SUNDAY, APRIL 19, 2015
Image Map
IPL 2015 FIXTURE
Match Date Indian Time Team 1 Team 2 Venue Result
108/04/201520:00Kolkata Knight RidersMumbai IndiansKolkothaKolkata Knight Riders Won by Seven Wickets
209/04/201520:00Chennai Super KingsDelhi DaredevilsChennaiChennai Won by One Run
310/04/201520:00Kings XI PunjabRajasthan RoyalsPuneRajasthan Won by 26 Runs
411/04/201516:00Chennai Super KingsSunrisers HyderabadChennaiChennai Super Kings won by 45 runs
511/04/201520:00Kolkata Knight RidersRoyal Challengers BangaloreKolkothaRoyal Challengers Won by 3 Wickets
612/04/201516:00Delhi DaredevilsRajasthan RoyalsDelhiRajasthan Royals Won By 3 Wickets
712/04/201520:00Mumbai IndiansKings XI PunjabMumbaiKings XI Punjab Won By 18 Runs
813/04/201520:00Royal Challengers BangaloreSunrisers HyderabadBengaluruSunrisers Hyderabad Won By 8 Wickets
914/04/201520:00Rajasthan RoyalsMumbai IndiansAhmedabadRajasthan Royals won by 7 wickets
1015/04/201520:00Kings XI PunjabDelhi DaredevilsPuneDelhi Daredevils won by 5 wickets
1116/04/201520:00Sunrisers HyderabadRajasthan RoyalsVisakhapatnamRajasthan Royals won by 6 wickets
1217/04/201520:00Mumbai IndiansChennai Super KingsMumbaiChennai Super Kings won by 6 wickets
1318/04/201516:00Sunrisers HyderabadDelhi DaredevilsVisakhapatnam
1418/04/201520:00Kings XI PunjabKolkata Knight RidersPune
1519/04/201516:00Rajasthan RoyalsChennai Super KingsAhmedabad
1619/04/201520:00Royal Challengers BangaloreMumbai IndiansBengaluru
1720/04/201520:00Delhi DaredevilsKolkata Knight RidersDelhi
1821/04/201520:00Rajasthan RoyalsKings XI PunjabAhmedabad
1922/04/201516:00Sunrisers HyderabadKolkata Knight RidersVisakhapatnam
2022/04/201520:00Royal Challengers BangaloreChennai Super KingsBengaluru
2123/04/201520:00Delhi DaredevilsMumbai IndiansDelhi
2224/04/201520:00Rajasthan RoyalsRoyal Challengers BangaloreAhmedabad
2325/04/201516:00Mumbai IndiansSunrisers HyderabadMumbai
2425/04/201520:00Chennai Super KingsKings XI PunjabChennai
2526/04/201516:00Kolkata Knight RidersRajasthan RoyalsKolkotha
2626/04/201520:00Delhi DaredevilsRoyal Challengers BangaloreDelhi
2727/04/201520:00Kings XI PunjabSunrisers HyderabadMohali
2828/04/201520:00Chennai Super KingsKolkata Knight RidersChennai
2929/04/201520:00Royal Challengers BangaloreRajasthan RoyalsBengaluru
3030/04/201520:00Kolkata Knight RidersChennai Super Kingskolkotha
3101/05/201516:00Delhi DaredevilsKings XI PunjabDelhi
3201/05/201520:00Mumbai IndiansRajasthan RoyalsMumbai
3302/05/201516:00Royal Challengers BangaloreKolkata Knight RidersBengaluru
3402/05/201520:00Sunrisers HyderabadChennai Super KingsHyderabad
3503/05/201516:00Kings XI PunjabMumbai IndiansMohali
3603/05/201520:00
കേരളം ഇന്ത്യയുടെ ക്രീസിലേയ്ക്ക്‌
Posted on: 25 Mar 2013

സുധീര്‍ ശേഖര്‍ പാലക്കണ്ടി
(മുന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനും അമ്പയറും)





ചരിത്രത്തിലാദ്യമായി ദക്ഷിണേന്ത്യന്‍ ചാമ്പ്യന്‍മാരെ തിരഞ്ഞെടുക്കുന്ന സുബയ്യപിള്ള ട്രോഫിക്കു വേണ്ടിയുള്ള ഏകദിന ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍ കടക്കുകയും വിജയ് ഹസാരെ ട്രോഫിക്കുവേണ്ടി വിശാഖപട്ടണത്തില്‍ നടന്ന അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ തകര്‍ത്ത് സെമിയിലെത്തിയെങ്കിലും അസമിനോട് തോറ്റു കേരളം പടിക്കല്‍വെച്ച് കുലമുടച്ചു.

