|
ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
Posted on: 31 Jan 2013
കൊല്ലം: ഫിബ്രവരി 6 വരെ കര്‍ണാടക, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിനുള്ള സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കേരള ടീമിനെ പ്രഖ്യാപിച്ചതായി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ബെന്നി ബെഹന്നാന്‍ എം.എല്‍.എ., ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം എന്നിവര്‍ അറിയിച്ചു.
റോളര്‍ ഹോക്കി ടീമിന്റെ മാനേജര്‍ പി.കെ.ബാലഗോപാലാണ്. ജെ.സന്തോഷ്‌കുമാര്‍ കോച്ചും. സ്വിസ് ടീമിന്റെ കോച്ച് കെ.എസ്.സിയാദാണ്. ഫിലോ ബഞ്ചമിന്‍ ലേഡി മാനേജരും. ഷേര്‍ളി വര്‍ഗീസാണ് ആര്‍ട്ടിസ്റ്റിക് ടീമിന്റെ ലേഡി മാനേജര്‍.
|