THURSDAY, AUGUST 21, 2014
ബി.സി.സി.ഐ മേധാവിയുടെ മരുമകനും സംശയത്തിന്റെ നിഴലില്‍
Posted on: 22 May 2013


മുംബൈ: ഐ.പി. എല്‍ ഒത്തുകളി വിവാദത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ മുന ബി.സി.സി. ഐ. മേധാവി എന്‍. ശ്രീനിവാസന്റെ മരുമകനു നേരെയും നീളുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി. ഇ. ഒയും ടീം പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പനു നേരെയാണ് മുംബൈ പോലീസിന്റെ അന്വേഷണം നീളുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബോളിവുഡ് നടന്‍ വിന്ദു രണ്ധാവയുടെ മൊഴിയാണ് എ.വി. എം. ഫിലിംസിന്റെ ഉടമ കൂടിയായ ഗുരുനാഥിനെ വെട്ടിലാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമയുടെ ബന്ധുമായി വിന്ദു നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് മുംബൈ പോലീസ് അധികൃതര്‍ പറഞ്ഞു. ഗുരുനാഥിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ പല അംഗങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു വിന്ദവിന് ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ എം. എസ്. ധോനിയുടെ പത്‌നി സാക്ഷിക്കൊപ്പമിരുന്ന് വിന്ദു സൂപ്പര്‍കിങ്‌സിന്റെ കളി കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവാദം കത്തിനില്‍ക്കെയാണ് ടീം ഉടമകളില്‍ ഒരാള്‍ തന്നെ സംശയത്തിന്റെ നിഴലിലായത്.

വിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയേക്കുമെന്നും ഒരു അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, വാതുവെപ്പ് സംഘങ്ങളുമായി ഗുരുനാഥിന് നേരിട്ട് ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും പോലീസ് പറയുന്നു.
Other stories in this section:
 • ബലാട്ടൊലിക്കായി ലിവര്‍പൂള്‍
 • ബ്ലാസ്‌റ്റേഴ്‌സിന് വിദേശതാരങ്ങളായി: മൈക്കള്‍ ചോപ്ര ടീമില്‍
 • ബാഴ്‌സയുടെ വിലക്ക് ശരിവെച്ചു
 • ഫുട്‌ബോള്‍ - ക്രിക്കറ്റ് തര്‍ക്കം തീര്‍ക്കാന്‍ ജിസിഡിഎ ഇടപെടുന്നു
 • മെയ്‌മോന് ദേശീയ റെക്കോഡ്, യൂത്ത് ഒളിമ്പിക്‌സ് ഫൈനലില്‍
 • ഏഷ്യന്‍ ഗെയിംസ്: അത്‌ലറ്റിക് സംഘത്തില്‍ 20 മലയാളികള്‍
 • സായിയുടെ കേരളത്തിലെ ആദ്യത്തെ ഹോക്കി ടര്‍ഫ് ഫീല്‍ഡ് ക്രൈസ്റ്റില്‍ ആരംഭിക്കും- ജിജി തോംസണ്‍
 • എം.എ. കോളേജിലെ ഷൂട്ടിങ് റേഞ്ചിന് ഉന്നം പിഴയ്ക്കാതെ തുടക്കം
 • ഫോര്‍മുല വണ്‍: മാക്‌സ് വെര്‍സ്റ്റാപെന്‍ പ്രായം കുറഞ്ഞ ഡ്രൈവര്‍
 • ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പില്‍
 • ഇന്ത്യ പാകിസ്താനോട് തോറ്റു
 • പ്രാദേശികവാദം ഇന്ത്യന്‍ കായികരംഗത്തെ പിറകോട്ടടിക്കുന്നു -ജിജി തോംസണ്‍
 • ട്രാന്‍സ്ഫര്‍ വിലക്ക്: ബാഴ്‌സയുടെ അപ്പീല്‍ ഫിഫ തള്ളി
 • നാട്ടങ്കത്തില്‍ റയലിനെ അത്‌ലറ്റിക്കോ തളച്ചു
 • കൊച്ചിയില്‍ ഇന്ത്യ-പലസ്തീന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം വരുന്നു
 • ക്രിക്കറ്റോ ഫുട്‌ബോളോ; വേദിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു
 • ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു
 • ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍: കൊച്ചിയിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍
 • ആഴ്‌സനല്‍ സോക്കര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു
 •