എന്ത് തന്നെയായാലും കേരള ക്രിക്കറ്റിന്റെ ഈ ഉയര്‍ന്നെഴുന്നേല്‍പ്പ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വി.എ. ജഗദീഷ്, സഞ്ചു വിശ്വനാഥ്, സാംസണ്‍, സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, രോഹന്‍ പ്രേം, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ കേരളത്തിന്റെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയരാകാന്‍ പോകുകയാണ്. ഇവരുടെ പ്രകടനത്തിനനുസൃതമായാണ് ദേവ്ധര്‍ ട്രോഫിക്കുവേണ്ടിയുള്ള ദക്ഷിണമേഖലാ ടീമില്‍ സച്ചിന്‍ബേബി, സഞ്ചു വിശ്വനാഥ്, സന്ദീപ് വാര്യര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.



സുബ്ബയ്യപിളള ട്രോഫിയിലെ കേരളത്തിന്റെ മത്സരങ്ങള്‍ - അവലോകനം


മത്സരം :1
- വാസ്‌കോയില്‍ നടന്ന മത്സരത്തില്‍ കേരളം ഹൈദരാബാദിനെതിരെ 64 പന്തുകള്‍ ബാക്കിനില്‍ക്കെ 6 വിക്കറ്റിന് തോല്പിച്ചു. രോഹന്‍ പ്രേമിന്റെ 114 പന്തില്‍ നേടിയ 98 റണ്‍സ് (6 ഫോര്‍, 1 സിക്‌സ്) പ്രകടനം കേരളത്തെ ഹൈദരാബാദ് സ്‌കോറായ 8ന് 192 - 50 ഓവറില്‍ മറികടക്കാന്‍ സഹായിച്ചു. കേരളത്തിനു വേണ്ടി പ്രശാന്ത് പരമേശ്വരന്‍ 24ന് നാല് സന്ദീപ് വാര്യര്‍ 30ന് മൂന്ന് എന്നിവര്‍ ബൗളിങ്ങില്‍ തിളങ്ങി.
സ്‌കോര്‍ :-
ഹൈദരാബാദ് - 192ന് 8 - 50 ഓവര്‍ (ഹനുമവിഹാരി-81),
കേരളം 193ന് 4 - 39. 2 ഓവറില്‍ (രോഹന്‍ പ്രേം-93).
മത്സരം - 2 :
വാസ്‌കോയില്‍ നടന്ന മത്സരത്തില്‍ കേരളം കര്‍ണ്ണാടകയോടു 52 റണ്‍സിനു തോറ്റു. കര്‍ണ്ണാടകയുടെ ഓപ്പണിങ്ങ് ജോഡി 112 രണ്‍സ് നേടി. രാഹുല്‍ 86, സ്റ്റൂവര്‍ട്ട്
ബിന്നി 60 എന്നിവര്‍ കര്‍ണ്ണാടകയുടെ സ്‌കോര്‍ 5ന് 322 - 50 ഓവറില്‍ എത്താന്‍ സഹായിച്ചു. ബൗളിങ്ങില്‍ കേരളത്തിനുവേണ്ടി പി. പ്രശാന്ത് 53ന് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ സച്ചിന്‍ ബേബിയും 61, റോബര്‍ട്ട് ഫെര്‍ണാണ്ടസും 55, റൈഫി വിന്‍സന്റ് ഗോമസും 44 ചേര്‍ന്ന് പോരാടിയെങ്കിലും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാത്തത് കേരളത്തിന് വിനയായി. സച്ചിന്‍ ബേബിയുടെയും റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെയും പൊടുന്നനെയുളള പുറത്താക്കല്‍ ടീമിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
സ്‌കോര്‍ :
കര്‍ണ്ണാടക 322ന് അഞ്ച് - 50 ഓവര്‍ (രാഹുല്‍ - 84, സ്റ്റൂവര്‍ട്ട് ബിന്നി- 60, ഉത്തപ്പ-54) പി. പ്രശാന്ത്-53ന് രണ്ട്.
കേരളം -270ന് 6 -50 ഓവര്‍ (സച്ചിന്‍ബേബി- 61) റോബര്‍ട്ട് ഫെര്‍ണാണ്ടസ് - 55 റൈഫിവിന്‍സന്റ്-44, കെ.ജെ. രാകേഷ് - 41 നോട്ടൗട്ട്) എസ്. ശരത് - 40ന് നാല്.
മത്സരം :3.
