THURSDAY, AUGUST 28, 2014
ബാഴ്‌സയ്ക്ക് നിരാശ; ബയറണ്‍ മുന്നോട്ട്
Posted on: 04 Apr 2013



പാരീസ്: പരിക്കുകളാണ് മത്സരത്തില്‍ അപ്രതീക്ഷിതമായി വഴങ്ങിയ സമനില (2-2) യേക്കാള്‍ ബാഴ്‌സലോണയെ വലയ്ക്കുന്നത്. പാരീസ് സാന്‍ ഷര്‍മാങ്ങി (പി.എസ്.ജി.) നെതിരെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ആദ്യപാദത്തിലെ സമനില ബാഴ്‌സയുടെ സെമി സാധ്യതകള്‍ തെല്ലും കുറയ്ക്കുന്നില്ല. എന്നാല്‍, പ്രധാന താരം ലയണല്‍ മെസ്സിയുടെയും പ്രതിരോധ നിര താരം ഹാവിയര്‍ മസ്‌കെരാനോയുടെയും പരിക്കുകള്‍ അവരെ വേദനിപ്പിക്കുന്നു. മസ്‌കെരാനോയ്ക്ക് ഒരുമാസത്തോളം വിശ്രമം വേണ്ടിവരുമെന്നത് പ്രതിരോധത്തിലെ അവരുടെ വേദന കൂട്ടുകയും ചെയ്യുന്നു.

എവേ മത്സരത്തില്‍ നേടിയ രണ്ട് ഗോളുകള്‍ ബാഴ്‌സയുടെ സെമി സാധ്യതകള്‍ ശക്തമാക്കി നിര്‍ത്തുന്നുണ്ടെങ്കിലും രണ്ടുവട്ടം പിന്നില്‍നിന്ന് തിരിച്ചടിച്ച് നേടിയ സമനില പി.എസ്.ജി.യുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബാഴ്‌സയുടെ പ്രതിരോധത്തെ അതിവേഗ നീക്കങ്ങളിലൂടെ കീഴ്‌പ്പെടുത്താനാകുമെന്ന് തെളിയിക്കുന്നതായിരുന്നു പി.എസ്.ജി. നേടിയ സമനില.

മ്യൂണിക്കില്‍, ബയറണ്‍ മ്യൂണിക്ക് സെമിയിലേക്ക് കാലൂന്നിക്കഴിഞ്ഞു. ഇറ്റാലിയന്‍ ടീം യുവന്‍റസിനെ തോല്പിച്ചതോടെ (2-0) സാധ്യതകള്‍ അവര്‍ക്കൊപ്പമായി. ടൂറിനില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാല്‍ ജര്‍മന്‍ ടീമിന് തുടരെ രണ്ടാംതവണ ചാമ്പ്യന്‍സ് ലീഗ് സെമി കളിക്കാം.

Other stories in this section:
  • ഐ.എസ്.എല്‍: ചെന്നൈയുടെ ഉടമയാവാന്‍ അഭിഷേക് ബച്ചനും
  • സാമ്വല്‍ എറ്റു അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട ചൊല്ലി
  • സാബി അലോണ്‍സോ വിരമിച്ചു
  • ആഴ്‌സനല്‍, ബില്‍ബാവോ, ലെവര്‍ക്യുസന്‍ യോഗ്യത നേടി
  • റയല്‍ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല-ഡി മരിയ
  • യു.എസ്. ഓപ്പണ്‍: ഫെഡറര്‍, സെറീന രണ്ടാം റൗണ്ടില്‍
  • ഇഞ്ചിയോണില്‍ ലക്ഷ്യം 100 മെഡല്‍
  • എം.ജി. സര്‍വകലാശാല ടേബിള്‍ ടെന്നീസ്, ചെസ് ടൂര്‍ണമെന്റുകള്‍ 2 മുതല്‍
  • ചാമ്പ്യന്‍സ് ലീഗ് യോഗ്യത: കെല്‍ട്ടിക് പുറത്ത്‌
  • സിന്ധു മൂന്നാം റൗണ്ടില്‍; ജ്വാല-അശ്വിനി സഖ്യം പുറത്ത്‌
  • റെയ്‌ന അടിച്ചു; ഇന്ത്യ ഉണര്‍ന്നു
  • ചരിത്രതോല്‍വി; യുണൈറ്റഡ് നാണംകെട്ടു
  •