ഇന്‍റര്‍ കൊളീജിയറ്റ് ചെസ്സ്
Posted on: 31 Jan 2013
കൊച്ചി: കൊച്ചി സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്റെയും കുസാറ്റ് ചെസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ അഖില കേരള ഇന്‍റര്‍ കൊളീജിയറ്റ് ടീം ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ഫിബ്രവരി 3ന് നടക്കും. കേരളത്തിലെ പ്രമുഖ കോളേജുകള്‍ പങ്കെടുക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 9.30ന് മത്സരവേദിയിലെത്തണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9447396758.
|