പോര്‍വോറിമില്‍ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയെ 6 വിക്കറ്റിന് തോല്പിച്ചു. ആന്ധ്രയുടെ 256 നെതിരെ ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടപ്പെട്ടു. തകര്‍ച്ചയോടെ തുടങ്ങിയ കേരളം റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെ 98 പന്തില്‍ നേടിയ 85 നോട്ടൗട്ടും, റൈഫി വിന്‍സെന്റ് ഗോമസിന്റെ 46 പന്തില്‍ നേടിയ 68 നോട്ടൗട്ട്. ഇരുവരും ചേര്‍ന്നൊരുക്കിയ അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ 126 റണ്‍സ് ടീമിനെ വിജയിപ്പിച്ചു. കൂടാതെ ഓള്‍ റൗണ്ട് പ്രകടനത്തിലൂടെ 42 റണ്‍സും 23ന് രണ്ട് വിക്കറ്റും നേടിയ രോഹന്‍ പ്രേമും നന്നായി തിളങ്ങി. ഒരുഘട്ടത്തില്‍ ആന്ധ്ര 21 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലായിരുന്നു.
സ്‌കോര്‍ :
ആന്ധ്ര- 256ന് ആറ് - 50 ഓവറില്‍ (സിര്‍ക്കാര്‍ ഭരത് - 74, സായ്കൃഷ്ണ- 61, പ്രശാന്ത് കുമാര്‍ 41) ശ്രീശാന്ത് - 61 ന് നാല് , രോഹന്‍ പ്രേം-23ന് രണ്ട്,
കേരളം 260ന് നാല് - 46. 2 ഓവറില്‍ (റോബര്‍ട്ട് ഫെര്‍ണാണ്ടസ് - 85 നോട്ടൗട്ട്, റൈഫി ഗോമസ് - 68 നോട്ടൗട്ട്, രോഹന്‍ പ്രേം - 42) ഗ്യാനേശ്വര്‍റാവു - 44ന് രണ്ട്.
മത്സരം - 4:
പോര്‍വോറിമില്‍ കേരളം തമിഴ്‌നാടിനെ 5 വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍ സഞ്ചു വിശ്വനാഥ് (5 ഫോര്‍, 1 സിക്‌സടക്കം) 94 പന്തില്‍ നേടിയ 85 നോട്ടൗട്ട് വെടിക്കെട്ടു ബാറ്റിങ്ങും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ മിന്നല്‍ പിണര്‍ ബാറ്റിങ്ങും, 7 ഫോറും, 1 സിക്‌സടക്കം 42 പന്തില്‍ നേടിയ 61, കേരളത്തെ തമിഴ്‌നാടിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ജയമൊരുക്കി. സന്ദീപ്‌വാര്യര്‍ 50 ന് രണ്ട് വിക്കറ്റ് നേടി.
തമിഴിനാട് സ്‌കോറായ 257 നേടാന്‍, വേണ്ടി മുന്‍ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക് 8 ഫോറും 3 സിക്‌സറുകളുമടക്കം 55 പന്തില്‍ നേടിയ 73 റണ്‍സും യോ മഹേഷിന്റെ 4 ഫോറും 2 സിക്‌സറുമടക്കം 18 പന്തില്‍ നേടിയ 40 റണ്‍സും ടീമിനെ സഹായിച്ചു. ആര്‍.ഷാ. 52ന് നാല് വിക്കറ്റെടുത്തു.
സ്‌കോര്‍ :
തമിഴ്‌നാട് - 257ന് ഏഴ് -47 ഓവറില്‍ (ഡി. കാര്‍ത്തിക്ക് - 73, യോ മഹേഷ് - 40) സന്ദീപ് വാര്യര്‍ - 50ന് രണ്ട്, ശ്രീശാന്ത് - 83 ന് രണ്ട്.
കേരളം : 258ന് അഞ്ച് -46. 3 ഓവറില്‍ (സഞ്ചു വിശ്വനാഥ് - 85 നോട്ടൗട്ട്, സച്ചിന്‍ ബേബി- 61, ജഗദീഷ് -35, കെ.ജെ. രാകേഷ് - 32) ആര്‍.ഷാ -52ന് നാല്.
