THURSDAY, APRIL 17, 2014
സോംദേവിന് അട്ടിമറി ജയം
Posted on: 24 Mar 2013


പ്രീ ക്വാര്‍ട്ടറില്‍ ദ്യോകോവിച്ചിനെതിരെ

മയാമി: ഇന്ത്യയുടെ പ്രമുഖ സിമഗിള്‍സ് താരം സോംദേവ് ദേവ് വര്‍മ്മന് മയാമി മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ അട്ടിമറി ജയം.തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഫ്രഞ്ചു താരം എഡ്യുറാഡോ റോജര്‍ വാസിലിനെ രണ്ടു മണിക്കൂറും 20 മിനിറ്റും നീണ്ട മാരത്തണ്‍ മത്സരത്തിലാണ് സോംദേവ് മറികടന്നത്.സ്‌കോര്‍4-6,6-4, 7-5.മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചാണ് സോംദേവിന്റെ എതി
രാളി.
ലോക 80-ാം റാങ്കുകാരനായ റോജര്‍ വാസിലിനെതിരെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് 254-ാം റാങ്കുകാരനായ സോംദേവ് പുറത്തെടുത്തത്.ആദ്യ സെറ്റ് 4-6 ന് അടിയറവെച്ച സോംദേവ് തുടര്‍ന്നുള്ള രണ്ടും സെറ്റുകളിലും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.മത്സരത്തില്‍ ഏഴ് തകര്‍പ്പന്‍ എയ്‌സുകളും സോംദേവ് ഉതിര്‍ത്തു.
ചെക്ക് താരം ലൂക്കാസ് റോസലിനെ 6-1 ,6-0 ത്തിന് തകര്‍ത്താണ് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് മൂന്നാം റൗണ്ടിലെത്തിയത്.
ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി ബഹാമസിന്റെ ഡാനിയേല്‍ നെസ്റ്റര്‍ സഖ്യം ഫ്രഞ്ച് ജോഡികളായ റിച്ചാര്‍ഡ് ഗാസെ്ക-റോജര്‍ വാസ്ലിന്‍ സഖ്യത്തെ തകര്‍ത്ത് രണ്ടാം റൗണ്ടില്‍ കടന്നു(7-6(3),6-3).
Other stories in this section:
  • കാലിസ്, പാണ്ഡെ നയിച്ചു നൈറ്റ് റൈഡേഴ്‌സ് 163
  • ഈസ്റ്റ്ബംഗാളിന് തോല്‍വി ബംഗളൂരുവിന് കിരീടം ഒരു ജയം അകലെ
  • ബൊപ്പണ്ണ-ഖുറേഷി സഖ്യം പ്രീക്വാര്‍ട്ടറില്‍
  • ഐ.പി.എല്‍ . ഒത്തുകളി: ശ്രീനിവാസനെതിരെ 12 ആരോപണങ്ങള്‍
  • ഫെഡറര്‍ക്ക് ജയം
  • ഹോക്കി: ഇന്ത്യക്ക് തോല്‍വി
  • രഹസ്യ 13ല്‍ ഒന്ന് പുറത്ത്‌
  • ലോകത്ത് ഏറ്റവും മികച്ച പ്രതിഫലം സിറ്റി താരങ്ങള്‍ക്ക്‌
  • പൊഡോള്‍സ്‌കിക്ക് ഡബ്ള്‍ ; ആഴ്‌സനല്‍ നാലാമത്‌
  • റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് :തിരുവനന്തപുരം, കൊല്ലം വിജയികള്‍
  • ലെവന്‍ഡോവ്‌സ്‌കി @ 100 ഡോര്‍ട്ട്മുണ്ട് ഫൈനലില്‍
  • ഉത്തരമേഖലാ സെലക്ഷന്‍ ട്രയല്‍സ് 21ന് തലശ്ശേരിയില്‍
  • ക്രിക്കറ്റ് ക്ലിനിക്ക് സ്‌പോര്‍ട്‌സ് മാസികയും എസ്.ബി.ടി.യും കൈകോര്‍ക്കുന്നു
  •