TUESDAY, OCTOBER 21, 2014
ജെസ്സി റൈഡര്‍ ആസ്‌പത്രി വിട്ടു
Posted on: 04 Apr 2013


വെല്ലിങ്ടണ്‍: ബാറിലെ സംഘട്ടനത്തില്‍ പരിക്കേറ്റ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ ജെസ്സി റൈഡര്‍ ക്രൈസ്റ്റ് ചര്‍ച്ച് ആസ്പത്രിയില്‍ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ബുധനാഴ്ച വെല്ലിങ്ടണിലെ വീട്ടിലെത്തി. റൈഡറെ ആക്രമിച്ച സംഘത്തില്‍ അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് റൈഡര്‍ ആസ്പത്രി വിട്ടത്.

തിങ്കളാഴ്ചയോടെ റൈഡറുടെ ആരോഗ്യസ്ഥിതി ഏറെ മെച്ചപ്പെട്ടതോടെയാണ് അദ്ദേഹം ആസ്പത്രി വിടാന്‍ തീരുമാനിച്ചതെന്ന് മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. ഇരുന്ന് സംസാരിക്കുന്നതിനും നിവര്‍ന്ന് നില്‍ക്കുന്നതിനും താരത്തിന് കഴിയുന്നുണ്ടെന്നും മാനേജര്‍ പറഞ്ഞു.

ക്രിസ്റ്റ്യന്‍ചര്‍ച്ചിലെ മെരിവേയ്‌ലിന് സമീപത്തുള്ള ബാറിന് പുറത്തുവെച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റൈഡറെ രണ്ടുപേര്‍ ആക്രമിച്ച് പരിക്കേല്പിച്ചത്. തലയേ്ക്കറ്റ അടിയെത്തുടര്‍ന്ന് രണ്ടുദിവസം അബോധാവസ്ഥയിലായിരുന്ന താരം ശനിയാഴ്ചയാണ് ബോധം വീണ്ടെടുത്തത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരോട് ആക്രമണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് റൈഡര്‍ പറഞ്ഞിരുന്നു. തലയ്ക്ക് അടിയേറ്റതുമൂലമുള്ള ഷോക്കാവാം ഇത്തരം പ്രതികരണത്തിന് കാരണമെന്നും റൈഡര്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘത്തിലെ സീനിയര്‍ സര്‍ജന്‍റ് ബ്രയാന്‍ ആര്‍ച്ചെര്‍ പറഞ്ഞു.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് 20-ഉം 37-ഉം വയസ്സുള്ള രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ഇവര്‍ വ്യാഴാഴ്ച ക്രിസ്റ്റ്യന്‍ ചര്‍ച്ച് ജില്ലാകോടതിയില്‍ വീണ്ടും ഹാജരാവും.

ഐ.പി.എല്‍. താര ലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 1.41. കോടിക്ക് സ്വന്തമാക്കിയ റൈഡറുടെ സേവനം, അദ്ദേഹത്തിന് പരിക്കേറ്റതോടെ താത്കാലികമായി ടീമിന് നഷ്ടമായിരിക്കയാണ്.
Other stories in this section:
 • മലപ്പുറം ബ്രസീലിനോട് പൊരുതിവീണു
 • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സെന്റ് എഫ്രേം മാന്നാനവും എല്‍എഫ് കൊരട്ടിയും ജേതാക്കള്‍
 • ഫെഡറേഷന്‍ കപ്പ് ബോള്‍ ബാഡ്മിന്റണ്‍: കേരള വനിതകള്‍ക്ക് മൂന്നാംസ്ഥാനം
 • സുബ്രതോ കപ്പ് : ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും-ആഭ്യന്തരമന്ത്രി
 • സ്‌പെയിനില്‍ 'ക്യാപ്റ്റന്‍'മാരുടെ കളി
 • കോലിക്ക് രണ്ടാം റാങ്ക്‌
 • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: എല്‍എഫ് കൊരട്ടി ജേതാക്കള്‍
 • മുഹമ്മദന്‍സ് കളി നിര്‍ത്തുന്നു
 • ചെന്നൈ മല്ലൂസ്
 • ചെന്നൈ പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
 • റിയോയില്‍ സ്വര്‍ണം, സുശീലിന്റെ സ്വപ്‌നം
 • ബയറണ് തകര്‍പ്പന്‍ ജയം
 • ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
 • കൊച്ചിയില്‍ ആറ് പരിശീലന സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും
 • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കണ്ണൂരില്‍ തുടക്കം
 • ഗോള്‍ ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു
 • ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം
 •