മത്സരം - 5 :
ചരിത്രത്തിലാദ്യമായി കേരളം നോക്കൗട്ട് ഘട്ടത്തില്‍. പോര്‍വോറിമില്‍ നടന്ന മത്സരത്തില്‍ കേരളം ഗോവയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഈ അസുലഭ നേട്ടം കൈവരിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗോവയുടെ സ്വപ്നില്‍ അസ്‌നോദ്കറെ പുറത്താക്കികൊണ്ട് സന്ദീപ് വാര്യര്‍ ആദ്യപ്രഹരമേല്പ്പിച്ചു. ഗോവ നായകന്‍ സാഗുണ്‍ കമ്മത്ത് പോരാടി നേടിയ 71 റണ്‍സുമായ് പുറത്താകുമ്പോള്‍ അവര്‍ 161ന് 7 എന്ന അവസ്ഥയിലായിരുന്നു. റോബിന്‍ ഡിസൂസ നേടിയ 50 റണ്‍സ് ഗോവയെ 200 കടക്കാന്‍ സഹായിച്ചു. കേരളത്തിന്റെ പ്രശാന്ത് പരമേശ്വരന്‍ 34ന് മൂന്നും പി. പ്രശാന്ത് 26ന് രണ്ടും വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം സഞ്ചു വിശ്വനാഥിന്റെ മികച്ച ഫോമും ആക്രമോത്സുകമായ ബാറ്റിങ്ങിലൂടെ 4 ഫോറും 3 സിക്‌സറടക്കം നേടിയ 58 റണ്‍സും, 82 റണ്‍സ് നേടി പുറത്താകാതെ നിന്ന രോഹന്‍ പ്രേമിന്റെ ബാറ്റിങ്ങും ടീമിന്റെ വിജയത്തില്‍ പ്രധാന ഘടകമായി. രോഹന്‍ പ്രേം വളരെവേഗം മികച്ച ഒരു ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് ശുഭേദാര്‍കമാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ കര്‍ണ്ണാടകയോട് മാത്രം തോല്‍ക്കുകയും ഹൈദരാബാദ്, ആന്ധ്ര, തമിഴ്‌നാട്, ഗോവ എന്നീ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്ത കേരളം 17 പോയിന്റുമായാണ് വിജയ്ഹസാരെ നോക്കൗട്ട് ടൂര്‍ണമെന്റിലേക്ക് രണ്ടാം സ്ഥാനക്കാരായി പ്രവേശിക്കുന്നത്.
സ്‌കോര്‍ : -
ഗോവ 219 - 49.5 ഓവറില്‍ (സാഗുണ്‍ കമ്മത്ത് - 71, റോബിന്‍ -50) പ്രശാന്ത് പരമേശ്വരന്‍ 34ന് മൂന്ന്, പി. പ്രശാന്ത് -26ന് രണ്ട്.
കേരളം :- 223ന് നാല് - 45.3 ഓവറില്‍ (സഞ്ചു വിശ്വനാഥ് - 58, രോഹന്‍ - 82 നോട്ടൗട്ട്)



വിജയ്ഹസാരെ ട്രോഫി - അഖിലേന്ത്യാ നോക്കൗട്ട്

വിശാഖപട്ടണം : പഞ്ചാബ് ത കേരളം (ക്വാര്‍ട്ടര്‍ ഫൈനല്‍)

കേരള ക്രിക്കറ്റ് അതിന്റെ പാരമ്യതയില്‍ - കരുത്തരായ പഞ്ചാബിനെ 46 റണ്‍സിന് തകര്‍ത്ത് കേരള ടീം വെന്നിക്കൊടിപാറിച്ചു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ഫലമായി 12 ഫോറടക്കം, വെറും 70 പന്തില്‍ നേടിയ 104 റണ്‍സും ജഗദീഷിന്റെ 8 ഫോറും 1 സിക്‌സുമടക്കം 120 പന്തില്‍ നേടിയ 119 കുറ്റമറ്റ റണ്‍സും, സഞ്ചു വിശ്വനാഥ് തകര്‍ത്താടി നേടിയ 43 റണ്‍സും കൂടി കേരളത്തെ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുക്കാന്‍ സഹായിച്ചു. ഏകദിന ക്രിക്കറ്റിന്റെ രാജാവായ യുവരാജ് സിംഗ് 39ന് മൂന്ന് വിക്കറ്റ് നേടി. സച്ചിന്‍ ബേബിയും ജഗദീഷും കൂടി 104 പന്തില്‍നേടി 139 റണ്‍സ് കൂട്ടുകെട്ട് ഫലത്തില്‍ പഞ്ചാബിനെ ദുരിതത്തിലാക്കി എന്ന് പറയാം. കേരളത്തിന്റെ ഉന്നതനിലവാരം പുലര്‍ത്തിയ ഗ്രൗണ്ട് ഫീല്‍ഡിംഗും ക്യാച്ചിങ്ങും ടീമിന് മികവേകി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ബാറ്റ്‌സ്മാന്‍ ഗുര്‍കീരാത് സിംഗിന്റെ 12 ഫോറടക്കം 106 പന്തില്‍ നേടിയ 99 റണ്‍സും ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ 5 ഫോറും 1 സിക്‌സറടക്കം 149 പന്തില്‍ നേടി 81 റണ്‍സും, ഇരുവരും കൂടി നാലാം വിക്കറ്റില്‍ നേടിയ 159 റണ്‍സ് കൂട്ടുകെട്ടും ടീമിനെ രക്ഷിക്കാനായില്ല. യുവരാജ് പൂജ്യത്തിനു പുറത്തായതും ദോഷകരമായി. പ്രശാന്ത് പരമേശ്വരനും 40ന് മൂന്ന് വിക്കറ്റ്, സന്ദീപ് വാര്യരും 46ന് രണ്ട് ബൗളിങ്ങില്‍ നന്നായി തിളങ്ങി. ഒടുവില്‍ പഞ്ചാബ് 47.3 ഓവറില്‍ 274 റണ്‍സിന് പുറത്തായി.

