|
ബാലോട്ടെല്ലി മിലാനിലേക്ക്
Posted on: 31 Jan 2013
മിലാന്‍: മരിയോ ബാലോട്ടെല്ലി ഇംഗ്ലീഷ് പ്രീമിയര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റി വിട്ട് ഇറ്റാലിയന്‍ ലീഗിലേക്ക് തിരിച്ചെത്തുന്നു. ഇന്‍റര്‍ മിലാന്‍ വിട്ട് ഇംഗ്ലണ്ടിലേക്ക് ചേക്കേറിയ ഇറ്റലിയുടെ ഈ പ്രമുഖ സ്‌ട്രൈക്കര്‍ ഇക്കുറി എ.സി. മിലാനിലേക്കാണ് കൂടുമാറുന്നത്. ബാലോട്ടെല്ലിയുടെ കൈമാറ്റം സംബന്ധിച്ച് 114 കോടിയുടെ കരാറാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ബാലോട്ടെല്ലിയുടെ 2017 വരെയുള്ള കൈമാറ്റക്കരാര്‍ തയ്യാറായിക്കഴിഞ്ഞു. മെഡിക്കല്‍ കരാര്‍ വ്യാഴാഴ്ച മിലാനില്‍ നടക്കും.' മിലാന്‍ ഡയറക്ടര്‍ ഉംബര്‍ട്ടോ ഗന്ദിനി ട്വിറ്ററിലൂടെ അറിയിച്ചു. ആരേയും കൂസാത്ത സ്വഭാവക്കാരനായ 22-കാരന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറുടെ തിരിച്ചുവരവ് പക്ഷേ, ലീഗില്‍ പലര്‍ക്കും രുചിച്ചിട്ടില്ല. തന്നിഷ്ടക്കാരനെന്നാണ് ബാലോട്ടെല്ലിയെക്കുറിച്ച് 2010 -ല്‍ ഇന്‍ററിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത കോച്ച് ജോസ് മൗറീന്യോയുടെ വിശേഷണം.
|