SATURDAY, AUGUST 23, 2014
റൊണാള്‍ഡീന്യോ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി
Posted on: 04 Apr 2013


സാവോപോളോ: ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച ബൊളീവിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിലേക്ക് റൊണാള്‍ഡീന്യോ, സ്‌ട്രൈക്കര്‍ പാറ്റോ എന്നീ താരങ്ങളെ മടക്കി വിളിച്ചു. കഴിഞ്ഞമാസം ബൊളീവിയയില്‍ ബ്രസീല്‍ ആരാധകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട യുവ ബൊളീവിയന്‍ ആരാധകന്റെ കുടുംബത്തിനുള്ള ധനസമാഹരണത്തിനായാണ് സൗഹൃദമത്സരം ഒരുക്കിയിട്ടുള്ളത്.

അത്‌ലറ്റിക്കോ മിനേറോയുടെ പ്ലേമേക്കറായ റൊണാള്‍ഡീന്യോയെ റഷ്യ, ഇറ്റലി എന്നീ ടീമുകള്‍ക്കെതിരെ മുമ്പുനടന്ന സൗഹൃദമത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൊറിന്ത്യന്‍സില്‍ നിന്ന് ഈവര്‍ഷം എ.സി. മിലാനിലേക്ക് മാറിയ പാറ്റോ കഴിഞ്ഞ ആഗസ്തില്‍ സ്വീഡനെതിരായ സൗഹൃദപ്പോരാട്ടത്തിലാണ് മുമ്പ് അവസാനമായി ബ്രസീല്‍ കുപ്പായമണിഞ്ഞത്. മുന്‍ കോച്ച് മാനൊ മെനെസസിന്റെ കീഴിലായിരുന്നു ഇത്.

കോച്ച് ലൂയി ഫെലിപ്പ് സ്‌കൊളാരി ചൊവ്വാഴ്ച പുറത്തിറക്കിയ 18 പേരുടെ പട്ടികയില്‍ സാന്‍േറാസ് സൂപ്പര്‍താരം നെയ്മറും അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇതുവരെ പരീക്ഷിക്കപ്പെടാത്ത ആഭ്യന്തര ലീഗിലെ പുതുമുഖങ്ങളുമുണ്ട്.
Other stories in this section:
  • ബുച്ചിബാബു ട്രോഫി: കേരളം ക്വാര്‍ട്ടറില്‍
  • ഇന്ത്യയ്ക്ക് ജയം
  • തിരിച്ചുവരവില്‍ ഫെല്‍പ്‌സിന് സ്വര്‍ണം
  • നെയ്മര്‍ക്ക് ഇടതുകാലിന് പരിക്ക്‌
  • ഇന്റര്‍കോളേജിയറ്റ് ബാസ്‌കറ്റ്: അസംപ്ഷന് കിരീടം
  • ടോട്ടനത്തിന് ജയം
  • പോള്‍വോള്‍ട്ട്: ലാവില്ലെനിക്ക് തോല്‍വി
  • കോലി, റായ്ഡു തിളങ്ങി
  • ഐ.എസ്.എല്ലിന് തുടക്കം അത്‌ലറ്റിക്കോ- മുംബൈ മത്സരത്തോടെ
  • പെട്ര ക്വിറ്റോവ സെമിയില്‍
  • വിരാട് - അനുഷ്‌ക വിവാഹം ഉടനെന്ന് ബി.സി.സി.ഐ.
  • സമവായം; കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചേക്കും
  • താരത്തിളക്കത്തില്‍ റയലും ബാഴ്‌സയും
  • ബത്രയ്‌ക്കെതിരെ വോളിബോള്‍ കളിക്കാരുടെ സംഘടന രംഗത്ത്‌
  •