SATURDAY, NOVEMBER 01, 2014
ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി ജയിച്ചു
Posted on: 24 Mar 2013


സ്‌പെയിനിന് സമനിലക്കുരുക്ക്

ലണ്ടന്‍: യൂറോപ്യന്‍ മേഖലയിലെ 2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഹോളണ്ട്, ടീമുകള്‍ക്ക് ജയം. അതേസമയം പിന്‍നിര ടീമായ ഫിന്‍ലന്‍ഡിനോട് സമനിലയില്‍ കുരുങ്ങിയ ലോകചാമ്പ്യന്മാരായ സ്‌പെയിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അപകടത്തിലായി. ഗ്രൂപ്പ് 'ഐ'യില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ ഫിന്‍ലന്‍ഡ് സമനിലയില്‍ തളച്ചു(1-1). ഫ്രാന്‍സിന് പിന്നില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായതോടെ ലോകകപ്പ് അവസാന റൗണ്ടിലേക്കുള്ള ചാമ്പ്യന്മാരുടെ നേരിട്ടുള്ള പ്രവേശനം അപകടത്തിലായി.

ഫ്രാന്‍സ് കുതിക്കുന്നു


യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് 'ഐ'യില്‍ നടന്ന നിര്‍ണായക മത്സരത്തിലാണ് ലോക ചാമ്പ്യന്മാരായ സ്‌പെയിനെ ഫിന്‍ലന്‍ഡ് സമനിലയില്‍ തളച്ചത്(1-1). എന്നാല്‍ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ആഴ്‌സനല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡിന്റെ മികവില്‍ ജോര്‍ജിയയെ 3-1 ന് കീഴടക്കി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്തായതോടെ ലോകകപ്പ് അവസാന റൗണ്ടിലെത്താന്‍ ചാമ്പ്യന്മാര്‍ക്ക് പ്ലേ ഓഫ്‌വേണ്ടിവരുമെന്ന നിലയിലായിരിക്കയാണ്.
ഫ്രാന്‍സിന് പത്തും സ്‌പെയിനിന് എട്ടും പോയന്റാണുള്ളത്. പ്ലേ ഓഫ് മത്സരം ഒഴിവാക്കണമെങ്കില്‍ സ്‌പെയിനിന് ചൊവ്വാഴ്ച നടക്കുന്ന ഫ്രാന്‍സുമായുള്ള മത്സരം ജയിച്ചേ തീരു എന്ന സ്ഥിതിയാണ്. ഇനി ഫ്രാന്‍സിനെ മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ലോകചാമ്പ്യന്മാര്‍ക്ക് നാല് മത്സരങ്ങള്‍കൂടി ബാക്കിയുണ്ട്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ യൂറോപ്പിലെ മറ്റ് ഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്ന പോയന്റുള്ള ഏതെങ്കിലും ഒരു രണ്ടാം സ്ഥാനക്കാരുമായി നവംബറില്‍ രണ്ട് പാദങ്ങളിലായി നടക്കുന്ന പ്ലേ ഓഫില്‍ ഏറ്റുമുട്ടണം. ഒന്‍പത് യൂറോപ്യന്‍ ഗ്രൂപ്പുകളില്‍ നിന്ന് കുറഞ്ഞ പോയന്റുള്ള ഏഴ് രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിനും അവസരമില്ല.
പരിക്കേറ്റ ഇകര്‍ കസിയസ്, കാര്‍ലോസ് പുയോള്‍ എന്നിവര്‍ക്കുപുറമെ സാവി, സാബി അലോണ്‍സോ എന്നിവരില്ലാതെയാണ് സ്‌പെയിന്‍ ആദ്യ ഇലവനെ കളത്തിലിറക്കിയത്. മത്സരത്തില്‍ ഉടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും സ്‌കോറിങ്ങിലെപിഴവാണ് സ്പാനിഷ് പടയ്ക്ക് വിനയായത്. ഒന്നാം പകുതിയുടെ 49-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളില്‍ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഒന്നാം പകുതിയിലെ ലീഡില്‍ കടിച്ചു തൂങ്ങാനുള്ള ലോക ചാമ്പ്യന്മാരുടെ ശ്രമം 79-ാം മിനിറ്റില്‍ ടീനു പുക്കിയുടെ ഗോളിലൂടെ ഫിന്‍ലന്‍ഡ് തടഞ്ഞു.
ഫ്രാന്‍സിനുവേണ്ടി ഒലിവര്‍ ജിറൂഡ്(45), വാറല്‍ബ്യൂന(47), ഫ്രാങ്ക് റിബറി(61) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കൊബാക്കിഡസി(70)ന്റെ വകയായിരുന്നു ജോര്‍ജിയയുടെ ആശ്വാസ ഗോള്‍.

ഇംഗ്ലണ്ടിന് ഉജ്വലജയം


സാന്‍ മാരിനോയില്‍ നടന്ന ഗ്രൂപ്പ് 'എച്ച്' മത്സരത്തില്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സാന്‍മാരിനോയെ തകര്‍ത്ത് ജയമാഘോഷിച്ചത്. 12-ാം മിനിറ്റില്‍ സാന്‍മാരിനോയുടെ ഡല്ലാവേലിന്റെ സെല്‍ഫ് ഗോളോടെയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍ മഴ. തുടര്‍ന്ന് ഓക്‌സ്ലേഡ് ചേംബര്‍ലൈന്‍(28), ഡിഫോ(35, 77), യംങ്(39), വെയ്ന്‍ റൂണി(54), ഡാനിയേല്‍ സ്റ്റുറിഡ്ജ്(70) എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പില്‍ 13 പോയന്റുകളുമായി മോണ്ടിനെഗ്രോ ഒന്നാം സ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 11 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്. മാള്‍ഡോവയെ 1-0 ത്തിന് തോല്പിച്ചാണ് മോണ്ടിനെഗ്രോ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുക്രൈന്‍ പോളണ്ടിനെ (3-1) കീഴടക്കി.

