WEDNESDAY, OCTOBER 01, 2014
ഹൈദരാബാദ് പുറത്ത്‌
Posted on: 23 May 2013ന്യൂഡല്‍ഹി: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിന് അര്‍ഹത നേടി. രണ്ടാം ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഒന്നാം ക്വാളിഫയര്‍ ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ ഫൈനലില്‍ കടന്നിരുന്നു.
ടോസ് നേടി ബാറ്റു ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 133 ലക്ഷ്യം ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ രാജസ്ഥാന് അത്ര എളുപ്പമായിരുന്നില്ല. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അര്‍ധസ്വെഞ്ചറി നേടിയ ബാഡ് ഹോഡ്ജാണ് രാജസ്ഥാന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഹോഡ്ജാണ് കളിയിലെ താരം. 29 പന്തില്‍ രണ്ടു ഫോറും ആറ് സിക്‌സറുമടക്കം 54 റണ്‍സെടുത്ത ഹോഡ്ജിന്റെ ഐപിഎല്ലിലെ ആദ്യ അര്‍ധ സ്വെഞ്ചറിയുമാണിത്. സ്‌കോര്‍: ഹൈദരാബാദ് 132; രാജസ്ഥാന്‍ റോയല്‍സ് 19.2 ഓവറില്‍ 6ന് 135.
ഡല്‍ഹിയിലെ പിച്ചില്‍ തലേന്ന് ചെന്നൈ പടുത്തുയര്‍ത്തിയ വന്‍ ടോട്ടലില്‍ കണ്ണു നട്ട് ,ടോസ് നേടിയ സണ്‍ റൈസേഴ്‌സ് രാജസ്ഥാനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഫോക്‌നറും ,വാട്‌സനും ,ത്രിവേദിയും , മാലിക്കും നയിച്ച രാജസ്ഥാന്റെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യ ഓവറുകളില്‍ തന്നെ ഹൈദരാബാദ് കുരുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ പൊഴിഞ്ഞപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ലോക്കല്‍ ബോയ് ശിഖര്‍ ധവാന്റേയും(33),ക്യാപ്റ്റന്‍ കാമറോണ്‍ വൈറ്റിന്റേയും (31) ബലത്തിലാണ് ഹൈദരാബാദ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്.ഡാരന്‍സമ്മി 21 പന്തില്‍ 29 റണ്‍സെടുത്ത് വൈറ്റിന് മികച്ച പിന്തുണ നല്‍കി.
മാലിക്കിന്റെ ആദ്യ ഓവറില്‍ സ്‌കോര്‍ രണ്ടിലെത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ പട്ടേല്‍ സാംസണ് പിടികൊടുത്ത് മടങ്ങിയതോടെ ഹൈദരാബാദിന്റെ തകര്‍ച്ച ആരംഭിച്ചു.ഒരു റണ്‍സു മാത്രമായിരുന്നു പട്ടേലിന്റെ സംഭാവന. തുടര്‍ന്നെത്തിയ ത്രിവേദിക്കും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മാലിക്കിന്റെ രണ്ടാം ഓവറില്‍ കൂപ്പറിന് ക്യാച്ച് നല്‍കി വിഹാരി പുറത്താവുമ്പോള്‍ ടീം ടോട്ടലില്‍ മൂന്നു റണ്‍സാണ് ഉണ്ടായിരുന്നത്.
സ്‌കോര്‍ബോര്‍ഡ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: പട്ടേല്‍ സി സാംസണ്‍ബി മാലിക് 1, ധവാന്‍ സി ത്രിവേദി ബി ഫോക്‌നര്‍ 33, വിഹാരി സി കൂപ്പര്‍ ബി മാലിക് 1, വൈറ്റ് സി കൂപ്പര്‍ ബി ത്രിവേദി 31, സമി റണ്ണൗട്ട് (ശുക്ല) 29, പെരേര സി യാഗ്‌നിക്ക് ബി വാട്‌സണ്‍ 11, സാമുന്തറെ റണ്ണൗട്ട് (രഹാനെ) 14, ശര്‍മ നോട്ടൗട്ട് 2, സ്‌റ്റെയ്ന്‍ നോട്ടൗട്ട് 4.എക്‌സ്ട്രാസ്:6.ആകെ 20 ഓവറില്‍ ഏഴിന് 132.
