a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സന്തോഷ് ട്രോഫി ക്യാമ്പില്‍ ഇനി 27 പേര്‍
Posted on: 31 Jan 2013


കോഴിക്കോട്: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന കേരള ടീം ക്യാമ്പില്‍ നിന്ന് ഏഴ് താരങ്ങളെക്കൂടി ഒഴിവാക്കി. രണ്ടാംഘട്ട എലിമിനേഷന്റെ ഭാഗമായാണ് ഏഴ് പേരെ ഒഴിവാക്കിയത്. ക്യാമ്പില്‍ 27 അംഗങ്ങളാണ് ഇനിയുള്ളത്. പരിശീലന മത്സരങ്ങള്‍ക്കുശേഷം ഇവരില്‍ നിന്ന് 22 അംഗ ടീമിനെ തിരഞ്ഞെടുക്കും.

ഗോള്‍ കീപ്പര്‍മാരായ ശ്രീരാജ് (കെ.എസ്.ഇ.ബി) സബീഷ് (ജോസ്‌കോ), പ്രതിരോധ നിരക്കാരായ മുഹമ്മദ് ഷെരീഫ്, സാദിഖലി (കേരള പോലീസ്) ജിബിന്‍ സി. ചെറിയാന്‍ (കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്) സുധീഷ് (ജോസ്‌കോ), മുന്നേറ്റനിരക്കാരനായ അനില്‍കുമാര്‍ (ഈഗിള്‍സ്) എന്നിവരെയാണ് ഒഴിവാക്കിയത്. ആദ്യ ഘട്ടത്തില്‍ 11 പേരെ ഒഴിവാക്കിയിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പ് ഫിബ്രവരി അഞ്ചിന് കൊച്ചിയിലേക്ക് മാറ്റും. ടീം കെ.എസ്.ഇ.ബി, എസ്.ബി.ടി. ടീമുകളുമായി പരിശീലന മത്സരം കളിച്ചു. രണ്ട് മത്സരത്തിലും വിജയിച്ചിട്ടുണ്ട്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.