അനായാസം ജര്‍മനി


ഗ്രൂപ്പ് സിയില്‍ കസാഖ്സ്ഥാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷ്വെയ്ന്‍സ്റ്റീഗും(20) ഗോട്ടെസും(22) നേടിയ ഗോളുകള്‍ക്ക് ഒന്നാം പകുതിയില്‍ മുന്നിട്ടുനിന്ന ജര്‍മനിക്കുവേണ്ടി 74-ാം മിനിറ്റില്‍ തോമസ് മുള്ളറും വല ചലിപ്പിച്ചു. ഗ്രൂപ്പില്‍ ജര്‍മനി 13 പോയന്റുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്വീഡന് എട്ട് പോയന്റാണുള്ളത്. അയര്‍ലന്‍ഡുമായി ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് സ്വീഡന് വിനയായത്. മറ്റൊരു മത്സരത്തില്‍ ആസ്ട്രിയ ഫറോ ഐലന്‍ഡിനെ തകര്‍ത്തു(6-0).

ഹോളണ്ടിനും ജയം


ഗ്രൂപ്പ് 'ഡി'യില്‍ ഒന്നാം സ്ഥാനത്തുള്ള ഹോളണ്ട് എസ്‌തോണിയയെ കീഴടക്കി (3-0)അവസാന റൗണ്ട് സാധ്യത സജീവമാക്കി. വാന്‍ഡെര്‍വാര്‍ട്ട്(47), വാന്‍പേഴ്‌സി(72) ഷാക്കെന്‍(84) എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ ജയം. ഹോളണ്ടിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 പോയന്റുണ്ട്. 10 പോയന്റുമായി ഹംഗറിയാണ് രണ്ടാം സ്ഥാനത്ത്.മറ്റ് മത്സരങ്ങളില്‍ ഹംഗറിയും റുമാനിയയും(2-2) സമനിലയില്‍ പിരിഞ്ഞപ്പോള്‍ തുര്‍ക്കി അന്‍ഡോറയെ തോല്പിച്ചു(2-0).
ഗ്രൂപ്പ് 'എ' യില്‍ വെയ്ല്‍സ് സ്‌കോട്ട്‌ലന്‍ഡിനെയും(2-1), ബെല്‍ജിയം മാസിഡോണിയയെയും(2-0), ക്രൊയേഷ്യ സെര്‍ബിയയെയും(2-0) കീഴടക്കി. ഈ ഗ്രൂപ്പില്‍ 13 പോയന്റുകളുമായി ബെല്‍ജിയമാണ് മുന്നിട്ട് നില്ക്കുന്നത്.
ഗ്രൂപ്പ് 'ബി'യില്‍ ഡെന്മാര്‍ക്ക് കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ മറ്റൊരു മത്സരത്തില്‍ ബള്‍ഗേറിയ മാള്‍ട്ടയ്‌ക്കെതിരെയും ജയം ആഘോഷിച്ചു(6-0). 10 പോയന്റുമായി ഗ്രൂപ്പില്‍ ഇറ്റലി മുന്നിട്ടുനില്ക്കുമ്പോള്‍ ഒന്‍പത് പോയന്റുള്ള ബള്‍ഗേറിയ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പ് 'ഇ'യില്‍ അല്‍ബേനിയ നോര്‍വേയെയും(1-0), ഐസ്‌ലന്‍ഡ് സ്ലോവേനിയയെയും തോല്പിച്ചു(2-1).
Other stories in this section:
  • എസ്.ബി.ടി.ജേതാക്കള്‍
  • തിരുവനന്തപുരത്തിന് കിരീടം
  • സൂപ്പര്‍ലീഗിന്റെ നഷ്ടങ്ങള്‍
  • പോലീസ് ഫുട്‌ബോള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
  • എം.എല്‍.എ. ട്രോഫി: ലോഗോ പ്രകാശനം ചെയ്തു
  • ഹെബാസിനെതിരായ നടപടിയില്‍ ഇളവ്‌
  • അന്തര്‍ജില്ലാ സബ് ജൂനിയര്‍ ഫുട്‌ബോള്‍: സെമിഫൈനല്‍ ഇന്ന്‌
  • മിന്നിയത് എലാനോ കോളടിച്ചത് ചെന്നൈയ്ക്ക്
  • അഖിലേന്ത്യാ വനിതാ ക്രിക്കറ്റ് സൂപ്പര്‍ലീഗ് ഇന്നുമുതല്‍
  • സംസ്ഥാന ടെന്നിസ് ടൂര്‍ണമെന്റിന് തുടക്കം
  • വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും
  • ബി.സി.സി.െഎ.യുടെ ആദ്യ മത്സരത്തിന് ആലപ്പുഴയില്‍ പിച്ചൊരുങ്ങി
  • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടം നിലനിര്‍ത്തി
  • യൂനിസിന് ഡബ്ള്‍ പാകിസ്താന് കൂറ്റന്‍ സ്‌കോര്‍
  • വിജയത്തിനായ് ഗോവ കുതിപ്പ് തുടരാന്‍ ഡല്‍ഹി
  • സംസ്ഥാന ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
  • വിമലിന്റെ പരിശീലനം ഗുണംചെയ്‌തെന്ന് സൈന
  • പോലീസ് ഫുട്ബാള്‍: 22 ടീമുകളിലായി സൂപ്പര്‍ താരങ്ങള്‍ പാലക്കാട്ടെത്തും
  • വനിതാ ക്രിക്കറ്റ് ഇന്നുമുതല്‍
  •