WEDNESDAY, OCTOBER 22, 2014
അലബയുടേത് അഞ്ചാം അതിവേഗ ഗോള്‍
Posted on: 04 Apr 2013



മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിനെതിരെ ഡേവിഡ് അലബ ഗോള്‍ നേടുമ്പോള്‍ മത്സരം പൂര്‍ത്തിയാക്കിയത് വെറും 25 സെക്കന്‍ഡ്. യൂറോപ്യന്‍ ക്ലബ് പോരാട്ടത്തിലെ അഞ്ചാം അതിവേഗ ഗോളാണ് ഓസ്ട്രിയന്‍ താരമായ അലബ നേടിയത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗമേറിയ ഗോള്‍ മറ്റൊരു ബയറണ്‍ താരത്തിന്റെ പേരിലാണ്. 2007 മാര്‍ച്ച് ഏഴിന് റയല്‍ മാഡ്രിഡിനെതിരെ ഗോള്‍ നേടിയ റോയ് മക്കേയാണ് ആ ഗോളിനുടമ. കളി തുടങ്ങി 10.12 സെക്കന്‍ഡിലാണ് ആ ഗോള്‍ കുറിക്കപ്പെട്ടത്.

2002-ല്‍ പി.എസ്.വി. ഐന്തോവനെതിരെ 20-ാം സെക്കന്‍ഡില്‍ ആഴ്‌സനല്‍ താരം ഗില്‍ബര്‍ട്ടോ സില്‍വ നേടിയതാണ് ചരിത്രത്തിലെ രണ്ടാമത്തെ ഗോള്‍. 1997-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്‍റസിന്റെ അലസാന്‍ഡ്രോ ഡെല്‍പീറോ 21-ാം സെക്കന്‍ഡില്‍ ഗോള്‍ നേടി. 2005-ല്‍ ഷാല്‍ക്കെക്കെതിരെ മിലാന്‍ താരം ക്ലാരന്‍സ് സീഡോര്‍ഫും 21-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയിട്ടുണ്ട്. 2011-ല്‍ ബാഴ്‌സലോണയ്‌ക്കെതിരെ മിലാന്റെ അലസാന്‍ഡ്രോ പാറ്റോ 23-ാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് വേഗത്തില്‍ പിറന്ന നാലാം ഗോള്‍.
Other stories in this section:
  • പ്രിസ്‌റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
  • താരങ്ങള്‍ക്ക് കേരളത്തിന്റെ ആദരം
  • തെളിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌
  • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരം മുന്നില്‍
  • സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങി
  • അര്‍ജുന്‍ അജിക്ക് സെഞ്ച്വറി
  • ലോക ജൂനിയര്‍ ചെസ് : ലു ഷാങ്‌ലി, ഗോര്യാച്കിന ജേതാക്കള്‍
  • ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ അനുമോദിച്ചു
  • കാലിക്കറ്റ് സര്‍വ്വകലാശാലാ ഫുട്‌ബോള്‍: തൃശ്ശൂര്‍ ടീമുകള്‍ മുന്നില്‍
  • എം.എസ്.പി. ടീമിന് ഉജ്ജ്വല സ്വീകരണം
  • എം.എസ്.പിയുടെ ചുണക്കുട്ടികള്‍ക്ക് മലപ്പുറത്തിന്റെ സ്വീകരണം
  • ഓസ്‌കര്‍ പ്രിസ്റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
  • ദക്ഷിണാഫ്രിക്കയ്ക്ക് ജയം
  • മാഞ്ചസ്റ്ററിന് സമനില
  • ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറിവാല്‍ഷ് രാജിവെച്ചു
  • വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കില്ല
  • ധോനിയ്ക്ക് വിശ്രമം കോലി ക്യാപ്റ്റന്‍
  • മാര്‍ ബസേലിയന്‍ ട്രോഫി ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
  • സെന്റ് ഗിറ്റ്‌സില്‍ മാനേജ്‌മെന്റ് ഫെസ്റ്റ്‌
  • അസ്സീസി വിദ്യാനികേതനില്‍ സി.ബി.എസ്.ഇ. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌
  •