കേരളം ഏകദിനത്തില്‍ അവരുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് പഞ്ചാബിനെതിരെ (320/6) നേടിയത്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഹൈദരാബാദിനെതിരെ 2009-10
സീസണില്‍ നേടിയ (358/3) ആണ്.
സ്‌കോര്‍ :
കേരളം 320/6. 50 ഓവറില്‍ (ജഗദീഷ് -119, സച്ചിന്‍ ബേബി - 104 നോട്ടൗട്ട്, സഞ്ചു വിശ്വനാഥ് - 43) .യുവരാജ് - 39ന് മൂന്ന്.
പഞ്ചാബ് - 274 - 47.3 ഓവറില്‍ (ഗുര്‍കീരാത് സിംഗ് - 99, മന്‍ദീപ് സിംഗ് - 81) പ്രശാന്ത് പരമേശ്വരന്‍ 40ന് മൂന്ന്, സന്ദീപ് വാര്യര്‍ 46ന് രണ്ട്, റൈഫി വിന്‍സന്റ് 41ന് രണ്ട്,പി.പ്രശാന്ത്
59ന് രണ്ട്)
വിജയ് ഹസാരെ ട്രോഫി സെമിഫൈനലില്‍ കേരളം വീണ്ടും പടിക്കല്‍ കലമുടച്ചു.

അസമിനെതിരെ 5 വിക്കറ്റ് തോല്‍വി.

വിശാഖപട്ടണം : കരുത്തരായ പഞ്ചാബിനെ തോല്പിച്ചതിന്റെ വര്‍ദ്ധിത വീര്യവുമായി അസമിനെതിരെ മത്സരിച്ച കേരളം എതിരാളികളെ വെല്ലുന്ന തരത്തിലുള്ള സ്‌കോര്‍നേടുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളില്‍ കൊടുങ്കാറ്റായി മാറിയ സച്ചിന്‍ ബേബിയുടെയും സഞ്ചു വിശ്വനാഥിന്റെയും പരാജയം വന്‍ സ്‌കോര്‍ നേടുന്നതില്‍ കേരളം പരാജയപ്പെട്ടു. എന്നാലും ടീമിന്റെ ഓപ്പണറും മുന്‍ ക്യാപ്റ്റനും ഈ രജ്ഞിസീസണില്‍ 8 മത്സരങ്ങളില്‍ നിന്ന് 871 റണ്‍സ് നേടിയ വി.എ.ജഗദീഷ് ഒരിക്കല്‍കൂടി താനൊരു ക്ലാസ്സ് ബാറ്റ്‌സ്മാനാണെന്നു തെളിയിച്ച പ്രകടനം നടത്തി. 4 ഫോറടക്കം 109 പന്തില്‍ 89 റണ്‍സ്. ഫോമിലേക്കു തിരിച്ചുവരുന്ന റൈഫി വിന്‍സന്റ് ഗോമസ് 3ഫോറും 1സിക്‌സറടക്കം 58 പന്തില്‍ നേടിയ 51 റണ്‍സും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന രോഹന്‍പ്രേമിന്റെ 68 പന്തില്‍ നേടിയ 34 റണ്‍സും ടീമിനെ 197 എത്താന്‍ സഹായിച്ചു. സന്ദീപ് വാര്യര്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ ടീമിലേക്കു കൂടി തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടു, സ്വിങ് ബൗളിങ്ങില്‍ താനൊരു 'കിങ്ങാ'ണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു. പ്രശാന്ത് പരമേശ്വരനും ഫോമിേലക്കു തിരിച്ചുവന്നത് നല്ല ലക്ഷണമാണ്. പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തിയത് രണ്ട് മാച്ച് സസ്‌പെന്‍ഷനു ശേം തിരിച്ചുവന്ന ശ്രീശാന്താണ്. 9 ഓവറില്‍ വിക്കറ്റില്ലാതെ 56 റണ്‍വിട്ടു കൊടുത്ത ശ്രീശാന്ത് നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരങ്ങളില്‍ വിക്കറ്റ് കിട്ടിയെങ്കിലും ധാരാളം റണ്‍സ് വിട്ടുകൊടത്തു.
