THURSDAY, JULY 24, 2014
ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ
Posted on: 31 Jan 2013


വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കംമുംബൈ: പത്താം വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരത്തോടെ അരങ്ങുണരും. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് 'എ' കളികളാണ് മുംബൈയില്‍ നടക്കുന്നത്. പാകിസ്താന്‍ ടീമിനെതിരെ ശിവസേനാ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതിനെത്തുടര്‍ന്ന് അവരുള്‍പ്പെട്ട 'ബി' ഗ്രൂപ്പിലെ മത്സരങ്ങള്‍ കട്ടക്കിലാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ശ്രീലങ്കയുമാണ് 'എ' ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ ടീമുകളാണ് 'ബി' ഗ്രൂപ്പില്‍. ഗ്രൂപ്പ്ഘട്ടം കഴിയുമ്പോള്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ വീതം സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ കടക്കും. സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ പോയന്‍റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ കിരീടത്തിനായി പോരാടും. ഫിബ്രവരി 17-നാണ് ഫൈനല്‍.

ഇന്ത്യയുടെ രണ്ടാം മത്സരം ഫിബ്രവരി മൂന്നിന് ഇംഗ്ലണ്ടുമായാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഞ്ചിന് ശ്രീലങ്കയുമായി ഇന്ത്യ മാറ്റുരയ്ക്കും. വെസ്റ്റിന്‍ഡീസുമായുള്ള ഉദ്ഘാടനമത്സരം പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടര മണിക്ക് കളി തുടങ്ങും. മുംബൈയിലെ മത്സരങ്ങള്‍ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടാണ്. ബ്രാബോണിനു പുറമേ മിഗ് ക്ലബ്, ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ഗ്രൗണ്ട് എന്നിവയാണ് മത്സര വേദികള്‍. ഇന്ത്യയുടെ പുരുഷ ടീം ലോകകപ്പ് രണ്ടാംവട്ടം നേടിയ വാംഖഡെയില്‍ വനിതാ ലോകകപ്പ് നടത്താത്തത് ചിറ്റമ്മനയമാണെന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്.

നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ബാറ്റിങ്ങിലെ നെടുംതൂണായ മിഥാലി രാജാണ് ടീമിനെ നയിക്കുന്നത്. മുന്‍ ക്യാപ്റ്റനും പേസ് ബൗളറുമായ ജുലന്‍ ഗോസ്വാമി, പൂനം റൗട്ട്, വിക്കറ്റ് കീപ്പര്‍ സുലക്ഷണ നായ്ക്, അമിതാ ശര്‍മ, വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, കാമിനി, കരുണ, ബൗളര്‍മാരായ ഗൗഹര്‍ സുല്‍ത്താന, നിരഞ്ജന എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രമുഖര്‍. നാലുവട്ടം ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് 'എ' ഗ്രൂപ്പിലെ ഏറ്റവും കരുത്തുറ്റ ടീം. ഫിബ്രവരി ഒന്നിന് ലങ്കയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.

'ബി' ഗ്രൂപ്പിലെ മത്സരങ്ങള്‍ കട്ടക്കില്‍ ഫിബ്രവരി ഒന്നിന് ഓസ്‌ട്രേലിയ-പാകിസ്താന്‍ മത്സരത്തോടെ ആരംഭിക്കും.

Other stories in this section:
 • ഞാന്‍ എന്നും ഇന്ത്യക്കാരി: സാനിയ മിര്‍സ
 • സാനിയ പാകിസ്താന്റെ മരുമകളാണെന്ന് ബി.ജെ.പി
 • കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരി തെളിഞ്ഞു
 • ഇക്വഡോര്‍ കോച്ചിനെ പുറത്താക്കി
 • ജനസേവയിലെ കുട്ടികളെ കളിക്കാന്‍ അനുവദിച്ചെങ്കിലും എറണാകുളത്തിന് തോല്‍വി
 • സുബ്രതോ മുഖര്‍ജി കപ്പ് ഫൈനലുകള്‍ ഇന്ന്‌
 • ജെറെമി മാത്യു ബാഴ്‌സയില്‍
 • കേരളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ പരിഗണനയില്‍
 • ജര്‍മന്‍ കോച്ച്: ജോക്കിം ല്യൂ തുടരും
 • പുണെ എഫ്.സി.ക്കൊപ്പം പന്തുതട്ടാന്‍ വളപട്ടണംകാരന്‍
 • ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു; 33 വര്‍ഷങ്ങള്‍ക്കു ശേഷം
 • വിദേശ കളിക്കാരുടെ അതിപ്രസരം: പ്രീമിയര്‍ ലീഗിനെതിരെ പ്രതിഷേധം
 • സുബ്രതോപാലിനും റഹീം നബിക്കും 80 ലക്ഷം ഡെന്‍സനും റാഫിക്കും 33 ലക്ഷം
 • മെസ്സി ആഴ്‌സനലിലേക്ക്?
 • സബീത്തും ടീമില്‍ ; പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
 • കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്: ഇന്ത്യന്‍ കോച്ചുമാര്‍ക്ക് റിങ്ങിനടുത്ത് പ്രവേശനാനുമതി
 • ടി.എസ്. കൃഷ്ണ ഇന്ത്യന്‍ ടീമില്‍
 •