WEDNESDAY, OCTOBER 22, 2014
മെസ്സി മാജിക്കില്‍ അര്‍ജന്റീന
Posted on: 24 Mar 2013


ലാറ്റിനമേരിക്ക: കൊളംബിയയ്ക്കും ജയം

ബ്യൂണസ്‌ഐറിസ്: സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ ഇരട്ട ഗോളുകളും ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ മാജിക്കും വിധിനിര്‍ണയിച്ച ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനിസ്വേലയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം(3-0). മറ്റ് മത്സരങ്ങളില്‍ കൊളംബിയ ബൊളീവിയയെയും (5-0), പെറു ചിലിയെയും (1-0) തോല്പിച്ചു. ഉറുഗ്വായ്-പാരഗ്വായ് മത്സരം സമനിലയില്‍ പിരിഞ്ഞു (1-1).
വെനിസ്വേലയ്‌ക്കെതിരെ കളിയുടെ 29, 59 മിനിറ്റുകളില്‍ ഹിഗ്വെയ്ന്‍ വല ചലിപ്പിച്ചപ്പോള്‍ 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. രണ്ടിലേറെ തവണ മെസ്സിയുടെ തകര്‍പ്പന്‍ഷോട്ടുകള്‍ വെനിസ്വേല ഗോളി രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ വന്‍മാര്‍ജിനില്‍ അര്‍ജന്റീന ജയം നേടുമായിരുന്നു. ഒന്‍പത് രാജ്യങ്ങളടങ്ങിയ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്‍പത് ഗോളുകള്‍ നേടിയ മെസ്സി ടോപ്‌സ്‌കോറര്‍ സ്ഥാനം നിലനിര്‍ത്തി.
ജയത്തോടെ ഗ്രൂപ്പില്‍ 10 കളികളില്‍ നിന്ന് 23 പോയന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയ(19)യെക്കാള്‍ നാലും മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറി(17)നെക്കാള്‍ ആറും പോയന്റുകളുടെ ലീഡ് അര്‍ജന്റീനയ്ക്കുണ്ട്.
കൊളംബിയ ബൊളീവിയയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കിയാണ് വിജയം പിടിച്ചെടുത്തത്. മാക്‌നെലി ടോറസ്(20), കാര്‍ലോസ് വാല്‍ഡസ്(49), തിയോഫിലോ ഗുട്ടിറെസ്(62), റഡാമെല്‍ ഫാല്‍ക്കാവോ (87), പാബ്ലോ അമേറോ(90) എന്നിവരായിരുന്നു കൊളംബിയയുടെ സ്‌കോറര്‍മാര്‍. പെറുവിനെതിരെ ജെഫേഴ്‌സണ്‍ ഫര്‍ഫാന്റെ 87-ാം മിനിറ്റിലെ ഗോളാണ് ചിലിക്ക് ജയമൊരുക്കിയത്. ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് 82-ാം മിനിറ്റില്‍ ഉറുഗ്വായെ മുന്നിലെത്തിച്ചെങ്കിലും നാല് മിനിറ്റുകള്‍ക്കുള്ളില്‍ എഡ്ഗാര്‍ ബെനിറ്റ്‌സ്(86) പാരഗ്വായുടെ സമനില ഗോള്‍ നേടി.
മധ്യ അമേരിക്കന്‍ (കോണ്‍കാ കാഫ്) യോഗ്യതാ മത്സരങ്ങളില്‍ അമേരിക്ക കോസ്റ്റാറിക്കയെ(1-0) കീഴടക്കി. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ ഹോണ്ടുറാസുമായി സമനിലയില്‍ പിരിഞ്ഞു (2-2).
Other stories in this section:
 • പിസ്‌റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • താരങ്ങള്‍ക്ക് കേരളത്തിന്റെ ആദരം
 • തെളിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌
 • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരം മുന്നില്‍
 • സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ് ബോള്‍ തുടങ്ങി
 • അര്‍ജുന്‍ അജിക്ക് സെഞ്ച്വറി
 • ലോക ജൂനിയര്‍ ചെസ് : ലു ഷാങ്‌ലി, ഗോര്യാച്കിന ജേതാക്കള്‍
 • ഏഷ്യന്‍ ഗെയിംസ് ജേതാക്കളെ അനുമോദിച്ചു
 • കാലിക്കറ്റ് സര്‍വ്വകലാശാലാ ഫുട്‌ബോള്‍: തൃശ്ശൂര്‍ ടീമുകള്‍ മുന്നില്‍
 • എം.എസ്.പി. ടീമിന് ഉജ്ജ്വല സ്വീകരണം
 • എം.എസ്.പിയുടെ ചുണക്കുട്ടികള്‍ക്ക് മലപ്പുറത്തിന്റെ സ്വീകരണം
 • ഓസ്‌കര്‍ പ്രിസ്റ്റോറിയസ്സിന് അഞ്ച് വര്‍ഷം തടവ്‌
 • ദക്ഷിണാഫ്രിക്കയ്ക്ക് ജയം
 • മാഞ്ചസ്റ്ററിന് സമനില
 • ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറിവാല്‍ഷ് രാജിവെച്ചു
 • വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കില്ല
 • ധോനിയ്ക്ക് വിശ്രമം കോലി ക്യാപ്റ്റന്‍
 • മാര്‍ ബസേലിയന്‍ ട്രോഫി ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് 27 മുതല്‍
 • സെന്റ് ഗിറ്റ്‌സില്‍ മാനേജ്‌മെന്റ് ഫെസ്റ്റ്‌
 • അസ്സീസി വിദ്യാനികേതനില്‍ സി.ബി.എസ്.ഇ. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌
 •