തകര്‍ച്ചയോടെ തുടങ്ങിയ അസം ഒരുഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 28 എന്ന നിലയിലായിരുന്നു. പക്ഷേ ഗോകുല്‍ ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനം, 52 നോട്ടൗട്ടും 30ന് മൂന്ന് വിക്കറ്റും നേടി ടീമിനെ കരകയറ്റി. നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സും ആറാം വിക്കറ്റില്‍ അപരാജിതമായി നേടിയ 75 റണ്‍സും അസമിന്റെ വിജയം ഉറപ്പാക്കി. തജീന്ദര്‍ 49 റണ്‍സെടുത്തു.
സ്‌കോര്‍:
കേരളം 197 - 48. 5 ഓവറില്‍ (ജഗദീഷ് -89, റൈഫി ഗോമസ് - 51, രോഹന്‍ പ്രേം-34, സച്ചിന്‍ബേബി -0, സഞ്ചു വിശ്വനാഥ്-2, റോബര്‍ട്ട് ഫെര്‍ണാണ്ടസ് - 1, ജെ.കെ. രാകേഷ്-3) ഗോകുല്‍ ശര്‍മ്മ-30ന് മൂന്ന്, പി.എന്‍. ദാസ്-38ന് മൂന്ന്.
അസം :200ന് അഞ്ച് - 46 ഓവറില്‍ (ഗോകുല്‍ ശര്‍മ്മ - 52 നോട്ടൗട്ട്, തജീന്ദര്‍ - 49) സന്ദീപ് വാര്യര്‍-25ന് രണ്ട്, പ്രശാന്ത് പരമേശ്വരന്‍ - 25ന് രണ്ട്, ശ്രീശാന്ത് 56ന് 0).
മുംബൈയെ അട്ടിമറിച്ചു സെമിയിലെത്തിയ അസമും പഞ്ചാബിനെ തോല്പിച്ചെത്തിയ കേരളവും ദേശീയതലത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്പ്പുള്ളവരാണെന്ന് ഏവരെയും ബോധ്യപ്പെടുത്തികഴിഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനം മാത്രമാണ് കുടുതല്‍ ഉന്നതിയിലെത്താനുള്ള പോംവഴി.
മികച്ച പ്രകടനം കാഴ്ചവെച്ച കേരള താരങ്ങള്‍

സച്ചിന്‍ബേബി :-
1 സെഞ്ച്വറിയും 2 ഫിഫ്റ്റിയുമടക്കം 298 റണ്‍സ്. ശരാശരി - 99.33 സ്‌ട്രൈക്ക് റേറ്റ് - 130.70. വിജയ് ഹസാരെ ട്രോഫിയില്‍ ആസാധ്യ ഫോമില്‍ ബാറ്റേന്തിയ സച്ചിന്‍ബേബി കഴിഞ്ഞ രഞ്ജി സീസണിലെ മോശം ഫോമിന് പ്രായാശ്ചിത്തമേന്തിയാണ് ഇക്കുറി ബാറ്റ് ചെയ്തത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ പഞ്ചാബിനെതിരെ 70 പന്തില്‍ പുറത്താകാതെ നേടിയ 104 റണ്‍സ്, ബേബിയുടെ കാരിയറിലെ മികച്ച ഇന്നിങ്ങ്‌സ് മത്സരശേഷം യുവരാജ് സിംഗ് സമ്മാനിച്ച ഒരു ജോഡി ബാറ്റിങ്ങ് ഗ്ലവ്‌സ് വിലമതിക്കാനാവാത്ത സമ്മാനമായി സഞ്ചിന്‍ ബേബി കരുതുന്നു. ദക്ഷിണേന്ത്യയിലെതന്നെ മികച്ച ഫീല്‍ഡര്‍ മാരിലൊരാള്‍. അത്യാവശ്യം ബൗള്‍ ചെയ്യും. അര്‍ഹതയെന്നോണം ദേവ്ധര്‍ ട്രോഫിക്കുള്ള ദക്ഷിണേന്ത്യന്‍ ടീമില്‍.
ഗുവഹാത്തിയില്‍ നടന്ന പ്രൊഫ: ഡി.ബി. ദേവ്ധര്‍ ട്രോഫിക്കുവേണ്ടിയുള്ള അന്തര്‍മേഖല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഈസ്റ്റ് സോണുമായുള്ള മത്സരത്തില്‍ സൗത്തിന് വേണ്ടി സച്ചിന്‍ ബേബി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് 5 ഫോറടക്കം 19 പന്തില്‍ പുറത്താകാതെ നേടിയ
33 ഉം, വെസ്റ്റ് സോണിനെതിരെ പിടിച്ചു നിന്നു ബാറ്റുചെയ്തു. 3 ഫോറടക്കം 68 പന്തില്‍ നേടിയ 58 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് - 104.
വി.എ. ജഗദീഷ് : 250തിലേറെ റണ്‍സ്, 1 സെഞ്ച്വറി, 1 ഫിഫ്റ്റി , സ്ഥിരതയാര്‍ന്ന പ്രകടനം.
