേടിയുള്ള ജൈത്രയാത്രയില്‍ നേരിട്ടുള്ള സെറ്റുകളില്‍ (6-2, 6-3,6-1)തകര്‍ത്താണ് സെമി സീറ്റ് ഉറപ്പിച്ചത്. റണ്ണറപ്പായ ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍ 6-3,7-6,7-5,എന്ന സ്‌കോറിനാണ് പൊരുതിക്കളിച്ച ജര്‍മനിയുടെ വെറ്ററന്‍ താരം ടോമി ഹാസിനെ കീഴടക്കിയത്. ആദ്യ സെമിയില്‍ സ്‌പെയിനിന്റെ ഡേവിഡ് ഫെററും ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോംഗയും ഏറ്റുമുട്ടും.

സെര്‍ബിയയുടെ 18-ാം സീഡ് യെലേന യാങ്കോവിച്ചിനെതിരെ ക്വാര്‍ട്ടറിലെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ തുടക്കത്തില്‍ പിന്നിലായിപ്പോയെങ്കിലും തിരിച്ചടിച്ച ഷറപ്പോവ ഒടുവില്‍ ജയം നേടുകയായിരുന്നു (0-6, 6-4, 6-3).
ക്വാര്‍ട്ടറില്‍ റഷ്യയുടെ 12-ാം സീഡ് മരിയ കിറിലെങ്കോയെ നേരിട്ടുള്ള സെറ്റുകളില്‍ (7-6, 6-2) തകര്‍ത്താണ് അസാരെങ്ക അവസാന നാലില്‍ ഇടം പിടിച്ചത്.

Other stories in this section:
  • കിങ്‌സ് റയല്‍
  • ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍
  • ജര്‍മന്‍ കപ്പ്: ബയറണ്‍-ഡോര്‍ട്ട്മുണ്ട് ഫൈനല്‍
  • ത്രീ ഓണ്‍ ത്രീ ബാസ്‌കറ്റ് ഭരണങ്ങാനത്ത്‌
  • നഡാല്‍ ക്വാര്‍ട്ടറില്‍
  • പ്രീമിയര്‍ ലീഗ്: സമനില, സിറ്റി കെണിയില്‍
  • പ്രാന്‍ഡേലിയുടെ മുന്നറിയിപ്പ്; പുകഞ്ഞ കൊള്ളികള്‍ പുറത്ത്‌
  • ബി.സി.സി.ഐ.യില്‍ ശ്രീനിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു
  • ക്രിക്കറ്റ് ക്ലിനിക്ക് സ്‌പോര്‍ട്‌സ് മാസികയും എസ്.ബി.ടി.യും കൈകോര്‍ക്കുന്നു
  •