a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അനില്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകന്‍
Posted on: 22 Jan 2013


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകനായി ചുമതലയേറ്റു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുഖ്യ ഉപദേശകനായിരുന്നു അദേഹം. ഐ.പി.എല്‍ ആറാം സീസണ്‍ മുതല്‍ കുംബ്ലെ മുംബൈ ഇന്ത്യന്‍സിനോടൊപ്പം പ്രവര്‍ത്തിക്കും.

മുംബൈ ഇന്ത്യന്‍സിനൊപ്പം സഹകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുംബ്ല പറഞ്ഞു. ടീം അംഗം, ക്യാപ്റ്റന്‍, ഉപദേശകന്‍ എന്നീ നിലകളില്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ ഉണ്ടായിരുന്ന കാലം താന്‍ ആസ്വദിച്ചെന്ന് കുംബ്ലെ പറഞ്ഞു.

ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ് നിലവില്‍ കുംബ്ലെ.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.