കഴിഞ്ഞ രഞ്ജി സീസണിലെ (871 റണ്‍സ്) ബാറ്റിങ്ങ് ഫോമിന്റെ തുടര്‍ച്ച നല്ല സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാന്‍. നല്ല ക്ലോസ് ഇന്‍ ഫീല്‍ഡര്‍, ദേവ്ധര്‍ ട്രോഫിക്കുള്ള ടീമിലിടം
ലഭിക്കാത്തത് നിര്‍ഭാഗ്യം.
സഞ്ചു വിശ്വനാഥ് സാംസണ്‍ :
220ല്‍പരം റണ്‍സ്. 2 ഫിഫ്ടി, ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍, ആവനാഴിയില്‍ എല്ലാ ക്രിക്കറ്റിങ്ങ് ഷോട്ടുകളും ഉണ്ട്. അണ്ടര്‍ 19 ഏഷ്യകപ്പ് ക്രിക്കറ്റ് ഇന്ത്യനേടിയപ്പോള്‍ ടീം അംഗം. വിക്കറ്റ് കീപ്പിങ്ങ് കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. പരിക്കുമൂലം കഴിഞ്ഞ രഞ്ജി സീസണില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തത് ടീമിന് വന്‍ നഷ്ടം. ടീമിലുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ കേരളം രഞ്ജി നോക്കൗട്ടില്‍ കടന്നേനെ. അര്‍ഹതയെന്നോണം ദേവ്ധര്‍ ട്രോഫിക്കുള്ള ദക്ഷിണേന്ത്യന്‍ ടീമില്‍.
രോഹന്‍ പ്രേം:
260ലേറെ റണ്‍സ്. 2 ഫിഫ്ടി. സ്റ്റെഡി ബാറ്റ്‌സ്മാന്‍ വളരെ നിര്‍ണ്ണായകമായ ഇന്നിംഗ്‌സുകള്‍ കളിച്ചു. നല്ലൊരു സ്പിന്നര്‍കൂടിയായ രോഹന്‍ കേരളത്തിന്റെ ഭാവി ഓള്‍ റൗണ്ടര്‍ സ്ഥാനം അലങ്കരിക്കാന്‍ അനുയോജ്യന്‍. നല്ല ക്ലോസ് ഇന്‍ ഫീല്‍ഡര്‍.
റൈഫി വിന്‍സെന്റ് ഗോമസ് :
2 ഫിഫ്ടിയടക്കം 200 ല്‍പരം റണ്‍സ്. കഴിഞ്ഞ രഞ്ജിയില്‍ മോശം ഫോമിലായിരുന്നെങ്കിലും ഇപ്പോള്‍ ഫോം വീണ്ടെടുത്തു. നല്ലൊരു ഓള്‍ റൗണ്ടര്‍ ആണ് റൈഫി. നല്ല ഫീല്‍ഡര്‍. ഭാവി വാഗ്ദാനം.
സന്ദീപ് വാര്യര്‍ :
മിക്ക മത്സരങ്ങളിലും വിക്കറ്റ് നേടി. ഇക്കണോമിക്കല്‍ ബൗളിങ്ങ് നല്ലൊരു സ്വിങ്ങ് ബൗളര്‍. കഴിഞ്ഞ രഞ്ജി സീസണില്‍ തിളങ്ങി. കേരള പേസ് ബൗളിങ്ങിന്റെ ചുക്കാന്‍. കേരളത്തിന്റെ ഭാവിവാഗ്ദാനം. അര്‍ഹതക്കനുസരിച്ച് ദേവ്ധര്‍ ട്രോഫി ടീമില്‍.
പ്രശാന്ത് പരമേശ്വരന്‍ :
കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി. നല്ലൊരു ഇടങ്കയ്യന്‍ പേസ് ബൗളര്‍. നല്ല ലൈനും ലെങ്തും സൂക്ഷിച്ചു ബൗള്‍ ചെയ്യും. വിക്കറ്റ് എടുക്കാന്‍ പ്രത്യേക കഴിവുള്ള സ്‌ട്രൈക്ക് ബൗളര്‍. ഭാവിവാഗദാനം.
കൂടാതെ റോബര്‍ട്ട് ഫെര്‍ണാണ്ടസും പി. പ്രശാന്തും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.
