|
പരിക്ക്: കസീയസിന് മൂന്ന് മാസം കളിക്കാനാവില്ല
Posted on: 31 Jan 2013
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഇകേര്‍ കസീയസ്സിന് ഡോക്ടര്‍മാര്‍ മൂന്ന്മാസത്തെ വിശ്രമം വിധിച്ചു.
മത്സരത്തിനിടെ ഇടതുകൈക്കേറ്റ പൊട്ടലിനെത്തുടര്‍ന്ന് സ്പാനിഷ് സൂപ്പര്‍താരത്തിന് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. പൊട്ടിയ അസ്ഥിയില്‍ രണ്ട് സ്‌ക്രൂ ഘടിപ്പിച്ചിട്ടുള്ളതായി ഡോക്ടര്‍ അറിയിച്ചു.
പരിക്കിനെത്തുടര്‍ന്ന് കിങ്‌സ് കപ്പിലെ അടുത്ത രണ്ടുപാദങ്ങളിലെ മത്സരങ്ങള്‍ കസീയസ്സിന് നഷ്ടമാവും. വലന്‍സിയയ്‌ക്കെതിരെ ബുധനാഴ്ച നടന്ന കിങ്‌സ് കപ്പ് ക്വാര്‍ട്ടറിനിടെ പ്രതിരോധനിര താരം അല്‍വാരോ അര്‍ബലോവയുടെ കിക്ക് അബദ്ധത്തില്‍ കൈയില്‍ത്തട്ടിയാണ് കസീയസ്സിന്റെ ഇടതുകൈക്ക് പൊട്ടലേറ്റത്.
|
|
Other stories in this section:
|
|