വിക്കറ്റു വീഴ്ച: 1-2, 2-3, 3-55, 4-83, 5-111,6-113,7-127.
ബൗളിങ്: മാലിക് 3-0-14-2, ഫോക്‌നര്‍ 4-0-28-1, വാട്‌സണ്‍ 4-0-32-1, ത്രിവേദി 4-0-18-1, കൂപ്പര്‍ 4-0-36-0, ബിന്നി 1-0-2-0.
രാജസ്ഥാന്‍ റോയല്‍സ്:രാഹുല്‍ ദ്രാവിഡ് സി കരണ്‍ ശര്‍മ ബി ഇഷാന്ത് ശര്‍മ 12,രഹാനെ സി ആന്‍ഡ് ബി മിശ്ര 18,വാട്‌സണ്‍ സി സമി ബി ശര്‍മ 24,യാഗ്‌നിക് ബി സമി 0, ബിന്നി ബി സമി 2, സഞ്ജു സാംസണ്‍ എല്‍ബിഡബ്ല്യു സ്‌റ്റെയ്ന്‍ 10, ഹോഡ്ജ് നോട്ടൗട്ട് 54, ഫോക്‌നര്‍ നോട്ടൗട്ട് 11 , എക്‌സ്ട്രാസ്:6.ആകെ 19.2 ഓവറില്‍ ആറ് വിക്കറ്റിന് 135.
വിക്കറ്റുവീഴ്ച: 1-13, 2-50, 3-53, 4-55, 5-57, 6-102,
ബൗളിങ്:സ്‌റ്റെയ്ന്‍ 4-0-23-1, ഇഷാന്ത് ശര്‍മ 3-0-31-1, പെരേര 3-0-14 -0, കരണ്‍ ശര്‍മ 2-0-24-1 , സമി 3.2-0-27-2, മിശ്ര 4-1-16-1.


Other stories in this section:
 • മരുന്നടി: സ്വര്‍ണം തിരിച്ചുനല്‍കില്ലെന്ന് മലേഷ്യ
 • ഏഷ്യയുടെ ആഫ്രിക്കന്‍ ഗെയിംസ്‌
 • റെക്കോഡ് ഡബിളോടെ ഏഷ്യന്‍ ബോള്‍ട്ട്‌
 • വനിതാ ഹോക്കി വെങ്കലം ഇന്ത്യയ്ക്ക്‌
 • ടിന്റു ലൂക്കയ്ക്ക് വെള്ളി, അന്നു റാണിക്ക് വെങ്കലം
 • അമ്മ മേരിയുടെ പൊന്നുമ്മ
 • പൊട്ടിക്കരഞ്ഞ്, മെഡലണിയാതെ സരിതദേവി
 • ഇത് പെണ്‍കരുത്തിന്റെ വിജയം: പ്രിയങ്ക ചോപ്ര
 • ഏഴാം പൊന്ന് മേരികോമിന്റെ വക
 • വോളിബോള്‍: ഇന്ത്യ ക്വാര്‍ട്ടറില്‍ തോറ്റു
 • നടത്തത്തില്‍ സന്ദീപ്കുമാര്‍ നാലാമത്‌
 • ഉത്തേജകമരുന്ന് ഉപയോഗം: മലേഷ്യയുടെ സ്വര്‍ണം പോയി
 • ഫുട്‌ബോള്‍ സ്വര്‍ണത്തിന് കൊറിയന്‍ പോരാട്ടം
 • മേരിയെ കാണാന്‍...
 • സെയ്‌ലിങ്ങില്‍ ഒരു വെങ്കലം
 • ടി.ടി: പുരുഷ ഡബിള്‍സ് ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍
 • ഹോക്കി: ഇന്ത്യ-പാക് ഫൈനല്‍
 • തെയ്ക്ക്വാണ്ടൊ: ജസ്വന്തും ലതികയും ക്വാര്‍ട്ടറില്‍ തോറ്റു
 • കബഡി: ഇന്ത്യന്‍ ടീമുകള്‍ സെമിയില്‍
 • മേരി കോം ഫൈനലില്‍, സരിതക്കും പൂജയ്ക്കും വെങ്കലം, വികാസ് സെമിയില്‍
 •