സ്ട്രാറ്റജിസ്റ്റ് നിര്‍ബന്ധം. :
കേരള ക്രിക്കറ്റ് ടീമിന്റെ ശക്തിയും ദൗര്‍ബല്യവും അടുത്തറിയുന്ന വ്യക്തിയെ (തന്ത്രങ്ങള്‍ മെനയുന്ന ആള്‍) ഉടന്‍തന്നെ കേരളം നിയമിക്കണം. ഗെയിം സ്ട്രാറ്റജിസ്റ്റിനുള്ള പ്രാധാന്യം ഭാവിയില്‍ വളരെയധികം ടീമിന് ഉപകാരം ചെയ്യും. കോച്ച്, മാനേജര്‍, ഫിസിയോ, വീഡിയോ അനലിസ്റ്റ് പോലെ തന്നെ സ്ട്രാറ്റജിസ്റ്റിനും പ്രധാന്യം നല്‍കണം.
ഉദാ: കഴിഞ്ഞ രഞ്ജി സീസണില്‍ താഴ്ന്ന റാങ്കുള്ള ജമ്മുകാശ്മീരിനോട് തോറ്റ കേരളം, അതുകൊണ്ടുതന്നെ നോക്കൗട്ട് ഘട്ടത്തില്‍ കടക്കാതെ പുറത്തായി. ശക്തമായ സ്പിന്‍ ബൗളിങ്ങ് നിരയുള്ള കാശ്മീര്‍ ടീമിനെതിരെ (പര്‍വേസ് റസൂല്‍ അടങ്ങിയ) ടീമുമായ മത്സരത്തിന് ടേണിങ്ങ് ട്രാക്ക് ഒരുക്കിയ കേരളം തോല്‍വി ഏറ്റുവാങ്ങി. സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍ എന്നീ ഫേസ് ബൗളര്‍മാര്‍ ടീമിലുണ്ടായിട്ടും കേരളം സ്പിന്‍പിച്ച് ഒരുക്കി സ്വയം കുഴി തോണ്ടിയത് (അനന്തപത്മനാഭന്‍, സുരേഷ് കുമാര്‍, രാംപ്രകാശ് എന്നീ നിലവാരമുള്ള സ്പിന്നര്‍മാര്‍ ടീമിലില്ലാത്ത കാര്യം ഓര്‍ക്കണമായിരുന്നു.).
ഇവിടെയാണ് തന്ത്രങ്ങള്‍ മെനയുന്ന (സ്ട്രാറ്റജിസ്റ്റിന്റെ) സാന്നിധ്യം പ്രധാന്യമര്‍ഹിക്കുന്നത്. ടീമിന്റെ ഘടനയും (പിച്ചനുസരിച്ച്) കളിക്കാരുടെ ബാറ്റിങ്ങ് / ബൗളിങ്ങ് ലൈനപ്പും ഫീല്‍ഡര്‍മാരുടെ സ്ഥാനങ്ങളും (പൊസിഷന്‍) തീരുമാനിക്കുന്നതില്‍ ക്യാപ്റ്റനൊപ്പം കോച്ചും സ്ട്രാറ്റജിസ്റ്റും അനിവാര്യമാണ്.

 

Other stories in this section:
  • റിച്ചിയുടെ ആദ്യ വിരമിക്കല്‍
  • ഐപിഎല്‍: പ്രതീക്ഷയായി യുവതാരങ്ങള്‍
  • മലപ്പുറം പ്രീമിയര്‍ലീഗ് കളിക്കുകയാണ്‌
  • ആരടിക്കും ആ ട്രിപ്പിള്‍?
  • ഭൂട്ടാന്റെ റൊണാള്‍ഡോ
  • കളിയെഴുത്തിലെ സംഗീതം
  • കരുനീക്കം പിഴയ്ക്കാത്ത ഒരുവള്‍
  • നാടുവിടുന്നു ഇന്ത്യന്‍ ഫുട്‌ബോളര്‍മാരും
  • ചിറകു മുളയ്ക്കാത്ത മോഹങ്ങളുമായി ന്യൂസീലന്‍ഡ്‌
  • ദക്ഷിണാഫ്രിക്കയുടെ ചരിത്രപരമായ ദൗര്‍ബല്യങ്ങള്‍
  • പാകിസ്താന്‍ എന്ന സമസ്യ
  • ശ്രീലങ്കയുടെ തുറുപ്പുഗുലാന്‍
  • ഇന്ത്യയുടെ അത്ഭുതം, ആശങ്കയും
  • കപ്പിന് മുന്നിലെ ഓസീസ് മറ
  • അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുമോ വിന്‍ഡീസ്?
  • കളിക്കാനിടമില്ലാത്തവരുടെ വിജയം
  • ഇന്ത്യന്‍ ഫുട്‌ബോളിലെ രണ്ടാമൂഴം
  • നൂയര്‍, നിങ്ങളാണ് താരം
  • ജെറാഡിന്റെ ഗോളും തൊണ്ടയില്‍ കുടുങ്ങിയ മുള്ളും
  • ആ പതിനഞ്ച് ആരൊക്കെ?
  •