THURSDAY, DECEMBER 18, 2014
പ്രായത്തട്ടിപ്പ് :ഒരു താരത്തിന് അയോഗ്യത
Posted on: 31 Jan 2013


ഇറ്റാവ: പ്രായത്തട്ടിപ്പ് വിവാദം ദേശീയ സ്‌കൂള്‍ കായികമേളയിലേക്കും. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ ത്രിപുര താരത്തെയാണ് ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തി മത്സരിച്ചതിന്റെ പേരില്‍ അയോഗ്യയാക്കിയത്. മീനാട്ടി സിന്‍ഹയ്ക്കാണ് അയോഗ്യത. മീനാട്ടി ലോങ്ജമ്പില്‍ നേടിയ വെള്ളിമെഡല്‍ തിരിച്ചുവാങ്ങുകയും ചെയ്തു.
ഇതേയിനത്തില്‍ നാലാം സ്ഥാനത്തുവന്ന തമിഴ്‌നാടിന്റെ എസ്. ഹര്‍ഷിനിയുടെ അച്ഛന്‍ നല്‍കിയ പരാതിയാണ് പ്രായത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞവര്‍ഷം ലുധിയാനയിലും അണ്ടര്‍-14 വിഭാഗത്തില്‍ മീനാട്ടി മത്സരിച്ചിരുന്നു. വെങ്കലം നേടുകയും ചെയ്തു. ഇക്കുറി ജൂനിയര്‍ തലത്തില്‍ മത്സരിക്കേണ്ടിയിരുന്ന താരം, ജനനസര്‍ട്ടിഫിക്കറ്റ് തിരുത്തിയാണ് ഇവിടെയെത്തിയത്. മീനാട്ടി കഴിഞ്ഞവര്‍ഷം മത്സരിച്ചുജയിച്ചതിന്റെ രേഖയടക്കമാണ് ഹര്‍ഷിനിയുടെ അച്ഛന്‍ പരാതിപ്പെട്ടത്. മീനാട്ടി അയോഗ്യയായതോടെ ഹര്‍ഷിനിക്ക് വെങ്കലം ലഭിച്ചു. ഇതേയിനത്തില്‍ മത്സരിച്ച കേരളതാരം ഫാത്തിമ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

Other stories in this section:
  • കൊല്‍ക്കത്ത ഫൈനലില്‍: വിജയം ഷൂട്ടൗട്ടില്‍
  • ഭിന്നതാത്പര്യമുള്ളവര്‍ ക്രിക്കറ്റ് ഭരിക്കരുതെന്ന് കോടതി
  • വാങ്ങിനെ വീഴ്ത്തി സൈന തുടങ്ങി
  • ഇന്‍ര്‍കോളേജ് ചെസ്സ്: സി.എം.എസ്. ചാമ്പ്യന്‍
  • ദേശീയ പ്രീമിയര്‍ ചെസ്സ്: സമാപന റൗണ്ട് ഇന്ന്‌
  • സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 12ന്‌
  • സംസ്ഥാന യൂത്ത് വോളി ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങും
  • സീനിയര്‍ വോളി: സെമിഫൈനല്‍ ഇന്ന്‌
  • തിയറി ഹെന്‍ട്രി ക്ലബ്ബ് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു
  • സരിത ദേവിക്ക് ഒരു വര്‍ഷം വിലക്ക്‌
  • ബയറണിന് ജയം
  • വീണ്ടും പറയാം... കളിക്കൂ ബ്ലാസ്റ്റേഴ്‌സ്‌
  • ജര്‍മന്‍ വസന്തം
  • ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍
  • വിജയ് സെഞ്ച്വറിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം
  • ചെല്‍സി സെമിയില്‍
  • രഞ്ജി: കേരളത്തിന് തോല്‍വി
  • റയല്‍ ലോക ക്ലബ്ബ് ഫുട്‌ബോള്‍ ഫൈനലില്‍
  • വീണ്ടും 'കോടികളുടെ മൂല്യ'മുള്ള ഗോളുമായി പിയേഴ്‌സന്‍
  • വിജയമധുരം നുകര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷം
  •