a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
എന്തിനേക്കാളും വലുത് കളി - പേസ്
Posted on: 31 Jan 2013


ന്യൂഡല്‍ഹി: കളിക്കാര്‍ അവരുടെ സങ്കടങ്ങളും വിഷമങ്ങളും അസോസിയേഷനുമായി പങ്കുവെക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് വെറ്ററന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ്. കളിക്കാരും അസോസിയേഷനും തമ്മിലുള്ള തര്‍ക്കം കളിയെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. കളിക്കാര്‍ക്കും അസോസിയേഷനുകള്‍ക്കും മേലെയാണ് കളിയുടെ സ്ഥാനം. അത് മറക്കരുത്. ഇന്ത്യയുടെ ഡേവിസ് കപ്പ് താരങ്ങളും അഖിലേന്ത്യ ടെന്നീസ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണ് ഇത്തരമൊരു അഭിപ്രായപ്രകടനത്തിന് പേസിനെ നിര്‍ബന്ധിതനാക്കിയത്. 48 ഡേവിസ് കപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ താരമാണ് പേസ്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച ആരംഭിക്കേണ്ട, ദക്ഷിണ കൊറിയയുമായുള്ള ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് മത്സരത്തിനിറങ്ങില്ലെന്ന് 11 സീനിയര്‍ താരങ്ങള്‍ എ.ഐ.ടി.എ.യ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കളിക്കാരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അസോസിയേഷന്‍ പേസിനെയും ജൂനിയര്‍ താരങ്ങളെയും അണിനിരത്തി മത്സരത്തിനിറങ്ങാനുള്ള പുറപ്പാടിലാണ്. കളിക്കാരും അസോസിയേഷനും പിടിവാശിയില്‍ നില്ക്കുമ്പോള്‍ നഷ്ടം നേരിടാന്‍ പോകുന്നത് ഇന്ത്യന്‍ ടെന്നീസിനാണ്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.